സ്വദേശിവത്ക്കരണം: ഖത്തറില്‍ 60 തികഞ്ഞ വിദേശ തൊഴിലാളികളുടെ താമസാനുമതി പുതുക്കില്ലെന്ന് മന്ത്രാലയം

സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദേശതൊഴിലാളികള്‍ക്ക് 60 വയസിനു ശേഷം രാജ്യത്ത് താമസാനുമതി(ആര്‍പി) പുതുക്കി നല്‍കേണ്ടതില്ലെന്ന് ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2016ലെ 15ാം നമ്പര്‍ സിവില്‍ ഹ്യൂമന്‍ റിസോഴ്‌സസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നവംബര്‍ ഏഴിനാണ് അമീര്‍ ഈ നിയമത്തിന് അംഗീകാരം നല്‍കിയത്.
പുതിയ തീരുമാനം നടപ്പാവുന്ന മുറയ്ക്ക് 60 വയസ് പൂര്‍ത്തിയായ മുഴുവന്‍ വിദേശതൊഴിലാളികളും ഖത്തര്‍ വിടേണ്ടിവരും. ഡിസംബര്‍ 13നു പ്രാബല്യത്തിലായ 2015ലെ 21ാം നമ്പര്‍ തൊഴില്‍ താമസാനുമതി നിയമത്തില്‍ വിദേശതൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 ആണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കല്‍ പ്രായം 60 ആക്കിയത്.
ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ പെട്രോളിയം എന്നിവയടക്കം ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിവരുന്നുണ്ട്. ഇതിനുപുറമേ സ്വകാര്യസ്ഥാപനങ്ങളിലേക്കും സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒട്ടേറെ സ്വദേശി ബിരുദധാരികള്‍ തൊഴില്‍രഹിതരായുള്ളതിനാലാണ് ഉടന്‍ തീരുമാനം നടപ്പാക്കുന്നത്. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് സിവില്‍ ഹ്യൂമന്‍ റിസോഴ്‌സസ് നിയമം കൊണ്ടുവന്നത്. മന്ത്രാലയങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിവുള്ള തസ്തികകളിലെ നിയമനത്തിന് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഈ നിയമം.
ഖത്തരി പൗരന്മാര്‍ കഴിഞ്ഞാല്‍ അടുത്തമുന്‍ഗണന സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെയും വിദേശവനിതകളെ വിവാഹം ചെയ്ത ഖത്തരികളുടേയും മക്കള്‍ക്കാണ്. മൂന്നാമതു പരിഗണന ജിസിസി പൗരന്മാര്‍ക്കും അടുത്ത മുന്‍ഗണന അറബ് വംശജര്‍ക്കുമാണെന്ന് നിയമത്തില്‍ പറയുന്നു. ഖത്തരികളല്ലാത്തവരെ സര്‍ക്കാര്‍ സര്‍വീസില്‍ കരാര്‍ അടിസ്ഥാനത്തിലേ നിയമിക്കാവൂ എന്നും സിവില്‍ ഹ്യൂമന്‍ റിസോഴ്‌സസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ന്യായാധിപര്‍, സഹന്യായാധിപര്‍, പബ്ലിക് പ്രൊസിക്യൂഷന്‍ അംഗങ്ങള്‍, അവരുടെ സഹായികള്‍, അമീരി ദീവാന്‍ ജീവനക്കാര്‍, നയതന്ത്ര ഓഫിസ് ജീവനക്കാരും അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരും, സര്‍വകലാശാല അധ്യാപകര്‍, ഖത്തര്‍ പെട്രോളിയം ജീവനക്കാര്‍, ഖത്തര്‍ നിക്ഷേപനിധി ജീവനക്കാര്‍, സ്‌റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ജീവനക്കാര്‍ എന്നിവരെമാത്രമാണ് നിയമത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ക്കു രൂപം നല്‍കാനും പൊതുമേഖലാ ജോലികളെ മുന്‍ഗണനാക്രമത്തില്‍ ഇനം തിരിക്കാനും നവംബറില്‍ സര്‍ക്കാര്‍ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിലും ഏതെല്ലാം തസ്തികകളിലേക്ക് എത്ര ജീവനക്കാരെയാണ് വേണ്ടത്, ഇതില്‍ പ്രത്യേക വൈദഗ്ധ്യം വേണ്ടവരെത്ര തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തൊഴില്‍ ഘടനയ്ക്ക് തൊഴില്‍മന്ത്രാലയം രൂപം നല്‍കിവരികയാണിപ്പോള്‍. 2004ലെ രണ്ടാം നമ്പര്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ സ്വദേശികളായ അംഗപരിമിതര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും അഭികാമ്യമായ ജോലികള്‍ കണ്ടെത്താനും സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha