പന്നി പണി കൊടുത്തു, യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
പന്നിയുമായി വിമാനത്തില്‍ കയറിയ യുവതിയെ പന്നിയുടെ ശല്യവും ബഹളവും കാരണം വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. കണക്ടിക്കട്ടിലെ ബ്രാഡ്ലി രാജ്യാന്തര വിമാത്താവളത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് യുവതിയെയും പന്നിയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. വൃത്തിയും വെടിപ്പുമില്ലാതെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന പന്നി വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്ക് ശല്യമായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
രാവിലെ ആറുമണിക്കാണ് 70 പൗണ്ട് ഭാരമുള്ള പന്നിയുമായി യുവതി വിമാനത്തില്‍ കയറിയത്. ആദ്യം ആ കാഴ്ച കൗതുകം സൃഷ്ടിച്ചെങ്കിലും പിന്നീടത് മറ്റു യാത്രക്കാര്‍ക്ക് അരോചകമായി മാറുകയായിരുന്നു. പന്നിയെയും തോളില്‍ ചുമന്ന് യുവതി വിമാനത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ അത് വലിയ ബാഗായിരിക്കുമെന്നാണ് യാത്രക്കാര്‍ ആദ്യം തെറ്റിദ്ധരിച്ചത്.
പന്നിയുമയി വിമാനത്തിലെത്തിയ യുവതി യാത്രികരെ തെല്ലൊന്ന് അദ്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സീറ്റിലിരുന്ന് കൊച്ചുകുട്ടിയെപ്പോലെ ആ വളര്‍ത്തുമൃഗം യുവതിയുടെ ബാഗിലെ സാധനങ്ങള്‍ നിലത്തിട്ടുകൊണ്ട് കുസൃതി കാണിക്കുകയായിരുന്നു. കുസൃതി അധികമായപ്പോള്‍ മനുഷ്യരോടെന്നപോലെ കിന്നരിച്ചുകൊണ്ട് യുവതി പന്നിയുടെ കൈകള്‍ ബന്ധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉറക്കെ ഓരിയിട്ട പന്നി മറ്റു യാത്രക്കാര്‍ക്ക് കൂടി ശല്യമുണ്ടാക്കുകയായിരുന്നു. യാത്രക്കാരുടെ നിര്‍ബന്ധപ്രകാരം വിമാനത്തിലെ ജീവനക്കാര്‍ മുന്നിലെ കാബിനിലേയ്ക്ക് മാറാന്‍ യുവതിയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം യുവതി അതിനെയും പൊക്കി വിമാനത്തിന് പുറത്തേക്കിറങ്ങിപ്പോവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha