ഷെയ്ക്കിന്റെ യാത്ര ഒരു വിമാനം നിറയെ പരുന്തുകളുമായി...
സൗദിയിലെ ഷെയ്ക്ക് യാത്ര പോയത് ഒരു വിമാനം നിറയെ വേട്ടപരുന്തുകളുമായ്. ഷെയ്ക്കിനും പരുന്തുകള്‍ക്കും വേണ്ടി മാത്രമായിരുന്ന്രേത ഈ വിമാനം ചാര്‍ട്ട് ചെയ്തത്. വിമാനത്തിന് അകത്ത് നിറയെ പരുന്തുകള്‍ നിരന്നിരിക്കുന്ന ഫോട്ടോ വൈറലായിരിക്കുകയാണ്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പരുന്തുകളാണ് വിമാനത്തിലുള്ളത്.
അറേബ്യയിലെ പ്രധാന വിമാനക്കമ്ബിനികള് എല്ലാം വിമാനത്തില്‍ പരുന്തുകളെ കൊണ്ടുപോകാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിനായി പ്രത്യേക രേഖകള്‍ എല്ലാം ശരിയാക്കണം. ഒരു തവണ 6 പരുന്തുകളെ കൊണ്ട് പോകാനാണ് അനുവദി ഉള്ളത്. എന്നാല്‍ 80 ഓളം പരുന്തുകളാണ് വിമാനത്തിലുള്ളത്.
ഇവയെ പന്തയത്തിനായി കൊണ്ടുപോവുകാണോ എന്ന് വ്യക്തമല്ല. യുഎഇയിലും, സൗദിയിലും പരുന്തുകള്‍ ആഡംബരത്തിന്റെ ചിഹ്നങ്ങളാണ്. പരുന്ത് പറത്തലും, ദിശ നിര്‍ണ്ണയിക്കലും എല്ലാം ഇവിടുത്തെ പ്രധാന മത്സര ഇനങ്ങളാണ്.
https://www.facebook.com/Malayalivartha