Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന സാമൂഹികനീതിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പെരിയാര്‍ കടുവാസംരക്ഷണകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ലഭിച്ച അപ്രതീക്ഷിത അനുഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു

29 JULY 2019 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പെരിയാര്‍ കടുവാസംരക്ഷണകേന്ദ്രം സന്ദര്‍ശിക്കവേ കാണാനിടയായ ഒരു ദൃശ്യത്തെക്കുറിച്ച് സാമൂഹികനീതിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഒരു കാടും ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. മിക്കപ്പോഴും അപ്രതീക്ഷിതമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുമുണ്ട്. അത്തരമൊരു അനുഭവമായിരുന്നു പെരിയാര്‍ കടുവാസംരക്ഷണകേന്ദ്രത്തില്‍ എന്നെ കാത്തിരുന്നത്.

പൊടുന്നനെയാണ് കാട്ടുനായകളുടെ കൂട്ടം (ഇന്ത്യന്‍ വൈല്‍ഡ് ഡോഗ് എന്നു ശാസ്ത്രീയനാമം, ചെന്നായയെന്നു പലരും പറയാറുണ്ടെങ്കിലും അതു ശരിയല്ല) മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കാട്ടില്‍ എവിടെനിന്നോ ഒരു മ്ലാവിനെ (സാംബാര്‍ ഡീര്‍) ഓടിച്ചുകൊണ്ടുവരികയായിരുന്നു. ക്യാമറ ഫോക്കസ് ചെയ്തപ്പോഴേയ്ക്കും മ്ലാവിനെ വെള്ളത്തിലിറക്കിയിരുന്നു.

15ഓളം നായകളുണ്ടായിരുന്നു അക്കൂട്ടത്തില്‍. സാധാരണ 12 മുതല്‍ 40 വരെ നായകളുണ്ടാകും ഒരു കൂട്ടത്തില്‍. ഇത് അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സംഘമാണെന്നാണു തോന്നിയത്. തന്ത്രപരമായിരുന്നു ഓരോ നീക്കവും. മ്ലാവിനെ ഓടിച്ചു വെള്ളത്തിലിറക്കിയത് ഒരു തന്ത്രമായിരുന്നു. ആക്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള മ്ലാവിന്റെ ഏക ആയുധം പിന്‍കാലുകളാണ്. ഒരു തൊഴി കിട്ടിയാല്‍ വേട്ടക്കാരനു മിക്കവാറും പിന്നെ എണീറ്റുനടക്കാനാകില്ല. തൊഴിയുടെ സാധ്യത ഒഴിവാക്കാനാണ് മ്ലാവിനെ വെള്ളത്തിലിറക്കിയത്.

പൂര്‍ണവളര്‍ച്ചയെത്തിയ മ്ലാവ് ആയിരുന്നു അത്. നായകള്‍ക്ക് മ്ലാവിന്റെ കാലുകളുടെയത്ര ഉയരം പോലുമില്ല. വെള്ളത്തിലിറക്കിയ മ്ലാവിനെ കീഴ്‌പ്പെടുത്തലായിരുന്നു പിന്നീട്. ആറോ ഏഴോ പേരടങ്ങുന്ന ഒരു സംഘം നീന്തിച്ചെന്ന് മുന്നിലും പിന്നിലും വശങ്ങളിലുമായി ഒരേസമയം ആക്രമണം തുടങ്ങി. വേദനിച്ചു കരയുന്നുണ്ടായിരുന്നു മ്ലാവ്. കരയില്‍ കയറി രക്ഷപ്പെടാതിരിക്കാന്‍ മറ്റൊരു സംഘം കാവല്‍ നിന്നു.

ഇതിനിടെ ഞാന്‍ പടമെടുക്കുന്നതുകണ്ട കൂട്ടത്തിലെ ഇളംപ്രായക്കാരന്‍ എന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ട് ഇരിപ്പായി. ഇടയ്ക്ക് മറ്റു ചിലര്‍ വന്ന് നിരീക്ഷണം നടത്തിപ്പോയി.

ആക്രമണത്തില്‍ തളര്‍ന്ന മ്ലാവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാനായി പിന്നീടുള്ള ശ്രമം. ആദ്യത്തെ നായകളുടെ സംഘം ക്ഷീണിച്ചപ്പോള്‍ അവര്‍ നീന്തി കരയ്ക്കു കയറി. കരയില്‍ നിന്നിരുന്ന സംഘം ഇറങ്ങി. ചെവിയിലും തലയിലും മുതുകത്തുമൊക്കെ കടിച്ച് വെള്ളത്തില്‍ മുക്കുക തന്നെയായിരുന്നു. കുടഞ്ഞ് രക്ഷപ്പെടാനുള്ള മ്ലാവിന്റെ ശ്രമങ്ങള്‍ പാഴായി. ഏതാണ്ട് ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ മൂന്നുതവണയായാണ് മ്ലാവിനെ കീഴ്‌പ്പെടുത്തിയത്.

ഇര ചാവാന്‍ കാത്തുനില്‍ക്കാതെ ചില നായകള്‍ മാംസം കടിച്ചെടുത്തു തീറ്റ തുടങ്ങിയിരുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് കടിച്ചുവലിച്ച് മ്ലാവിനെ കരയിലെത്തിച്ചു. അപ്പോഴും ഫോട്ടോഗ്രഫറെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയവന്‍ ജോലിയില്‍ നിന്നു പിന്മാറിയിരുന്നില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (3 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (3 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (4 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (4 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (4 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (7 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (7 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (8 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (8 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (10 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (10 hours ago)

രണ്ടാം മെട്രോ  (10 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends