പെന്‍ഗ്വിനും ടെസ്റ്റ്യൂബ് ശിശു
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു സാന്റിയാഗോയിലെ സീ വേള്‍ഡ് റിപ്രൊഡക്ടീവ് സെന്ററില്‍ പിറന്നു. ജീവശാസ്ത്രത്തിലെ പുനരുല്പാദനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ടുള്ള ഗവേഷണങ്ങള്‍ക്ക് വിജയം നേടാനായത് ടെസ്റ്റ്യൂബ് പെന്‍ഗ്വിന്റെ പിറവിയോടെയാണ്.
കൃത്രിമ ബീജസങ്കലനത്തിലൂടെ പിറന്ന ആദ്യ പെന്ഗ്വിന് കുഞ്ഞിന് പേരിടുന്നതുവരെ 184 എന്നാണ് വിളിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പെന്ഗ്വിന് സമൂഹത്തിന് ഒരു അനുഗ്രഹമാണ് ഇതിന്റെ പിറവിയെന്നാണ് ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും മത്സ്യ സമ്പത്തിന്റെ ശോഷണവുമാണ് പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ കുറവു വരാനുള്ള കാരണം. 184 നെ പോലുളള പെന്ദഗ്വിന് ടെസ്റ്റ്യൂബ് ശിശുക്കളുടെ പിറവിയിലൂടെ പെന്‍ഗ്വിനുകളുടെ വംശം നശിക്കാതെ സംരക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha