Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദമാമിന് സമീപം ജുബൈലിൽ ഭൂചലനം; വീട്ടിനകത്ത് വിറയലും കുലുക്കവും...

04 APRIL 2025 02:59 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ദമാമിന് സമീപം ജുബൈലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനം ജുബൈലിൻനിന്ന് 41 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രത്തിലാണ് സംഭവിച്ചത്. ഉപരിതലത്തിൽനിന്ന് പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ന് പുലർച്ചെ 2:39-നാണ് ഭൂചലനം സംഭവിച്ചത്. വീട്ടിനകത്ത് വിറയലും കുലുക്കവും അനുഭവപ്പെട്ടതായി നിരവധി പേർ അനുഭവം പങ്കുവച്ചു.

ഭൂകമ്പം അനുഭവപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ പട്ടണം ദമ്മാം ആണ്. സൗദി അറേബ്യയിലെ 1.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഈ നഗരം പ്രഭവകേന്ദ്രത്തിന് 92 കിലോമീറ്റർ (57 മൈൽ) തെക്കായി സ്ഥിതിചെയ്യുന്നു. അവിടെ ആളുകൾക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടിരിക്കാം. പല ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും പ്രഭവകേന്ദ്രത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു,

കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.


ഇതിനിടെ സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാനും അവയിലൊക്കെ നീന്തുന്നതും കുളിക്കുന്നതുമൊക്കെ ഒഴിവാക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന കാലമാണിതെന്ന് അധികൃതർ വിശദമാക്കി. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത.

ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അലസരായത്ത് കാലത്താണ് അൽ മുഖ്ദാം നക്ഷത്രത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്. ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ഏപ്രിൽ മാസങ്ങളിൽ വെച്ചേറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1967ൽ ആണ്-10.5 ഡിഗ്രി സെൽഷ്യസ്. കൂടിയ താപനില 1973 ൽ -46 ഡിഗ്രി സെൽഷ്യസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (17 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (23 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (30 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (39 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (45 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends