Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

തങ്ങളെ ക്വാറന്റൈനില്‍ പാര്‍പ്പിച്ച സ്‌കൂളിന്റെ പരിതാപാവസ്ഥ കണ്ട് അതിഥി തൊഴിലാളികള്‍ കെട്ടിടം പെയിന്റടിച്ചു സുന്ദരമാക്കി!

24 APRIL 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാജസ്ഥാനിലെ സികര്‍ ജില്ലയിലെ പല്‍സന ഗ്രാമത്തിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ 54 അതിഥി തൊഴിലാളികളെ കൊവിഡ് സംശയിച്ച് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഉത്തരേന്ത്യയിലെ മറ്റുപല ക്വാറന്റൈന്‍ കേന്ദ്രങ്ങളെയും പോലെ അല്ലായിരുന്നു ആ കെട്ടിടം. കട്ടിടങ്ങള്‍ പഴയതായിരുന്നു, താമസിക്കാന്‍ സൗകര്യങ്ങള്‍ പരിമിതമായിരുന്നു എങ്കിലും, ബാക്കി സംവിധാനങ്ങളൊക്കെ ഉഗ്രനായിരുന്നു.

അവര്‍ക്ക് പ്രിയമുള്ള ദാല്‍, ഭാട്ടി, ചുര്‍മ, ജിലേബി, പായസം, പൊരിച്ച കടികള്‍, പൂരി മസാല, ഹല്‍വ, രസഗുള അങ്ങനെ മൂന്നുനേരം സുഭിക്ഷ ഭക്ഷണമായിരുന്നു. ഒടുവില്‍ അത് ഒരു പ്രശ്‌നമാകാന്‍ തുടങ്ങി. ഇങ്ങനെ മൃഷ്ടാന്നം ഭക്ഷണം കഴിച്ചാല്‍ പിന്നെ, എല്ലുമുറിയെ പണിയെടുത്തില്ലെങ്കില്‍ ശരിയാവില്ല അവര്‍ക്ക്. തങ്ങളുടെ തൊഴിലിടങ്ങളിലെ താമസക്കാലത്തൊന്നും തന്നെ അവര്‍ അങ്ങനെ ശീലിച്ചിട്ടില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസം അവര്‍ മേലനങ്ങാതെ മിണ്ടാതെ കഴിച്ചുകൂട്ടി. എന്നാല്‍ അധ്വാനലേശമില്ലാത്ത സുഭിക്ഷ ഭക്ഷണവും 24 മണിക്കൂര്‍ ഉറക്കവും ഒക്കെ അവര്‍ക്ക് പെട്ടെന്ന് ബോറടിച്ചു.

ആ കെട്ടിടങ്ങള്‍ക്ക് പെയിന്റടിച്ചിട്ട് ഒരു പത്തുകൊല്ലമെങ്കിലും ആയിക്കാണുമെന്ന് അവിടെ അവര്‍ വന്ന ദിവസം തന്നെ ആ സര്‍ക്കാര്‍ സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിയിരുന്നു. പലമുറികളിലും നിലത്ത് എലികള്‍ മാളങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ചുവരുകളിലുമുണ്ട് സിമന്റടര്‍ന്ന ഭാഗങ്ങള്‍ പലേടത്തും. ബെഞ്ചും ഡെസ്‌കും പലതും ഒടിഞ്ഞിട്ടുണ്ട്. ഒക്കെ കുട്ടികള്‍ കുത്തിവരച്ചിട്ട് ആകെ അലങ്കോലമായിട്ടുണ്ട്.

അപ്പോഴാണ് കൂട്ടത്തില്‍ ഒരാള്‍ ഒരാശയം പങ്കുവച്ചത്. നമുക്കീ ചുവരൊക്കെ ഒന്ന് പെയിന്റടിച്ച് കൊടുത്താലെന്താ? ബെഞ്ചും ഡെസ്‌കുമൊക്കെ വാര്‍ണിഷ് അടിച്ചാലെന്താ? അത് എല്ലാവര്‍ക്കും ആവേശമായി. അവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ വഴി സ്‌കൂള്‍ അധികാരികളെ കാര്യമറിയിച്ചു. പെയ്ന്റിനും ബ്രഷിനുമുള്ള പണം ടീച്ചര്‍മാര്‍ തന്നെ പ്രദേശത്തെ സുമനസ്സുകളില്‍ നിന്ന് സ്വരൂപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആവശ്യവമായതെല്ലാം തന്നെ തൊഴിലാളികള്‍ക്ക് അവര്‍ വാങ്ങി നല്‍കി.

പിന്നീട് അവിടെ നടന്നത് ക്വാറന്റൈന്‍ ദിനങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഒരു പക്ഷേ, രാജ്യത്തിനുതന്നെ മാതൃകയായേക്കാവുന്ന ഒരു പ്രവര്‍ത്തനമാണ്. അകത്ത് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞ ദിവസങ്ങള്‍ കൊണ്ട് ആ സ്‌കൂളിലെ എല്ലാവിധ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി, കെട്ടിടത്തെ പുതുപുത്തന്‍ ലുക്കിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചു ആ തൊഴിലാളി സംഘം.

തങ്ങളുടെ സ്‌കൂളിന് അവിചാരിതമായി കിട്ടിയ 'മേക്ക് ഓവറി'ല്‍ അവിടത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ്. ഇനി സ്‌കൂള്‍ തുറന്നുകിട്ടിയാല്‍ പുതുപുത്തന്‍ സ്‌കൂളില്‍ ഇരുന്നു പഠനം തുടരുമ്പോള്‍ ഈ സ്‌കൂളിലെ കുട്ടികള്‍, അവധിക്കാലത്ത് താമസത്തിനെത്തിയ 'അതിഥി' തൊഴിലാളികള്‍ തങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കും. അത്രമാത്രം മതിയെന്നാണ് ഈ ഭഗീരഥ പ്രയത്‌നം തങ്ങളുടെ ക്വാറന്റൈന്‍ കാലത്ത് പൂര്‍ത്തിയാക്കിയ അതിഥി തൊഴിലാളികള്‍ക്കും പറയാനുള്ളത്.

സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ചതിന് ഞങ്ങള്‍ക്ക് ആരും കൂലിയൊന്നും വേണ്ട. ഇവിടത്തെ കുഞ്ഞുങ്ങള്‍ ഞങ്ങളുടെ മക്കളെപ്പോലെയാണ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നാളെ അവരുടെ സ്‌കൂള്‍ പെയിന്റടിച്ചു വൃത്തിയാക്കിയ മാമന്മാരെ തെരുവില്‍ വെച്ച് കണ്ടാല്‍ ഒന്ന് ചിരിക്കണം, അതുമാത്രം മതി ഞങ്ങള്‍ക്ക്. ' തൊഴിലാളികളില്‍ ഒരാളായ ശങ്കര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (21 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (48 minutes ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (1 hour ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (1 hour ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (1 hour ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (4 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (4 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (4 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (5 hours ago)

Malayali Vartha Recommends