Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

എല്‍ ഇ ഡി ബള്‍ബ് കണ്ടുപിടിച്ച മലയാളി! വൈകല്യങ്ങളോട് പട പൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയ ജീവിതം!

31 OCTOBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയില്‍ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകള്‍ വിരിയുന്ന ആ മുഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാനും വധൂവരന്‍മാരെ ആശീര്‍വദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍ പുറത്തേക്ക് വരുന്നത് കാത്തുനില്‍ക്കുന്നവരുടെ മുന്നിലേക്ക് അവര്‍ എത്തിയത് കൈവിരലുകള്‍ കോര്‍ത്ത് പിടിച്ചായിരുന്നില്ല. വധുവിന്റെ മുഖത്ത് മണവാട്ടിയുടെ നാണം ലവലേശമുണ്ടായില്ല. മറിച്ച് അഭിമാനമായിരുന്നു അവളുടെ മനസ്സ് നിറയെ.

കൈകാലുകള്‍ തളര്‍ന്ന വരനെ സ്വന്തം കൈകളില്‍ കോരിയെടുത്തുകൊണ്ട് വധു പുറത്തേക്കു വന്നു. വരന്റെ പേര് ജോണ്‍സണ്‍. വധു ഉഷ. അന്നു മുതല്‍ ഉഷയുടെ കൈകളിലാണ് ജോണ്‍സന്റെ സഞ്ചാരം. യാത്ര പതിനെട്ടു വര്‍ഷമാകുമ്പോള്‍ കൂട്ടായി രണ്ടു മക്കളുമുണ്ട്, പ്ലസ് ടൂ വിദ്യാര്‍ഥിയായ ജയൂണും എട്ടാം ക്ലാസ് വിദ്യാര്‍ഥി ജഷൂണും.

ജോണ്‍സണ്‍, എല്‍ഇഡി ബള്‍ബ് കണ്ടുപിടിച്ച മലയാളിയാണ്! സായിപ്പായിരുന്നെങ്കില്‍ സ്റ്റീഫന്‍ ഹോക്കിങായി നമ്മള്‍ വാഴ്ത്തിപ്പാടിയേനെ...പെരുവണ്ണാമൂഴിയില്‍ മഠത്തിനകത്ത് ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. പിറന്നു വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു പോയതാണ്. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബാല്യം. അതുകൊണ്ടുതന്നെ സ്‌കൂളും പഠനവുമൊക്കെ സ്വപ്നമായിത്തന്നെ അവശേഷിച്ചു. എന്നിട്ടും അവന്‍ സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പ്പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ട് മാത്രമായിരുന്നു അവന്റെ ശത്രു. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെടാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും.

1991-ലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. പക്ഷേ രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ച് അടിച്ചു നോക്കേണ്ട അവസ്ഥയായിരുന്നു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത് ജോണ്‍സണെ പരീക്ഷണങ്ങളിലേക്ക് നയിച്ചു. അങ്ങനെ ഒരു നാള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയൊരു ആശയത്തിന്റെ ബള്‍ബ് നൂറു വാട്ടില്‍ മിന്നി. ഫിലിപ്പ്സിന്റെ ചോക്കിനുള്ളിലെ ട്രാന്‍സിസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്വന്തമായി ചോക്ക് വികസിപ്പിച്ചെടുത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു ജോണ്‍സണ്‍ന്റെ ശ്രമം.

നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിര്‍മാണം തുടങ്ങി. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയും ഗ്യാരണ്ടിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി. പരീക്ഷണങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് മുന്നേറി. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുകളുമെല്ലാം വീടിനു ചേര്‍ന്ന് തുടങ്ങിയ എം സ്റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിസിന്റെ യൂണിറ്റില്‍ നിര്‍മിച്ചു.

