ബിജെപിക്കും എന്‍ഡിഎയ്ക്കു മാത്രമെ സുസ്ഥിര വികസനം സാദ്ധ്യമാക്കാന്‍ കഴിയുകയുള്ളു; മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപിക്കും എന്‍ഡിഎയ്ക്കു മാത്രമെ സുസ്ഥിര വികസനം സാദ്ധ്യമാക്കാന്‍ കഴിയുകയുള്ളു. വികസിത കേരളം എന്ന് ബിജെപി പറയുന്നതിന്റെ അടിസ്ഥാനം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പതിനൊന്നു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ്. മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ വികിസിത ഭാരതം, കേരളത്തിലും നടപ്പാകണമെങ്കില്‍ ബിജെപിയും എന്‍ഡിഎയും അധികാരത്തില്‍ വരണം.
ജനങ്ങളുടെ കഷ്ടപ്പാട് അവസാനിപ്പിക്കുക, യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക, നാടിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുക എന്നതാണ് നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വെയ്ക്കുന്ന വികസന കാഴ്ചപ്പാട്. 2004 മുതല്‍ പത്തു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞത് കൊണ്ടാണ് മൂന്നാമത്തെ തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
കേരളത്തില്‍ ഒന്‍പതു വര്‍ഷമായി സകലരംഗത്തു വികസന മുരടിപ്പാണ്. അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് നടക്കുന്നത്. ആകെയുള്ള വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഹൈവേ വികസനം മാത്രമാണ്. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും സിപിഎമ്മും മത്സരമാണ്. കോണ്‍ഗ്രസിലെ രാജവംശത്തിലെ മകന്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടായിരം കോടി രൂപയുടെ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും എസ്എഫ്‌ഐഒയുടെ അന്വേഷണം നേരിടുകയാണ്.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി എന്നതാണ് ബിജെപിയുടെ നയം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകള്‍ കയറിയിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. വാക്കു പറഞ്ഞാല്‍ നടപ്പാക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് വസ്തുതകള്‍ നിരത്തി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha