ഹാപ്പി വെൽത്ത് ഡെ!! ഇതുവരെ ആരും കൊടുക്കാത്ത അത്ര വലിയ പിറന്നാൾ സമ്മാനം...അതാണ് ചൈനീസ് യുവാവിന് മാതാപിതാക്കൾ സമ്മാനിച്ചത് ...മകന്റെ 24 -)൦ ജന്മദിനത്തിൽ സമ്മാനം ആയി ന ൽകിയത് 27,500 കോടി രൂപ
ഹാപ്പി വെൽത്ത് ഡെ!! ഇതുവരെ ആരും കൊടുക്കാത്ത അത്ര വലിയ പിറന്നാൾ സമ്മാനം...അതാണ് ചൈനീസ് യുവാവിന് മാതാപിതാക്കൾ സമ്മാനിച്ചത് ...മകന്റെ 24 -)൦ ജന്മദിനത്തിൽ സമ്മാനം ആയി ന ൽകിയത് 27,500 കോടി രൂപ
ചൈനയിലെ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ സ്ഥാപകരായ ടിസെ പിഗും ഭാര്യ ചേംഗ് ലിഗും മകന്റെ ജന്മദിനത്തിൽ പാടിയത് ഹാപ്പി വെൽത്ത്ഡേ എന്നായിരുന്നൂ.. മകന് പിറന്നാൾ സമ്മാനമായി അവർ നൽകിയത് 388 കോടി യുഎസ് ഡോളറിൻറെ സമ്പത്ത് ആയിരുന്നു. എറിക് ടെസ് എന്ന 24 കാരനാണ് മാതാപിതാക്കൾ ഹാപ്പി ബർത്ത് ഡേ പാടി അവിസ്മരണീയ സമ്മാനം നൽകിയത്. ഏകദേശം 27,500 കോടി രൂപ വിലമതിക്കുന്ന സമ്പത്ത് ലഭിച്ചതോടെ ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരായ 550 പേരുടെ പട്ടികയിൽ എറിക് ഇടംനേടി.
ചൈനയിലെ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ സ്ഥാപകരായ ടിസെ പിഗും ഭാര്യ ചേംഗ് ലിഗും തങ്ങളുടെ കമ്പനിയുടെ 270 കോടി ഓഹരികൾ മകന് നൽകുകയായിരുന്നു. സമ്മാനം കുടുംബത്തിന്റെ ആസ്തിയായി തുടരുമെന്നും ആഡംബരത്തിനുപയോഗിക്കില്ലെന്നും എറിക് അറിയിച്ചു.
ഓഹരികൾ നൽകിയതിനു പുറമേ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ എക്സിക്കൂട്ടീവ് ഡയറകടറായും എറികിനെ മാതാപിതാക്കൾ നിയമിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം 4,98,000 യുഎസ് ഡോളറിന്റെ വരുമാനവും എറിക്കിനു ലഭിക്കും.
ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് കമ്പനികളുടെ ഡയറക്ടറായ എറിക്ക് നിർധന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സ്ഥാപിച്ച ചൈന സമ്മിറ്റ് ഫൗണ്ടേഷനിലൂടെ സന്നദ്ധ സേവന രംഗത്തും സജീവമാണ്. അടുത്തിടെയാണ് പെൻസിൽവാനിയയിലെ വാർട്ടണ് സ്കൂളിൽ ബിരുദ പഠനം പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha