ചൂടുവെള്ളം കിട്ടിയില്ല...വിദ്യാര്‍ത്ഥി കുളിക്കാതിരുന്നത് 33 ദിവസം
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഒരു യുവാവ് ചൂടുവെള്ളം ലഭിക്കാതിരുന്നതിനാല്‍ കുളിക്കാതിരുന്നത് 33 ദിവസം. യുവാവ് തന്നെയാണ് താന്‍ 33 ദിവസമായി കുളിച്ചിട്ടില്ലെന്ന വിവരം ഇന്റര്‍നെറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. കര്‍ണാടകയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയാണ് താനെന്നും മടിയും ചൂടുവെള്ളം ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് താന്‍ ഇത്രയും ദിവസം കുളിക്കാതിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ ഡിസംബര്‍ 14 വരെയായിരുന്നു യുവാവ് കുളിക്കാതെ കഴിഞ്ഞുകൂടിയത്. ഇത്രയും ദിവസം താന്‍ എങ്ങനെ കഴിഞ്ഞു എന്നതിന്റെ വ്യക്തമായ വിവരണവും ഇയാള്‍ നല്‍കുന്നുണ്ട്. വസ്ത്രങ്ങള്‍ ദുര്‍ഗന്ധം വരാതെ സൂക്ഷിച്ചും ബോഡി സ്പ്രേ എന്നിവ ഉപയോഗിച്ചുമാണ് ഇയാള്‍ ഇത്രയും ദിവസം കഴിഞ്ഞത്.
33 ദിവസത്തിനിടെ ഉപയോഗിച്ചത് ആകെ രണ്ട് അടിവസ്ത്രം മാത്രം. ക്രിസ്മസ് അവധിക്ക് വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പിണങ്ങിയതിനാലാണ് 34ാം ദിവസം കുളിക്കാന്‍ തയ്യാറായതെന്നും ഇയാള്‍ പറയുന്നു. യുവാവിന്റെ വിവരണത്തിനു കീഴില്‍ രസകരമായ കമന്റുകളാണ് പലരും നല്‍കിയിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു അതില്‍ ഒന്ന്.
https://www.facebook.com/Malayalivartha