Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

ഇന്ത്യന്‍ ദേശീയഗാനത്തെ ലോകത്ത് ഒന്നാമതെത്തിച്ച ഷായന്‍ ഇറ്റാലിയ

17 AUGUST 2018 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ദേശീയ ഗാന വീഡിയോ എന്ന ഖ്യാതിയുമായി ഒരു വീഡിയോ തരംഗമാകുകയാണ്. ഷായന്‍ ഇറ്റാലിയ എന്ന സംഗീതജ്ഞന്‍ താന്‍ പിയാനോയില്‍ വായിച്ച ജന ഗണ മനയുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് 2018 ജൂലൈ 29-നാണ്.

ഇന്ത്യ സ്വതന്ത്ര്യമായതിന്റെ 71-ാം വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 15 എത്തുമ്പോള്‍ 71 ദശലക്ഷം ആളുകള്‍ അത് കണ്ടിട്ടുണ്ടാവണം എന്ന ആഗ്രഹത്തോടെ അപ്ലോഡ് ചെയ്ത ആ വീഡിയോ എട്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 4,18,39,928 പേര്‍ കണ്ടു കഴിഞ്ഞിരുന്നു. 8k Utlra HD-ലാണ് ഇത് ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലില്ലാത്ത ഈ സാങ്കേതിക വിദ്യ ലോകത്തെമ്പാടുമുള്ള മികച്ച സ്റ്റുഡിയോകളുടെ ഒത്തുചേരല്‍ മൂലമാണ് നടത്തിയെടുത്തത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഡോ. ഫര്‍ഹാദ് വിജയ് അറോറയാണ്. ഫര്‍ഹാദ് വിജയ് അറോറ, ഷായന്‍ ഇറ്റാലിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

36 മില്യന്‍ ആളുകള്‍ കണ്ട ഫ്രഞ്ച് ദേശീയ ഗാനത്തെ പിന്തള്ളിയാണ് ഷായന്‍ ഇറ്റാലിയ എന്ന യുവ സംഗീതജ്ഞന്‍ പിയാനോയില്‍ വായിച്ച ജന ഗണമന ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഷായന്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ആയപ്പോഴേക്കും ആ വീഡിയോ 71 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞിരുന്നു. സെക്കന്‍ദറാബാദ് സ്വദേശിയായ ഷായന്‍ ഇറ്റാലിയ ഇപ്പോള്‍ ലണ്ടനിലാണ് താമസം. വീഡിയോ വൈറലായപ്പോള്‍ ഷായന്‍ ഓര്‍ക്കുന്നത് തന്റെ അമ്മയെയാണ്. കാന്‍സര്‍ രോഗത്തിന് കീഴടങ്ങി കുട്ടിക്കാലത്തേ, തന്നെ വിട്ടുപോയ തന്റെ അമ്മയ്ക്ക്, പിന്നെ തന്റെ മാതൃരാജ്യത്തിനുമാണ് ഷായന്‍ #I Would Stand For Thsi എന്ന ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്.

1998-ല്‍ ഷായന്റെ കാന്‍സര്‍ രോഗിയായിരുന്ന അമ്മ മകന് ഗുഡ്‌ബൈ സമ്മാനമായി ഒരു പിയാനോ വാങ്ങി നല്‍കി. എന്നാല്‍ കാന്‍സര്‍ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന ആ അമ്മയ്ക്ക് മകന്‍ ആ പിയാനോ വായിച്ചു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2018-ല്‍ ഷായന്‍ വേള്‍ഡ്‌സ് ഗ്രാന്‍ഡസ്റ്റ് പിയാനോ എന്നറിയപ്പെടുന്ന സ്‌റ്റൈന്‍വേ ആന്‍ഡ് സണ്‍സ് കോണ്‍സേര്‍ട്ട് പിയാനോയില്‍ ഇന്ത്യയുടെ ദേശീയ ഗാനം റെക്കോര്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു ആന്റണി ഗോമസ് എന്നയാളെ സമീപിച്ചു. അപ്പോള്‍ ഷായന് അറിയില്ലായിരുന്നു, സ്‌റ്റൈന്‍വേ ആന്‍ഡ് സണ്‍സ് പിയാനോ ഇരുപതു വര്‍ഷം മുന്‍പ് തന്റെ അമ്മയ്ക്ക് വിറ്റത് ഇതേ ആന്റണി ഗോമസ് തന്നെയായിരുന്നു എന്ന് .

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈനിലൂടെ കാണപ്പെട്ട വീഡിയോയായി മാറുകയും അതി ഗംഭീരമായ പ്രതികരണങ്ങള്‍ നേടുകയും ചെയ്‌തെങ്കിലും #I Would Stand For Thsi വീഡിയോയ്ക്കുള്ള കമന്റുകള്‍ ഡിസേബിള്‍ ചെയ്യപ്പെട്ടിരിക്കയാണ്. നിങ്ങളുടെ കമന്റുകള്‍ക്ക് നന്ദി, പക്ഷേ അത് ഞങ്ങള്‍ ഡിസേബിള്‍ ചെയ്യുകയാണ്. ഇത്, ചെറുപ്പകാലത്ത് തന്നെ എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ അമ്മയ്ക്കും പിന്നെ എന്റെ മാതൃരാജ്യത്തിനുമുള്ള ഹൃദയംഗമമായ സമര്‍പ്പണമാണ്. ഈ സ്ഥലം തര്‍ക്കരഹിതവും പാവനവുമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നല്‍കിയ ബഹുമാനത്തിന് നന്ദി എന്നാണ് അതിന് വിശദീകരണം നല്‍കി കൊണ്ട് ഷായന്‍ അറിയിച്ചത്. 

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (7 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (36 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (53 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

Malayali Vartha Recommends