Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

പരാതി പിന്‍വലിച്ചത് ഭാര്യയെ മരണത്തിലെത്തിച്ചു, ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

23 FEBRUARY 2015 01:10 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പരാതി പിന്‍വലിച്ചതോടെ മുപ്പത്തിയൊന്നുകാരിയായ ആന്‍ഡ്രിയ മരണത്തിന്റെ വഴിയിലേക്കാണ് എത്തിച്ചേര്‍ന്നത്. ആന്‍ഡ്രിയ എന്ന ഈ യുവതി പ്രതീക്ഷിച്ച് കാണില്ല ഭര്‍ത്താവ് തന്നെ മരണത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കുമെന്ന്. 26കാരനായ കാലേബയാണ് സ്വന്തം ഭാര്യയെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊന്നത്. അമേരിക്കന്‍ സേനയുടെ ഒരു വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ് മറൈന്‍ കോറിലെ വിമുക്ത ഭടനാണ് കാലേബ എന്ന ഈ ചെറുപ്പകാരന്‍. കാലേബ മുപ്പത്തിയൊന്നുകാരിയായ ഭാര്യ ആന്‍ഡ്രിയയോടും രണ്ടു പെണ്‍മക്കളോടുമൊപ്പം അപ്പോള്‍ സന്തോഷകരമായി ജീവിക്കുന്നുവെന്നായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ധാരണ. എന്നാല്‍ അടുത്തിടെ, അടിയന്തിര ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് സഹായം തേടാനുള്ള നമ്പറിലേയ്ക്ക് ആന്‍ഡ്രിയയുടെ ഒരു ഫോണ്‍ വിളിയെത്തി തന്റെ ഭര്‍ത്താവായ കാലേബ് തന്റെ തലയിലൂടെ മോട്ടോര്‍ ഓയില്‍ ഒഴിച്ച് തന്നെ കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഉടനെത്തി തന്നെ രക്ഷിക്കണമെന്നുമായിരുന്നു വിളിച്ചു പറഞ്ഞത്. പെട്ടെന്നു തന്നെ പോലീസ് സംഘമെത്തി. ആന്‍ഡ്രിയയെ രക്ഷിക്കുകയും കാലേബിനെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തതു.
തുടര്‍ന്ന് കോടതിയില്‍ വിചാരണയുടെ ദിവസമെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും സംശയം തോന്നേണ്ട എന്ന് കരുതി വളരെ മാന്യനായി നില്‍ക്കാന്‍ തന്നെ കാലേബ് തീരുമാനിച്ചു. അതിനായി, 
ടൈയുമൊക്കെ ധരിച്ചാണ് കാലേബ് കോടതിയില്‍ എത്തിയത്. എന്നാല്‍ തന്റെ കുഞ്ഞുങ്ങളുടെ അച്ഛനെ വിചാരണ നടത്തി .ജയിലിലടയ്ക്കാന്‍ ഭാര്യ ആന്‍ഡ്രിയയ്ക്കു താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് കോടതിയില്‍ കയറുന്നതിനു മുമ്പുതന്നെ അയാള്‍ക്കെതിരെയുള്ള പരാതി പിന്‍വലിയ്ക്കുകയാണെന്ന് ആന്‍ഡ്രിയ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയായിരുന്നു. ജീവിതം പുതുതായി തുടങ്ങാനായി കാലേബിന്റെ ചെയ്തികളൊക്കെ ക്ഷമിക്കുകയാണെന്ന് പറഞ്ഞ് അയാളോടൊപ്പം വീട്ടിലേയ്ക്ക്മടങ്ങി.
എന്നാല്‍ തന്നോടൊപ്പം കാറില്‍ തിരിച്ച ആന്‍ഡ്രിയയുമായി വഴിയില്‍ വച്ച് തര്‍ക്കമുണ്ടായെന്നും, ഒന്നിച്ചു ജീവിക്കണോ എന്ന കാര്യം ആലോചിച്ചിട്ട് അറിയിക്കാമെന്നും പറഞ്ഞ് ഇടയ്ക്ക് വച്ച് കാറില്‍ നിന്നിറങ്ങിപ്പോയ ആന്‍ഡ്രിയ തിരിച്ചെത്തിയില്ല എന്നും കാണിച്ച് പിറ്റേന്ന് കാലേബ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് അന്വോഷണം ആരംഭിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ അടുത്തുള്ള ഒക്കോക്വന്‍ നദിയില്‍ മീന്‍ പിടിച്ച് കൊണ്ടിരുന്ന ഒരാള്‍ ആറ്റില്‍ ഒരു ജഡം കണ്ടെത്തിയെന്നറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് അത് ആന്‍ഡ്രിയയുടെതാണെന്ന് തിരിച്ചറിഞ്ഞു. കാലേബിനെ ചോദ്യം ചെയ്തപ്പോള്‍ കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ ഇനി ഉപദ്രവിച്ചാല്‍ വീണ്ടും പോലീസിനെ അറിയിക്കുമെന്ന് അവള്‍ പറഞ്ഞതിനെ തുടര്‍ന്ന് കാറിലിട്ട് അവളെ തന്റെ ടൈ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് അയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ജഡം ഒരു വലിയ ബാഗിലാക്കി കല്ലുകള്‍ നിറച്ച് നദിയില്‍ തള്ളുകയായിരുന്നു. 
ആന്‍ഡ്രിയയുടെ കഴുത്തില്‍ മുറുക്കിയിരുന്ന ടൈ കാലേബ് അന്നേ ദിവസം ധരിച്ചിരുന്നതായിരുന്നുവെന്ന് കോടതിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. അവളുടെ ജഡത്തോടൊപ്പം ഉണ്ടായിരുന്ന കല്ലുകള്‍ അയാളുടെ വീടിനു പുറകു വശത്തുള്ള തരം കല്ലുകളാണെന്നും തെളിഞ്ഞതോടെ കാലേബിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (1 minute ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (16 minutes ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (31 minutes ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (51 minutes ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (59 minutes ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (1 hour ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (1 hour ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (1 hour ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (2 hours ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (2 hours ago)

ഗുരുവായൂര്‍ ദേവസ്വം സമ്പൂര്‍ണ സൗരോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നു...ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്വന്തം വൈദ്യുതി  (3 hours ago)

കണ്ണൂര്‍ പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികയ്ക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍  (3 hours ago)

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....  (3 hours ago)

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (4 hours ago)

Malayali Vartha Recommends