Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

പാഗ് പാഗ്‌ ....ആയിരങ്ങളുടെ ഇഷ്ട വിഭവം ..ഉണ്ടാക്കുന്നത് ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച്...ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും പാഗ്പാഗ് എന്ന ഭക്ഷണം സ്വാദോടെ കഴിക്കുന്നവർ ഏറെ

03 FEBRUARY 2020 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പാഗ്പാഗ് ....ആയിരങ്ങളുടെ ഇഷ്ട വിഭവം ..ഉണ്ടാക്കുന്നത് ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച്...ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും പാഗ്പാഗ് എന്ന ഭക്ഷണം സ്വാദോടെ കഴിക്കുന്നവർ ഏറെ

മറ്റുള്ളവർ കഴിച്ചു കഴിഞ്ഞ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും മടിയാണ് ...എന്നാൽ പാഗ്പാഗ് കഴിക്കുന്നത് ഏറെ സ്വാദോടെ ആസ്വദിച്ചു തന്നെയാണെന്നാണ് പറയുന്നത് ..വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുന്നവരുടെ എണ്ണം കൂടുന്തോറുംമാലിന്യ കൂമ്പാരത്തിൽ നിന്ന് അവ പെറുക്കി എടുത്ത്‌ ഭക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് വിരോധാഭാസം

ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനമായ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് പാഗ്പാഗ് എന്ന വിഭവം ഉള്ളത് .. ഇവിടുത്തെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത കാര്യമാണ് . അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് ഈ വിഭവം

ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം മത്സരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കി എടുക്കുന്നത് നിത്യ കാഴ്ചയാണ് ഇങ്ങനെ പെറുക്കി എടുത്ത മാംസം ഇവർ പാകം ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് .

‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഇത് മാലിന്യം ശേഖരിക്കുന്നവര്‍ക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകള്‍ക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട് എന്നതാണ് നടുക്കുന്ന യാഥാർഥ്യം .

ആളുകള്‍ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണിവര്‍. മുമ്പ് ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ് ചെയ്യുന്നത് . പൂച്ചകള്‍ക്കും, പാറ്റകള്‍ക്കും, എലികള്‍ക്കും ആഹാരമാകുന്ന അത് അവര്‍ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വില്‍ക്കുന്നു.

ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്ന ജോലി ചെയ്യുന്ന നിരവധി ആളുകളുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. ‘ആഴ്ചയില്‍ 400 രൂപയാണ് ഇവർക്ക് കൂലി. ഇതിനായി അവര്‍ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളില്‍ കറങ്ങുന്നു, മാലിന്യങ്ങള്‍ ശേഖരിക്കുന്നു.

ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകള്‍ കടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് . കടക്കാര്‍ അത് പാകം ചെയ്യുന്നതിന് മുന്‍പ് എല്ലുകള്‍ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകള്‍ കളയുന്നതിനായി നല്ല വെള്ളത്തില്‍ കഴുകി എടുക്കും

പിന്നീട് ഇത് വിവിധ സോസുകള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് റെസ്റ്റോറന്റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്പാഗിന്റെ വില. ഐസ് കച്ചവടക്കാരനായ നോനോയ് മൊറാല്ലോസ് സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്’ എന്നാണ് നോനോയ് പറയുന്നത്. ഇവിടെയുള്ള മിക്ക ചേരി നിവാസികളുടെയും ദൈനംദിന ഭക്ഷണമാണിത്.

കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളില്‍ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളില്‍ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷന്‍ (എന്‍എപിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പക്ഷേ, വിശപ്പിന്റെ കാഠിന്യത്തിൽ ആരും ഇതൊന്നും കേൾക്കാറില്ല ... ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഈ ഭക്ഷണം എന്നവര്‍ വിശ്വസിക്കുന്നു. പാഗ്പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്നാണ് ഒരു പാഗ്പാഗ് വില്‍പ്പനക്കാരും കഴിക്കുന്നവരും പറയുന്നത് ..വിശന്നു മരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു ..ഒരു വയസ്സുള്ള കുഞ്ഞിനുപോലും ഈ ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഭയമില്ല.

കാരണം അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇനിയെങ്കിലും വില കൂടിയ ഭക്ഷണം വാങ്ങി സ്വാദ് കുറഞ്ഞതിന്റെ പേരിൽ വലിച്ചെറിയുന്നവർ ഇതൊന്നു ഓർത്താൽ നല്ലത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (1 hour ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (2 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (2 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (2 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (3 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (4 hours ago)

Malayali Vartha Recommends