വിസ്താരത്തിനിടെ കൂറുമാറി ഇടവേള ബാബു... ദിലീപിനെ ശക്തമായി പിന്തുണച്ച് പുതിയ മൊഴി!! നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക കൂറുമാറൽ...ഇനിയെന്ത്?
നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി കൂറുമാറി. വിസ്താരത്തിനിടെയാണ് കൂറുമാറിയത്. പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് ബാബു പിന്മാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന് ആവശ്യം വിചാരണ കോടതി അംഗീകരിച്ചു,'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇടവേള ബാബു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസില്‍ നല്കിയ മൊഴി, ഇക്കാര്യം ദിലീപിനോട് ചോദിച്ചെന്നും ഇടവേള ബാബുവിന്റെ മുന്‍ മൊഴിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഇടവേള ബാബു തള്ളിക്കളഞ്ഞു, ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു. പക്ഷേ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് നല്‍കിയത്, ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha