നാട്ടിലെ പഠിപ്പിസ്റ്റ്; യുവാക്കളുടെ പ്രിയപ്പെട്ടവൻ... ഒടുക്കം പോലീസ് കണ്ണിൽ പെട്ടതോടെ നാട്ടുകാർ ഞെട്ടി!! വീട്ടിൽ ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി കയ്യോടെ പൊക്കിയപ്പോൾ മലപ്പുറത്ത് അറസ്റ്റിലായത് എന്‍ജിനീയറിങ് ബിരുദധാരി
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഉപ്പട ഗ്രാമം കടവിലെ അരുണിനെ (30) ആണ് അറസ്റ്റ് ചെയ്തത്. 57 ചെടികളാണുണ്ടായിരുന്നത്. പ്ലാസ്റ്റിക് പാത്രത്തില്‍ 55 എണ്ണവും മറ്റൊരിടത്ത് പച്ചക്കറികള്ക്കിടയിലായി 2 എണ്ണവുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. ഈ സമയത്ത് അരുണ്‍ വീട്ടിലുണ്ടായിരുന്നു. പൊലീസ് വീടിന്റെ മുകളിലേക്ക് കയറിയപ്പോള്‍ അരുണ്‍ ഓടിപ്പോയി കഞ്ചാവ് ചെടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു മാറ്റുകയായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അരുണിനെ കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയിട്ടുണ്ട്. അരുണ്‍ കഞ്ചാവ് വില്പനയും നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിടെറസില് കഞ്ചാവ് കൃഷി ച്ചുവരികയായിരുന്നു. പോത്തുകല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയത്. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha