പിറന്നാള്‍ ദിനം ചന്ദനക്കുറിയിട്ട് സ്കൂളില്‍ ചെന്ന വിദ്യാര്‍ത്ഥിനിയെ ശിക്ഷിച്ചു
പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ നിന്നും ലഭിച്ച ചന്ദനക്കുറിയിട്ട് ചെന്ന ബാലികയ്ക്ക് സ്കൂള്‍ അധികൃതര്‍ ശിക്ഷ നല്കി. തെലുങ്കാന സ്വദേശിനിയായ പതിനൊന്നുകാരിക്കാണ് തന്റെ ജന്മദിനത്തില് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.
സെക്കന്ദരാബാദിലെ താര്നക്കയിലുള്ള സെന്റ് ആന്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി തന്റെ പിറന്നാള്‍ ദിനം മാതാപിതാക്കളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് സ്കൂലിലെത്തിയത്. എന്നാല്‍ കുറിയിട്ട് ചെന്നതില്‍ കുപിതരായ അധികൃതര്‍ കുട്ടിയെ വഴക്ക് പറയുകയും, ചെയ്ത തെറ്റിനുള്ള ശിക്ഷയായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സാലി ജോസഫിന്റെ മുറിയുടെ മുന്നില്‍ രണ്ട് മണിക്കൂറോളം നിര്‍ത്തുകയുമായിരുന്നു. ഇതോടെ വിഷമത്തിലായ കുട്ടി കഴിഞ്ഞ കുറച്ച് ദിവസമായി സ്കൂളില്‍ പോകാന്‍ തയ്യാറായിരുന്നില്ല. വീട്ടുകാര്‍ സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതോടെ വിവരങ്ങളെല്ലാം ബാലിക മാതാപിതാക്കളോട് പറയുകയായിരുന്നു.
വിവരം അന്വേഷിക്കാനായി കുട്ടിയുടെ അമ്മ സ്കൂളിലെത്തിയപ്പോള്‍ കുട്ടി സ്കൂളില്‍ ചന്ദനം തൊട്ടു വന്നെന്നും മുടിയില്‍ സ്ലൈഡ് കുത്തിയിരുന്നെന്നും അതിനാലാണ് ശിക്ഷ നല്‍കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. പിറന്നാള്‍ ദിനം ക്ഷേത്രത്തില്‍ പോയപ്പോള്‍ ലഭിച്ച പ്രസാദമാണ് കുട്ടി അണിഞ്ഞിരുന്നതെന്ന മാതാവിന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. എല്ലാ പിറന്നാളിനും അവള് ഈ ശിക്ഷയെപ്പറ്റി ഓര്‍ക്കണമെന്നാണ് പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.
തന്റെ മകളും ഭാര്യയും പറഞ്ഞ വിവരങ്ങളൊന്നും കേള്‍ക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്നും അവര്‍ കുട്ടിക്ക് ടി.സി നല്കാന് ശ്രമിച്ചെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് മനുഷ്യാവകാശ സംഘടനയില്‍ പരാതി നല്കി. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് ഏപ്രില്‍ ഒന്‍പതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha