ഇതാരാണെന്ന് മനസിലായോ? നിറമുള്ള ചിറകുകളുമായി ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവള്‍!! മിനി സ്ക്രീനിലെ കട്ട വില്ലത്തിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോനു സതീശൻ. സിനിമ - സീരിയല്‍ താരങ്ങള്‍ പങ്ക് വയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങള്‍ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുക. ചില താരങ്ങളുടെ മുഖ ഭാവം, കണ്ണുകള്‍ ചിരി ഇതൊക്കെ കാണുമ്പോൾ തന്നെ പ്രേക്ഷകര്‍ക്ക് ഒറ്റ നോട്ടത്തില്‍ താരങ്ങളെ മനസിലാകും. എന്നാല്‍ ചില താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് വേഗം മനസ്സിലാവുകയില്ല. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മനസിലാകാത്ത ഒരു താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
താരം മറ്റാരും അല്ല, ഒരുപാട് സീരിയലുകളില്‍ കട്ട വില്ലത്തി റോളില്‍ എത്തിയ സോനു സതീശന്റെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോനു തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്. എല്ലാവരുടെയും സ്നേഹവും, ലാളനയും ഏറ്റുവാങ്ങിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. നിറമുള്ള ചിറകുകളുമായി ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവള്‍ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha