വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്

മൈസൂരുവിലെ കൃഷ്ണ രാജസാഗര്‍ (കെ.ആര്‍.എസ്) ഡാമിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്. മൂന്നു വയസ്സ് മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 50 രൂപയും ആറു വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയില്‍ നിന്നും 100 രൂപയുമാക്കി പ്രവേശന ഫീസ് കൂട്ടി. മറ്റു നിരക്കുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു രൂപയും കാമറ ചാര്‍ജ് 100 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്.
കര്‍ണാടക കൊമേഴ്ഷ്യല്‍ ആന്‍ഡ് ഇന്റസ്ട്രിയല്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായുള്ള(കെ.സി.ഐ.സി) മൂന്ന് വര്‍ഷ കരാര്‍ പ്രകാരം ദി കാവേരി നീരവാണി നിഗം ലിമിറ്റഡ്(സി.എന്‍.എല്‍.എല്‍) ആണ് പ്രവേശ ഫീസ് ശേഖരിക്കുക. പ്രവേശന നിരക്കിന് പുറമെ പാര്‍ക്കിങ് ചാര്‍ജുകളും കുത്തനെ വര്‍ദ്ധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപ പാര്‍ക്കിങ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥാനത്ത് 20 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 40 രൂപയില്‍ നിന്നു 50 രൂപയും ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കു 50 രൂപയില്‍ നിന്നും നേരെ ഇരട്ടിയാക്കി 100 രൂപയും പാര്‍ക്കിങ്ങിന് ഫീസ് നല്‍കുകയും വേണം. ടെമ്പോ ട്രാവലര്‍,മിനി ബസ് എന്നിവയുടെ നിരക്ക് 70ല്‍ നിന്നും 100 രൂപയും ബസ് നിരക്ക് 100 ല്‍ നിന്നും 200 രൂപയുമാക്കി. കെ.ആര്‍.എസ് ജല സംഭരണിയിലേക്കുള്ള പാലത്തിലേക്കുള്ള ടോള്‍ നിരക്കുകളും ഇതോടൊപ്പം വര്‍ധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങള്‍ ജി.എസ്.ടി നിരക്കുള്‍പ്പടെ 50 രൂപയാണ് ടോള്‍ വര്‍ധന മുമ്പ് 20 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.കാര്‍,ജീപ്പ് എന്നിവക്ക് 50 രൂപയില്‍ നിന്നും 100 രൂപയാക്കി.ടെമ്പോ ട്രാവലര്‍,മിനി ബസ് എന്നിവക്ക് 50ല്‍ നിന്നും 100 രൂപയാക്കി.
ബസ് 100 രൂപയില്‍ നിന്നും 200 രൂപയാക്കി.ലോറി 150 രൂപയില്‍ നിന്നും 200 രൂപയാക്കി. ഹെവി ട്രക്കുകള്‍ക്ക് 300 രൂപയാണ് ടോള്‍ ഫീസ്.മുമ്പ് 200 രൂപയായിരുന്നു ടോള്‍ നിരക്ക്. പ്രവേശന ഫീസും പാര്‍ക്കിങ് ഫീസും ടോള്‍ നിരക്കും വര്‍ധിപ്പിച്ചതു ഡ്രൈവര്‍മാരെയും സന്ദര്‍ശകരെയും നിരാശയിലാഴ്ത്തി. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്.
"
https://www.facebook.com/Malayalivartha