16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

നവി മുംബെയില്‍ വന്‍ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ 16 കോടിയുടെ കുരുമുളകും അടക്കയുമാണ് മോഷ്ടിച്ചിരുന്നത്. നവി മുംബെയിലെ കസ്റ്റംസ് വെയര്‍ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നില്‍ വലിയ സംഘമെന്ന് പോലീസ് പറയുന്നു.
ഈ സംഘത്തിന്റെ ഭാഗമായിട്ടുള്ള മൂന്ന് പേരാണ് ഇപ്പോള്‍ പിടികിട്ടിയിരിക്കുന്നത്. കസ്റ്റംസ് തീരുവ അടക്കാതെ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈക്കലാക്കാനായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നത്. വന്‍ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha
























