Widgets Magazine
22
Apr / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...


കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്; ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു


ത്രീഡി ചിത്രവുമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍ 


ആഢംബര ബൈക്കില്‍ കറങ്ങിനടക്കും... ആര് കണ്ടാലും ഒരു പ്രശ്നവുമില്ല; മദ്യക്കടത്ത് സേവന'വുമായി യുവാക്കള്‍!! മുട്ടൻ പണികൊടുത്ത് പോലീസ്


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...

അമൃതയിലെ ചുണക്കുട്ടികള്‍ക്ക് സോളാറിന്റേയും വൈദ്യുതിയുടേയും പവറുള്ള മുച്ചക്ര കാറിന്റെ ഗമ!

19 MARCH 2019 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

2019 ഏപ്രിലിന് കേരളത്തെ സംബന്ധിച്ച് ക്രൂരതയുടെ മുഖമാണ്. തൊടുപുഴയിൽ ഏഴു വയസുകാരൻ അതിക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ വിങ്ങൽ മാറും മുൻപേ വീണ്ടും മറ്റൊരു കുരുന്നു ജീവൻ പൊളിഞ്ഞിരിക്കുന്നു. അതും പെറ്റമ്മയുടെ കൈകൾ കൊണ്ട് തന്നെ.ബാലശാപം ഇടിത്തീയായി പെയ്തിറങ്ങുമോ?

നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി.... ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ്‌ ക്രിസ്തുദേവന്‍ കുരിശിലേറിയത്‌; പെസഹാ വ്യാഴത്തിന്‍റെ തുടര്‍ച്ചയായ ഈ ദിവസത്തില്‍ ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും കാല്‍വരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു

രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

നോത്രദാമിന് തീ പിടിക്കുമ്പോൾ...

സോളാര്‍പവറിലെ മുച്ചക്ര കാറിന്റെ പവറില്‍ അമൃതയിലെ ചുണക്കുട്ടികള്‍. വാഹനങ്ങളില്ലാത്ത മനുഷ്യജീവിതം എന്നത് ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ അനുദിനംപെരുകുന്ന വാഹനങ്ങള്‍, വര്‍ധിക്കുന്ന അന്തരീക്ഷമലിനീകരണം, കുതിച്ചുയരുന്ന ഇന്ധനവില. ഇതൊക്കെ ഭൂമിക്ക് വരുത്തിവെയ്ക്കുന്ന ദോഷമാകട്ടെ വളരെ വലുതുമാണ്. പെട്രോളും ഡീസലുമില്ലാതെ തന്നെ ഇത്തരം വാഹനങ്ങളോട് കിടപിടിക്കുന്ന വാഹനമെന്ന ചിന്തയാണ് അമൃതവിശ്വവിദ്യാപീഠത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികളെ ഇന്ന് അന്താരാഷ്ട്രശ്രദ്ധയിലെത്തിയിരിക്കുന്നത്.

സൗരോര്‍ജ്ജത്തിന്റെ ശക്തിയെ പഠനവിഷയത്തോട് ചേര്‍ത്തിണക്കി നല്ലൊന്നാന്തരം വാഹനമാക്കിമാറ്റിയിരിക്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിലെ കൊല്ലം അമൃതപുരി ക്യാമ്പസിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍, അങ്ങനെ സോളാറില്‍ മാത്രമല്ല, വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനംതന്നെ ഇവര്‍ അണിയിച്ചൊരുക്കി.

കൊല്ലം അമൃതപുരിയില്‍ നടക്കുന്ന ത്രിദിന ദേശീയസെമിനാര്‍ വിദ്യുത്-19ലെ പ്രധാന താരവും ഈ കാറുതന്നെ. സൗരോര്‍ജത്തിലും വൈദ്യുതിയിലും ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനം, ഭാരം കുറഞ്ഞവാഹനം ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ത്രീവിലര്‍ കാറാണ് ഇവര്‍ തയാറാക്കിയിട്ടുള്ളത്.

ഇലക്ട്രിക്കല്‍ വിഭാഗം അസി.പ്രഫ. ഭരത് കെ.ആറിന്റെ നിര്‍ദേശമനുസരിച്ചാണ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ 14 പെണ്‍കുട്ടികളടക്കം 39 പേരടങ്ങുന്ന വിദ്യാര്‍ഥിസംഘം കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇത്തരമൊരാശയത്തിനായി തലപുകച്ച് തുടങ്ങിയത്. രാപ്പകലുകളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇവര്‍ ഇതിന് പിന്നാലെകൂടിയതോടെ കളികാര്യമായി.

