Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

കേരളത്തിൽ ആന വിരട്ടിയോടിച്ച വ്യക്തി ഇപ്പോൾ സൂര്യൻ അസ്തമിക്കാത്ത നാടിൻറെ അധികാരി; ബോറിസ് ജോൺസണ് കേരളവുമായുള്ള ബന്ധം ഇങ്ങനെ

25 JULY 2019 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തിൽ എത്തിയ ഒരു വിദേശിയെ ഒരിക്കൽ ഒരാന കുത്താൻ വന്നു. മദമിളകി എത്തിയ ആനയുടെ മുന്നിൽ നിന്നും അയാൾ ജീവനും കൊണ്ടോടി. ആ മനുഷ്യൻ ഇപ്പോൾ ബ്രിട്ടൻ പ്രധാന മന്ത്രിയാണ്. നിയുക്ത ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണു കേരളം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് തന്നെ ആന ഓടിച്ച കഥ ആയിരിക്കാം.16 വര്‍ഷങ്ങള്‍ക്കു മുൻപായിരുന്നു കേരളത്തില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തിയ ബോറിസ് മദം ഇളകിയ ആനക്ക് മുൻപിൽ പെട്ടത്. ബന്ധുവിന്റെ വിവാഹത്തിനായി നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ആന ഇടഞ്ഞത്. ആനയുടെ കലി കണ്ടോടിയവരിൽ ബോറിസും ഉണ്ടായിരുന്നു . മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനിടെയാണ് ആന വിരണ്ടത്. എഴുത്തുക്കാരൻ ഖുഷ്‌വന്ത് സിംഗിന്റെ ബന്ധു കൂടിയായിരുന്നു ബോറിസിന്റെ ഭാര്യ മറീന വീലർ. അവരുടെ ബന്ധു കബീർ സിങായിരുന്നു വരൻ. മറീനാ വീലറുടെ അനന്തരവനാണു കബീര്‍സിങ്. കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ബോറിസ് ജോണ്‍സനും ഭാര്യയും അഞ്ചു ദിവസത്തോളം കേരളത്തിൽ ഉണ്ടായിരുന്നു.

നാഗര്‍കോവില്‍ ദേവസ്വത്തിന്റേതായിരുന്ന ആന വിവാഹ സമയത്ത് തുമ്പിക്കൈ വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്ന് ആളുകള്‍ ഓടിയ കൂട്ടത്തിൽ ബോറിസ് ജോണ്‍സനും ഓടി. ചിലര്‍ക്കു പരിക്കുപറ്റി. എന്നാൽ വരന്റെ അച്ഛന്‍ ആനയുടെ മുൻപിൽ നിന്നും കഷ്ടിച്ചായിരുന്നു അന്ന് രക്ഷപ്പെട്ടത്. ആന അക്രമകാരിയായിരുന്നുവെന്ന് പിന്നീടായിരുന്നു എല്ലാവരും അറിഞ്ഞത്.എങ്കിലും വിവാഹം നന്നായി നടന്നു. പിന്നീട് ആന ഇടഞ്ഞതിനെക്കുറിച്ച് ചോദിച്ച ബോറിസ് ജോണ്‍സനോട് കൃഷ്ണകുമാര്‍ തമാശയായി ഇപ്രകാരം പറഞ്ഞിരുന്നു കേരളത്തില്‍ പ്രധാന ചടങ്ങുകളിൽ ആന ഇടയുന്നത് സാധരണമാണ്. ആനയുടെ ആക്രമണത്തെ അതിജീവിക്കുന്നവർക്കു എന്തിനെയും മറി കടന്നു നേട്ടങ്ങൾ ഉണ്ടാക്കാനാകും. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ പ്രവചനം സത്യമായി വന്നിരിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. അന്ന് പത്രപ്രവർത്തകനായിരുന്ന ബോറിസ് ഈ അനുഭവത്തെ ലേഖനത്തിലൂടെ പങ്കു വച്ചിരുന്നു. 2003 ൽ നടന്ന ഈ ആനയോട്ടം ബോറിസ് ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്നാണ് സംശയം.

ബോറിസ് ജോൺസൺ നിരവധി തവണ ഇന്ത്യ സന്ദർശിച്ചതായും രാജ്യവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുമെന്നും താൻ ഇന്ത്യയുടെ മരുമകനാണെന്നും ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. താൻ ഇന്ത്യയുടെ മരുമകൻ എന്ന് പറയാൻ തന്നെ കാരണം ഇപ്പോൾ അകന്നുകഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണെന്ന ബന്ധം വച്ചായിരുന്നു. ഇന്ത്യയെ പറ്റി പറയുമ്പോഴൊക്കെ കേരളത്തിൽ നടന്ന ആനയോട്ടം അദ്ദേഹം ഓർക്കുന്നുണ്ടാകുമോ എന്തോ?. ‘ബ്രിട്ടിഷ് ട്രംപ്’ എന്നു വിശേഷിപ്പിക്കാവുന്ന ബോറിസ് ജോൺസൻ, തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനെക്കാൾ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല സൗഹൃദമുള്ള വ്യക്തിയാണ്‌ ബോറിസ് ജോൺസൻ. നരേന്ദ്ര മോദിയും ജോൺസനും തമ്മിലുള്ള സൗഹൃദം ഇന്ത്യ–യുകെ വ്യാപാര ബന്ധത്തിൽ കൂടുതൽ ഉപകാരപ്പെടുമെന്നാണ് ഇന്ത്യ പുലർത്തുന്ന പ്രതീക്ഷ. എന്നാലും ബോറിസ് ജോൺസന്റെ വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്. മറീന വീലർ പകുതി ഇന്ത്യാക്കാരിയായതിനാൽ കാൽ നൂറ്റാണ്ടു കാലത്തെ ദാമ്പത്യത്തിനിടെ ഇന്ത്യയെ അടുത്തറിഞ്ഞ ആളാണ് അദ്ദേഹം. എങ്കിലും ഇതിനൊക്കെയപ്പുറം, ബ്രെക്സിറ്റ് തന്നെയാകും ഇനിയുള്ള ഇന്ത്യ – ബ്രിട്ടൻ ബന്ധത്തെയും നിർവചിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (25 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (35 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (51 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (5 hours ago)

Malayali Vartha Recommends