മകളെ കുറിച്ചുള്ള ചോദ്യത്തില്‍ വികാരഭരിതനായി നടന് ബാല; അവള്‍ക്ക് വേണ്ടി എന്റെ ജീവന് കൊടുക്കും... ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം… ഏറ്റെടുത്ത് സോഷ്യൽമീഡിയ...
പ്രേക്ഷകരുടെ ഇഷ്ട താരമാണ് ബാലയും അമൃതയും. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്ബോഴായിരുന്നു നടന് ബാലയും ഗായിക അമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വേര്‍പിരിഞ്ഞു. ഇവരുടെ മകളാണ് അവന്തിക. ഒരു അഭിമുഖത്തിനിടെ മകള്‍ അവന്തികയെ കുറിച്ച് ചോദിച്ചപ്പോള്‍ വികാരഭരിതനായി ബാല പറഞ്ഞ മറുപടി ശ്രദ്ധനേടുകയാണ്. മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം 'അവള്‍ക്ക് വേണ്ടി എന്റെ ജീവന് കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം…' എന്നാണ് ബാല മറുപടി പറഞ്ഞത്. നേരത്തെ മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്നാണ് അതിനെ ബാല വിശേഷിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha