സ്വയം വിവാഹം ചെയ്യുന്നത് കുറ്റമാണോ? നാല്പതു വയസുകാരി പിറന്നാള്‍ ദിവസം സ്വയം വിവാഹം കഴിച്ചു
വിവാഹം സ്വയം ചെയ്യുന്ന വധുവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ വിവാഹം സ്വയം ചെയ്ത ഒരു വധുവിനെ പരിച്ചയപ്പെടുത്താം. ഹൗസ്ടണ്‍ സ്വദേശിനിയായ യാസ്മിന് എല്‍ബി എന്ന നാല്പതുകാരിയാണ് ആ വധു. നാല്പതാം പിറന്നാള്‍ അടുത്തിട്ടും വിവാഹം ചെയ്യാന്‍ പറ്റിയ പുരുഷനെ കണ്ടെത്താന്‍ സാധിക്കാത്ത എല്ബിയാണ് ഇത്തരത്തിലൊരു അപൂര്‍വ്വ വിവാഹം ചെയ്തത് . സ്വയം വിവാഹം കഴിക്കുക എന്നതും ഒരു ഉത്തരവാദിത്തമാണെന്ന് എല്‍ബി കരുതി കാണും. സ്വയം വിവാഹം ചെയ്തതോടെ തന്റെ ആഗ്രഹം സഫലമായെന്നും എല്‍ബി പറയുന്നു. ഇക്കഴിഞ്ഞ മൂന്നിന് ഹൗസ്ടണ്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ കള്‍ച്ചറില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മൂന്ന് മന്ത്രിമാരും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നുവത്രേ.
മതപരമായ ആചാരങ്ങളോടെ തന്നെയായിരുന്നു ഈ വധുവിന്റെ വിവാഹവും. ഒരിക്കലും സാധിക്കില്ലെന്ന് താന്‍ കരുതിയ പല കാര്യങ്ങളും സാധിച്ചെന്നും യാസ്മിന് പറഞ്ഞു. എല്‍ബി സ്വയം കേക്ക് മുറിക്കുകയും ചെയ്തു. 2013 മെയ് മാസത്തിലാണ് താന്‍ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ഫേസ്ബുക്കിലൂടെ യാസ്മിന് പുറത്തുവിട്ടത്.
ടെക്സാസില്‍ സ്വയം വിവാഹം കഴിക്കുന്നത് നിയമപരമായി അംഗീകരിച്ചിട്ടില്ല. സ്വയം വിവാഹം ചെയ്യുന്നതും ഇനി ട്രെന്‍ഡായി മാറുമോ എന്ന് കണ്ടറിയണം. നിരവധി പേരാണ് എല്ബിയ്ക്കു ആശംസകള്‍ നല്‍കാനായി എത്തിയത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha