ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു

ലോകത്തെ ഞെട്ടിപ്പിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണിതു ചെയ്തതെന്നും ഇതിനെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) എതിര്‍ത്തതായും ആദില്‍ പറഞ്ഞു.
'ഇന്ത്യാ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിലിന്റെ പ്രതികരണം. പാക്ക് ഇന്റലിജന്‍സ് കൂട്ടായ്മയിലെ വിശ്വസ്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തില്‍ ആദില്‍ പറയുന്നത്.
അസീം മുനീറിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദില്‍ അവകാശപ്പെടുന്നു. ഐഎസ്ഐയെ എതിര്‍ത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളല്‍ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വീണ്ടും പ്രകോപനം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ഇന്ത്യ ഏത് തരത്തിലുള്ള നിര്‍മതിയുണ്ടാക്കിയാലും അതിനെ തകര്‍ക്കുമെന്നാണ് ഖവാജ ആസിഫിന്റെ ഭീഷണി. പഹല്‍ഹാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടിയിലെ ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലും യുദ്ധക്കൊതി നിറഞ്ഞ പരാമര്‍ശങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി.
പാകിസ്ഥാന്റെ കാര്‍ഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാര്‍, പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് 'ആക്രമണത്തിന്റെ മുഖമായി' കണക്കാക്കുമെന്നാണ് ഖവാജ ആസിഫ് ആവര്‍ത്തിച്ചത്. സിന്ധു തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീങ്ങിയാല്‍ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. 'അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും... അവര്‍ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു വാസ്തുവിദ്യാ ശ്രമം നടത്തിയാല്‍ പോലും, പാകിസ്ഥാന്‍ ആ നിര്‍മ്മിതി നശിപ്പിക്കും' - ഖവാജ ആസിഫ് പറഞ്ഞു.
അതേസമയം, ഇത്തരം പൊള്ളയായ ഭീഷണികള്‍ പാകിസ്ഥാനികള്‍ക്കിടയിലെ ഭയം മാത്രമാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ഖവാജ ആസിഫ് വ്യക്തമായും പരിഭ്രാന്തനാണ്. അദ്ദേഹം പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയാണെങ്കിലും, അദ്ദേഹത്തിന് കാര്യമായ നിയന്ത്രണമില്ല. അദ്ദേഹം നിരന്തരം പൊള്ളയായ ഭീഷണികള്‍ പുറപ്പെടുവിക്കുന്ന ഒരു 'പ്രസ്താവന മന്ത്രി' മാത്രമാണ്. പാകിസ്ഥാനികള്‍ക്കിടയിലെ ഭയം വ്യക്തമാണ്. അവര്‍ക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന അതിര്‍ത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു ജവാന്‍ പാകിസ്താന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. 182-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി.കെ. സിങ്ങിനെയാണ് ഏപ്രില്‍ 23-ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലാകുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ശനിയാഴ്ച വൈകിട്ട് നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. അതേസമയം, ശ്രീനഗറില്‍ കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചര്‍ച്ച നടത്തി. ഇന്നലെ നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കെ.ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
അതേസമയം, ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മറുപടി നല്‍കാനൊരുങ്ങുകയാണ് കര-നാവിക-വ്യോമസേനകള്‍. 45 മിസൈല്‍ ലോഞ്ചറുകള്‍ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കരസേന വാങ്ങും. അറബിക്കടലില്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്ത പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു. ഗംഗാ അതിവേഗപാതയില്‍ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാന്‍ഡിംഗ് വ്യോമസേന നടത്തി. ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്. ശത്രുരാജ്യങ്ങളുടെ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കുന്നതിനായുള്ള ഹ്രസ്യ ദൂര പ്രതിരോധ സംവിധാനങ്ങളാണ് വാങ്ങുന്നത്. 48 ലോഞ്ചറുകള്‍, 85 മിസൈലുകള്‍, ഉള്‍പ്പെടുന്ന പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക. കൂടാതെ പടക്കോപ്പുകള്‍ അതിര്‍ത്തിപ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയ്യാറാണെന്ന സന്ദേശവും സേന നല്‍കികഴിഞ്ഞു. പാക് സൈന്യത്തില്‍ നിന്നും എന്തെങ്കിലും നീക്കമുണ്ടായാല്‍ കനത്ത തിരിച്ചടിയ്ക്കാണ് നിര്‍ദ്ദേശം.
യുദ്ധസാഹചര്യത്തില്‍ റണ്‍വേയ്ക്ക് പകരം എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധനയാണ് ഗംഗ അതിവേഗ പാതയില്‍ വ്യോമസേന പൂര്‍ത്തിയാക്കിയത്. റഫാല്‍, സുഖോയ്-30 , മിഗ്-29, ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു. രാത്രി ലാന്‍ഡിംഗും വിജയകരമായി പൂര്‍ത്തിയാക്കി. അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് നാവികസേനയുടെ ആഭ്യാസപ്രകടനം പൂര്‍ത്തിയാക്കി. പടക്കപ്പലിന്റെയും അന്തര്‍വാഹിനിയുടെയും ചിത്രങ്ങള്‍ ഔദ്യോഗിക ഏക്‌സ് ഹാന്‍ഡിലില്‍ കുറിച്ച് നാവികസേന പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ സ്ഥിതിരൂക്ഷമായിരിക്കെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് റഷ്യയിലെ വിക്ടറി ദിന ചടങ്ങില്‍ പങ്കെടുക്കില്ല. രാജ്‌നാഥ് സിംഗിന് പകരം പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിനെ അയച്ചേക്കുമെന്നാണ് വിവരം. അതിനിടെ, ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎ ജമ്മു ജയിലുള്ള രണ്ട് ഭീകരരെ ചോദ്യം ചെയ്തു. 2023ല്‍ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായ രണ്ട് ഭീകരരെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. ജമ്മു ജയിലുള്ള നിസാര്‍ അഹമ്മദ്, മുസ്താഖ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തതത്.
അതേസമയം പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീര്‍ അഹമ്മദിനെയാണ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. തിരികെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താല്‍ക്കാലികമായി ഇന്ത്യയില്‍ തുടരാന്‍ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയില്‍ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയില്‍ നിന്ന് പിരിച്ചുവിട്ടത്.
പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ജമ്മുവിലെ അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ ബങ്കറുകള്‍ ഒരുക്കി, സുരക്ഷിത ഇടത്തേക്കു മാറാന്‍ ഒരുക്കം തുടങ്ങി. അര്‍നിയ, ആര്‍എസ് പുരയിലെ അബ്ദുല്ലിയന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണര്‍ സമൂഹബങ്കറുകളും വൃത്തിയാക്കിത്തുടങ്ങി. അന്‍പതോളം പേര്‍ക്ക് ഒരുമിച്ചു പാര്‍ക്കാവുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഉള്ളതുമാണ് ഇവ. വെടിവയ്പ് പതിവായതിനാല്‍ അതിര്‍ത്തിപ്രദേശമായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലുള്ളവരും പ്രതിന്ധിയിലാണ്.
ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടാകുമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിടുമെന്നായിരുന്നു വിവരം. ഇതിന്റെ ഭാഗമായി ശ്രീനഗറില്‍ പൊലീസിലെ ഉന്നതര്‍ ക്യാംപ് ചെയ്തിരുന്നു. വിവിധ മേഖലകളില്‍ പരിശോധനയും നടത്തി. രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കാര്യമായ വഴിത്തിരിവുണ്ടായില്ല. തുടര്‍ന്ന് ഏപ്രില്‍ 22ന് ഓപ്പറേഷന്‍ അവസാനിപ്പിച്ചു. അതേ ദിവസമാണ് പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകള്‍ ഭീകരരുടെ വെടിയേറ്റു മരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണക്കേസിലെ പ്രതിക്കുവേണ്ടി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരച്ചില്‍. ഇന്നലെ രാവിലെ ചെന്നൈയില്‍നിന്നു കൊളംബോയിലെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഭീകരന്‍ സഞ്ചരിക്കുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.
നയതന്ത്രത്തിലൂടെ ഇന്ത്യ–പാക് പ്രശ്നം പരിഹരിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചാണ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ നയതന്ത്ര ബന്ധം വഷളാവുന്നതിനിടെയാണ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശവുമായി റഷ്യ മുന്നോട്ടുവന്നിരിക്കുന്നത്. ഷിംല കരാറിന്റെയും ലാഹോർ ഉടമ്പടിയുടെയും അടിസ്ഥാനത്തിൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
ഇന്ത്യ–റഷ്യ നയതന്ത്ര ബന്ധവും ചർച്ച ചെയ്തു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ നിലപാടിനെ പിന്തുണച്ച് ചൈന മുന്നോട്ടുവന്നിരുന്നു. പിന്നാലെ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യുഎസും വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടി പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇത് യുദ്ധസമാനമാണെന്ന് പാക്കിസ്ഥാൻ പ്രതികരിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിൽ അനുമതി നിഷേധിക്കുകയും ഇന്ത്യ പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി റദ്ദാക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
"
https://www.facebook.com/Malayalivartha