വാഹനങ്ങളുടെ മെക്കാനിസത്തില്‍ ഏറെ തല്‍പ്പരനായ അമൃതവിശ്വവിദ്യാപീഠത്തിലെ നാലാംവര്‍ഷ വിദ്യാര്‍ഥികൂടിയായ ഹരികൃഷ്ണന്‍ നേതൃത്വമേറ്റതോടെ സംഗതി സക്സസ്. ദേശീയ തലത്തില്‍ രണ്ട് മത്സരങ്ങള്‍ക്കയാണ് ആദ്യം ഇവര്‍ സോളാര്‍ കാര്‍ തയാറാക്കിയത്. കോയമ്പത്തൂരും ബാംഗ്ലൂരും നടന്ന മത്സരങ്ങളില്‍ മാറ്റുരച്ച് ഒന്നാമതെത്തിയ മുച്ചക്ര സോളാര്‍ കാറും കാറിന്റെ നിര്‍മ്മാതാക്കളും കോളജിനകത്തും പുറത്തും താരമായി മാറി.

200 മീറ്റര്‍ എന്ന പരിധിയില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇരുമത്സരങ്ങളിലും ഒന്നാമതെത്തിയത്. സോളാര്‍ പവറില്‍ ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന വാഹനമെന്ന റെക്കോര്‍ഡും ഈ മിടുക്കന്മാര്‍ സ്വന്തമാക്കി. ബംഗലുരുവിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ചാണ് സോളാര്‍ വാഹനത്തിന്റെ മികവ് ഇവര്‍ തെളിയിച്ചത്. മത്സരത്തിലെ ഏറ്റവും നല്ല മോഡലിനുള്ള പുരസ്‌കാരവും ഇവര്‍ സ്വന്തമാക്കി.

കാറിന്റെ നിര്‍മാണത്തിനായി ചെലവാക്കിയത് ഇവര്‍ 39 പേരും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. നിര്‍മാണപ്രവൃത്തികളെല്ലാം കോളജ് വര്‍ക് ഷോപ്പില്‍ തന്നെ. 14 ദിവസം കൊണ്ട് നിര്‍മ്മിച്ചെടുത്തുവെങ്കിലും നാല് മാസത്തോളമെടുത്തായിരുന്നു കാര്‍ രൂപകല്‍പ്പന ചെയ്തത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കാര്‍ സുഖമായി ഓടും. നിരത്തിലിറങ്ങിയാല്‍ സൗരോര്‍ജം സമാഹരിച്ച് പിന്നെയും കിലോമീറ്ററുകള്‍ കുതിച്ചുപായും.

ഒരാള്‍ക്ക് മാത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിലവില്‍ കാറിന്റെ രൂപകല്‍പ്പനയെങ്കിലും കൂടുതല്‍പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മോഡേണ്‍ ഇലക്ട്രിക് ബസ് ഒരുക്കുകയാണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം. അമേരിക്കയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍മല്‍സരത്തില്‍ മാറ്റുരയ്ക്കനായി ഫുള്‍ ഇലക്ട്രിക് ഫോര്‍മുല കാറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഈ ചുണക്കുട്ടികള്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ പുതിയ റെക്കോഡുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി  (6 minutes ago)

ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...  (19 minutes ago)

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു  (30 minutes ago)

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (36 minutes ago)

ഇന്ത്യയുടെ ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ; ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (44 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ 'കാവല്‍ക്കാരന്‍ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

ആള്‍മാറാട്ടത്തിന് ഇരയായാല്‍ വിഷമിക്കേണ്ട ..... ഇനി മുതൽ ടെന്‍ഡര്‍വോട്ട്  (1 hour ago)

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...  (1 hour ago)

ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്  (1 hour ago)

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്  (1 hour ago)

കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

തലസ്ഥാനത്ത്സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു  (2 hours ago)

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന  (2 hours ago)

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകരയില്‍ നിരോധനാജ്ഞ  (2 hours ago)

Malayali Vartha Recommends