പ്രളയക്കെടുതിയില്‍ വലയുന്നവരെ മംഗല്യ വേദിയില്‍ ഓര്‍ത്തുകൊണ്ട് നവദമ്പതികളുടെ സ്നേഹസഹായം
പ്രളയം തകര്‍ത്തെറിഞ്ഞവര്‍ക്ക് മുന്നില്‍ സഹായവുമായി നവ ദമ്പതിമാര്‍. തേവലക്കര കോയിവിള സീനായ് വീട്ടില്‍ ഐ എന്‍ ടി യു സി സംസ്ഥാന എക്സിക്യൂട്ടീവംഗം ജോസ് വിമല്‍ രാജിന്റെയും സുഷമാ ജോസിന്റെയും മകള്‍ ഡോ.റിത്തുവിന്റെയും കോയിവിള ഓടിട്ടകടവില് വീട്ടില്‍ അലക്സാണ്ടറിന്റെയും ഗ്രേസിയുടെയും മകന് ജോമിയുടെയും വിവാഹ വേദിയാണ് ദുരിതബാധിതര്‍ക്ക് സഹായഹസ്തമായത്.
തങ്ങള്‍ കണ്ടിട്ടില്ലാത്ത സഹോദരങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നറിഞ്ഞപ്പോള്‍ ഡോ. റിത്തു തന്റെ വിവാഹാഘോഷത്തിന്റെ ഒരു ഭാഗം ഒഴിവാക്കി. മണവാളന്റെ അനുവാദത്തോടെയാണ് ഈ തീരുമാനം എടുത്തത്.
വിവാഹത്തിന്റെ ചെലവ് ചുരുക്കുന്നതിന് ഇരുവരുടെയും മാതാപിതാക്കളും പിന്തുണ നല്കിയപ്പോള് വിവാഹ വേദിയില്‍ കാരുണ്യത്തിന്റെ പ്രഭ വിടരുക ആയിരുന്നു. പത്ര വാര്‍ത്തകളിലൂടെ ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയപ്പോള്‍ റിത്തുവും ജോമിയും പിന്നെ ഒന്നും ചിന്തിച്ചില്ല.
സഹജീവി സ്നേഹമാണ് സമ്പത്ത് എന്ന തിരിച്ചറിവില്‍ എടുത്ത കൂട്ടായ തീരുമാനത്തെ കൈയടിച്ച് വിവാഹത്തിനെത്തിയവര്‍ പ്രോത്സാഹിപ്പിച്ചു. കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന വിവാഹ ആശീര്‍വാദ കര്‍മത്തില്‍ ക്വയിലോണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വഴി സഹായം ചെയ്യാന്‍ കൊല്ലം ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരിക്ക് വധൂവരന്മാര് തങ്ങളുടെ വിവാഹ സമ്മാനമായി അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറി.
https://www.facebook.com/Malayalivartha