പിന്നീട് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പുതിയൊരു സിഎഫ്എല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. 1998-ല്‍ പക്ഷേ വിധി വില്ലന്റെ രൂപത്തില്‍ എത്തി. ഉദ്ഘാടനത്തിന് മുമ്പ് യൂണിറ്റ് മുഴുവന്‍ കത്തിനശിച്ചു. പിന്നാലെ താങ്ങും തണലുമായ അമ്മയുടെ മരണം. എന്നിട്ടും തളരാന്‍ ജോണ്‍സന്‍ തയ്യാറായിരുന്നില്ല. ഫാ. സെബാസ്റ്റന്‍ വടക്കേലിന്റെ സഹായത്തോടെ സിഎഫ്എല്‍, എമര്‍ജന്‍സി ലൈറ്റുകളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ജോണ്‍സണ് സാധിച്ചു.

പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ജോണ്‍സണ്‍ പലരുടെയും അന്നദാതാവായി മാറി. എന്നിട്ടും സ്വന്തം നാട്ടുകാരനെ അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു പോലും മനസ്സില്ലായിരുന്നു.

13 വര്‍ഷം മുന്‍പാണ്. 2005ല്‍. അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി വിളക്ക് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ജോണ്‍സന്റെ തലയില്‍ ഉദിച്ചത്. വെറും അഞ്ചു വാട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ഉപയോഗിച്ച് നാട്ടിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ച അയാള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിശ്ചയദാര്‍ഢ്യത്തിന് അധികം വൈകാതെ ഫലം ലഭിച്ചു. അഞ്ചു വാട്ട് കൊണ്ടു തന്നെ പ്രകാശം വഴിഞ്ഞൊഴുകുന്ന എല്‍ഇഡി ബള്‍ബ് ജോണ്‍സണ്‍ വികസിപ്പിച്ചു. തരിചൂടില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല.

കോഴിക്കോട് മുക്കത്തെ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ചെന്നപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെ ലോകത്ത് ഒരിടത്തും എല്‍ഇഡി ബള്‍ബ് പ്രകാശത്തിനായി ഉപയോഗിക്കുന്നില്ല. ജപ്പാനിലും അമേരിക്കയിലും 2020ല്‍ ഇതു യാഥാര്‍ത്ഥ്യമാകുമെന്ന് കേട്ടു. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കണം. ഇതിന്റെ മുഴുവന്‍ വിവരങ്ങളും ഇവിടെ ഏല്‍പ്പിക്കണം. പഠിച്ചതിനു ശേഷം വിവരം പറയാം.' കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബിലെ പ്രകാശത്തെ വിശ്വസിക്കാതെ 'പഠിക്കണം' എന്നു പറയുന്ന ഉദ്യോഗസ്ഥരുടെ കനിവ് തനിക്കു വേണ്ടെന്നു പറഞ്ഞ് ജോണ്‍സണ്‍ മടങ്ങി. പരീക്ഷണങ്ങളുടെ സ്വന്തം ലോകത്തേക്ക്.

ജോണ്‍സന്റെ ഭാഷയില്‍ പറഞ്ഞാല്‍ വൈകല്യമൊന്നുമല്ല നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍. തന്റെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാകുമെന്ന് അധികൃതരെ ബോധ്യപ്പെടുത്താനാണ് ഏറെ ബുദ്ധിമുട്ടിയിട്ടുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ജോണ്‍സണ്‍ സിഎഫ് ലാമ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എല്‍ഇഡി ബള്‍ബ് നിര്‍മിക്കാന്‍ ഒരുങ്ങിയത്. പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച എല്‍ഇഡി ബള്‍ബ് ഇപ്പോഴും വീട്ടില്‍ കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തിലധികം രൂപയായി അന്ന് ബള്‍ബ് നിര്‍മിക്കാന്‍. ഇപ്പോഴും താന്‍ നിര്‍മിക്കുന്ന എല്‍ഇഡി ബള്‍ബിന് 650 രൂപയോളം ചിലവുണ്ട്. ഇതിന് ആയുസ്സ് വളരെ കൂടുതലാണ്. ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്ന രീതിയിലുള്ള വിലകുറഞ്ഞ ബള്‍ബുകളും ജോണ്‍സന്റെ കമ്പനി പുറത്തിറക്കുന്നുണ്ട്.

ജോണ്‍സന്റെ ഏകാന്ത ജീവിതത്തിലേക്ക് ഉഷ കടന്നുവരുന്നത് വീടിനു ചേര്‍ന്ന് തുടങ്ങിയ എം സ്റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിസിന്റെ യൂണിറ്റില്‍ വച്ചാണ്. യൂണിറ്റില്‍ ട്രെയിനിയായി വന്നതായിരുന്നു ഉഷ. പരിചയം പ്രണയത്തിലേക്ക് നയിച്ചു. പൂര്‍ണ ആരോഗ്യവതിയായ ഉഷയ്ക്ക് ജോണ്‍സന്റെ വൈകല്യം പ്രശ്‌നമായിരുന്നില്ല.

കമ്പനി തുടങ്ങിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ അറിവുകള്‍ നാടിനു പകര്‍ന്നു നല്‍കാന്‍ ഒരുങ്ങുകയാണ് ജോണ്‍സണ്‍. പഞ്ചായത്തുകള്‍ തെരഞ്ഞെടുക്കുന്ന വനിതാ സംഘത്തിന് എല്‍ഇഡി നിര്‍മാണം പഠിപ്പിച്ചു നല്‍കുന്നതാണ് പദ്ധതി. കില മുന്‍കൈയെടുത്ത് ആസൂത്രണ ബോര്‍ഡിനു മുന്നില്‍ ജോണ്‍സണ്‍ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചു. പദ്ധതി ഏറെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം. കേരളം ഒട്ടാകെ നടപ്പിലാക്കിയാല്‍ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. ഓരോ പഞ്ചായത്തും എല്‍ഇഡി ലൈറ്റുകളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാവുകയും ചെയ്യുമെന്നും ജോണ്‍സണ്‍ പറയുന്നു.

മാറ്റിനിര്‍ത്താന്‍ കഴിയുന്ന ജീവിതമൊന്നുമല്ല ജോണ്‍സണ്‍ന്റേത്. വൈകല്യങ്ങളോട് പട പൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ആ ജീവിതം. വൈകല്യങ്ങള്‍ തന്നെങ്കിലും അമൂല്യമായ ജീവന്‍ ദാനം നല്‍കിയ ദൈവമാണ് എല്ലാമെന്ന് പറയുന്ന തികഞ്ഞ വിശ്വാസി. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ജോണ്‍സണ് വേറിട്ട വഴികളിലൂടെയുള്ള യാത്രയാണ് ഇഷ്ടം. നിലവിലുള്ള ഒന്നിനു പിന്നാലെ പോയാല്‍ ലോകം ചലനമറ്റതാകുമെന്ന് അയാള്‍ വിശ്വസിക്കുന്നു. പുതുമ തേടിയാകണം മനുഷ്യന്റ സഞ്ചാരം. വാക്കുകളില്‍ പോലും ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം. അതുകൊണ്ടുതന്നെയാകും ജോണ്‍സന്റെ ജീവിതം പുസ്തകമായപ്പോള്‍ അതിന്റെ പേരും വെളിച്ചവുമായി ബന്ധപ്പെട്ടു തന്നെ ആയത്. ജോണ്‍സണ്‍: വെളിച്ചത്തെ പ്രണയിച്ച ഒരാള്‍.. ഇപ്പോള്‍ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്.

വൈകല്യങ്ങളുടെ പേരില്‍ നീറിക്കഴിയുന്ന വെറുമൊരു വികലാംഗനല്ല ജോണ്‍സണ്‍. 75 ശതമാനം വൈകല്യം ശരീരത്തെ കീഴടക്കിയപ്പോഴും അവയോടെല്ലാം പോരാടി വിജയിച്ച കരുത്തന്‍. പരസഹായം ഇല്ലാതെ ചലിക്കാന്‍ കഴിയില്ലെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം നല്‍കുന്ന സംരംഭകന്‍. മനഃക്കരുത്ത് കൊണ്ട് ഒരു നാടിന്റെ പ്രകാശമായി മാറിയ ഈ 46 വയസ്സുകാരന്റെ കഥ ആരേയും പ്രചോദിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 minute ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (25 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (29 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends