മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും. പൊടിക്കാറ്റിനെ തുടര്‍ന്ന് ഗോരെഗാവ് പോലുള്ള പ്രദേശങ്ങളിലെ കാഴ്ചപരിധി കുറഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുംബൈ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടും മിതമായ മഴയും നേരത്തെ പ്രവചിച്ചിരുന്നു. അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























