വാതുവെയ്പില്‍ തോറ്റ സുന്ദരിക്ക് എട്ടിന്റെ പണി കിട്ടി
വാതുവെയ്പ്പില്‍ തോറ്റ കനേഡിയന്‍ സുന്ദരിക്ക് എട്ടിന്റെ പണി കിട്ടി. ടെന്നീസ് താരം യൂജിന്‍ ബൗച്ചാര്ഡിനാണ് പണി കിട്ടിയത്. താന്‍ ജയിക്കുമെന്ന് പന്തയം വെച്ചയാള്‍ തോറ്റപ്പോള്‍ ബൗച്ചാര്ഡിന് ഇനി അപരിചിതനായ ആളെ പ്രേമിക്കണമെന്നതാണ് വെല്ലുവിളി. ഇങ്ങനെയൊരു പണി താരം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
അമേരിക്കന്‍ ഫുട്ബോളില്‍ അറ്റ്ലാന്റ ഫാല്‍ക്കന്‍സും ഇംഗ്ലണ്ട് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ബൗച്ചാര്ഡിന്റെ ബെറ്റ്. 90% ആളുകളും വിജയിക്കുമെന്ന് കരുതിയ ഫാല്ക്കന്സിനൊപ്പം തന്നെയായിരുന്നു ബൗച്ചാര്‍ഡും. ട്വിറ്ററില്‍ ഫാല്ക്കന്സിനുള്ള വിജയപ്രതീക്ഷ ബൗച്ചാര്‍ഡ് പങ്കുവെച്ചപ്പോള്‍ ഷിക്കോഗക്കാരനായ ആരാധകന് ഒരു ചോദ്യവുമായെത്തി.
ജയിക്കുന്നത് പാട്രിയറ്റ്സ് ആണെങ്കില്‍ തന്നോടൊപ്പം ഡേറ്റിങ്ങിന് വരുമോ എന്നായിരുന്നു ബൗച്ചാര്ഡിനോടുള്ള ആരാധകന്റെ ചോദ്യം. ആ വെല്ലുവിളി ഏറ്റെടുത്ത ബൗച്ചാര്‍ഡ് സമ്മതം മൂളി. നിങ്ങള്‍ നിശ്ചിയിക്കുന്ന സ്ഥലത്ത് ഞാന്‍ ഡേറ്റിങ്ങിനു വരാമെന്നായിരുന്നു ബൗച്ചാര്ഡിന്റെ മറുപടി. എന്നാല്‍ ബൗച്ചാര്ഡിന്റെ കണക്കു കൂട്ടലൊക്കെ തെറ്റിച്ചുകൊണ്ടുള്ള വിധിയാണ് വന്നത്. മത്സരത്തില്‍ അപ്രതീക്ഷിതമായി പാട്രിയറ്റ്സ് വിജയിച്ചു.
https://www.facebook.com/Malayalivartha