തടസമായി പാർക്ക് ചെയ്തിരുന്ന കാർ കൈകൊണ്ട് പൊക്കിമാറ്റിയ ശക്തിമാന് സോഷ്യൽ മീഡിയയുടെ കയ്യടി
അനധികൃത പാര്‍ക്കിംഗിലൂടെ മറ്റുള്ളവരുടെ വഴിമുടക്കുന്നത് നമ്മുടെ നാട്ടില്‍ ഒരു സ്ഥിരം കാഴ്ചയാണ്. വലിയ ട്രാഫിക്ക് ബ്ലോക്കിനു വരെ ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിംഗ് കാരണമാകാറുണ്ട്. ഇങ്ങനെ പഞ്ചാബില്‍ ഒരിടത്ത് വഴിമുടക്കി പാര്‍ക്കുചെയ്ത ഒരു വാഹനം ഒരു യുവാവ് എടുത്തുമാറ്റുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിലാകട്ടെ ഈ ശക്തിമാന് ലൈക്കും ഷെയറും ഏറുകയാണ്. കാറിലെത്തിയ ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ പറ്റാത്ത വിധം റോഡിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നു. വാഹനത്തിൽ നിന്നിറങ്ങി മുന്നിലുള്ള കാറിന്റെ ഉടമയെ അവിടെയല്ലാം അന്വേഷിച്ചു. പക്ഷേ ആരെയും കണ്ടില്ല.
കുറച്ച് നേരം കൂടി കാത്തുനിന്നിട്ടും ആരും എത്തിയില്ല. ഇതിന് പിന്നാലെ തടസമായി പാർക്ക് ചെയ്തിരുന്ന കാർ കൈകൊണ്ട് പൊക്കിമാറ്റിയാണ് ഇയാൾ മുന്നോട്ടുപോയത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന വ്യക്തിയാണ് ഈ വിഡിയോ പകർത്തിയത്. കാർ കൈകൊണ്ട് പൊക്കി മാറ്റിയ യുവാവിനെ കൂടിനിന്ന ജനം അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.
https://www.facebook.com/Malayalivartha