മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വായാത്ര അവതാളത്തില്‍
പാലക്കാട്ടുകാരിയായ ശ്രദ്ധ പ്രസാദിന്റെ ചൊവ്വ യാത്ര ഒരു സ്വപ്നം മാത്രമാകുമോ?, ചൊവ്വായാത്രയൊരുക്കുന്ന ഡച്ച് കമ്പനി ഇതുവരെ അതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സൂചിപ്പിക്കുന്നത്. മടക്കമില്ലാത്ത ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങിയവരുടെ അന്തിമ ലിസ്റ്റില്‍ പാലക്കാട്ടുകാരിയായ ശ്രദ്ധ പ്രസാദും ഉള്‍പ്പെട്ടിരുന്നു.
മതിയായ ഫണ്ടിന്റെ അഭാവവും പദ്ധതി പുരോഗതിയുടെ യാതൊരു ലക്ഷണവും കാണാനില്ലാത്തതും ടി വി റിയാലിറ്റി ഷോയിലെ പോലുള്ള അമിതാവേശവുമാണ് മാര്‍സ് വണ്‍ വെറും ഒരു സ്വപ്നം മാത്രമായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. 2025ല്‍ ഭൂമി എന്നന്നേക്കുമായി വിട്ട് ചൊവ്വയിലേക്കു കുടിയേറുന്നവരേയും വഹിച്ച് പേടകം യാത്ര തരിക്കുമെന്ന് 2011ല്‍ പ്രഖ്യാപിച്ചതു മുതല്‍ ഇവരുടെ പദ്ധതിയെ കുറിച്ച് സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വന്ന ഒരു പ്രഖ്യാപനങ്ങളും ഇവയ്ക്ക് വ്യക്തമായ മറുപടി നല്കുന്നതായിരുന്നില്ല.
മാര്‍സ് വണ്‍ എന്ന ഡച്ച് കമ്പനിയാണ് ചൊവ്വയിലേക്ക് പോകുന്നവരുടെ ലിസ്റ്റ് പുറത്തു വിട്ടത്. കുറഞ്ഞ ചിലവില്‍ യാത്ര സാധ്യമാക്കുമെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. ആറു ശതകോടി ഡോളര്‍ ചെലവില്‍ ആദ്യ സംഘത്തെ ചൊവ്വയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ വാദം.നിലവിലെ സാങ്കേതിക വിദ്യ ഉപേയാഗിക്കുന്നതിനാലാണ് ഇത്ര കുറഞ്ഞ ചെലവില്‍ ചൊവ്വാ യാത്ര സംഘടിപ്പിക്കാനുകുന്നതെന്ന് കമ്പനി പറയുന്നു. 1960കളില്‍ നടത്തിയ അപ്പോളോ പദ്ധതിക്ക് വന്ന 25 ശതകോടി ഡോളറിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ നിസ്സാരമാണ്.
എന്നാല്‍ കമ്പനിയുടെ വാദത്തിനെതിരെ പല ശാസ്ത്രജ്ഞന്മാരും രംഗത്ത് വന്നിട്ടുണ്ട്. കമ്പനിയുടെ പക്കല്‍ ഇതിനുവേണ്ട സാങ്കേതിക വിദ്യയില്ലെന്നാണ് പലരും ആരോപിക്കുന്നത്. ആദ്യ ഘട്ടമായി ഒരു സ്ഥിര പേടകവും സാറ്റലൈറ്റും 2018ല്‍ ചൊവ്വയിലേക്ക് അയക്കുമെന്നാണ് കമ്പനി പറയുന്നത്. 2020ല്‍ ഒരു റോവറും ചൊവ്വയിലെത്തിക്കും. 2022ല്‍ കാര്‍ഗോ ദൗത്യവും 2025ഓടെ മനുഷ്യരേയും അവിടെ കുടിയിരുത്തലും നടത്തുമെന്നാണ് കമ്പനി പറുന്നത്. ഇത്രയൊക്കെ വിശദമായി പറയുന്നുണ്ടെങ്കിലും നിശ്ചിത സമരയ പരിധിക്കുള്ളില്‍ ഈ വിദൂര സാധ്യത യാഥാര്‍ത്ഥ്യമാകുമെന്ന് പറയത്തക്ക ജോലികളൊന്നും കമ്പനി ചെയ്തു തീര്‍ത്തതായി ഒരു സൂചന പോലുമില്ല. വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നെന്ന് ചൊവ്വ വിദഗ്ധനായ ഗില്‍സ് സ്പാരോ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha