മാരക വിഷമായ സയനൈഡിനെ തോല്‍പ്പിച്ച് ഒരു ജീവന്‍ രക്ഷപ്പെടുത്തിയ കഥ

സയനൈഡ് ആണല്ലോ ഈയിടെയായി വാര്‍ത്തകളിലെ താരം. കൂടത്തായി കെസിലെ മുഖ്യപ്രതിയായ ജോളി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചത് സയനൈഡ് ആയിരുന്നുവെന്നത് പരസ്യമായതു മുതലാണ് സയനെഡ് കഥകള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുന്നത്.
നാം കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കളില്‍ സയനൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത് കഴിക്കുന്നതിനാല്‍ അവ ദോഷകരമാകാറില്ല. പക്ഷേ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. കഴിക്കുന്ന സസ്യങ്ങളില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാവാം.
കപ്പയിലയും റബറിലയും ആടുമാടുകള്‍ കഴിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തില്‍ ഒരു പശു റബറില തിന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് വിശദീകരിച്ചിരിക്കുകയാണ് റിട്ട. വെറ്ററിനറി ഡോക്ടറായ മരിയ ലിസ മാത്യു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. സയനൈഡ് തോറ്റ് തൊപ്പിയിട്ട കഥ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























