അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയ ബാലികയെ അഗ്‌നിശമന സേന പുറത്തെടുത്തു

കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരി അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങി.
കാഞ്ഞിരംകുളം തിരുപുറം തേജസ്സ് ഭവനില്‍ വിനോദിന്റെ മകള്‍ ഇവാനിയയുടെ (രണ്ട്) അരയ്ക്കു കീഴ്‌പ്പോട്ടാണു കലത്തില്‍ കുടങ്ങിയത്.
രക്ഷിതാക്കളും അയല്‍ക്കാരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ പൂവാറിലെ അഗ്‌നിശമനസേന രക്ഷകരായി.
കുട്ടിയുടെ കരച്ചില്‍ അടക്കാനാവാതെ ആയതോടെയാണ് രക്ഷിതാക്കള്‍ ഫയര്‍ സ്‌റ്റേഷന്റെ സഹായം തേടിയെത്തിയത്.
അസി. സ്‌റ്റേഷന്‍ ഓഫിസര്‍ വിപിന്‍ലാല്‍ നായകം, അദ്ദേഹത്തോടൊപ്പം ഫയര്‍മാന്‍ രതീഷ് കുമാര്‍, അനില്‍കുമാര്‍, അനീഷ്, ഹോംഗാര്‍ഡുമാരായ സെല്‍വകുമാര്‍, ജയകുമാര്‍ എന്നിവര്‍ കലം മുറിച്ചാണ് കുട്ടിയെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha