Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ടൈഫോയ്ഡ് മേരി: ആ പഴയ മഹാമാരിക്കാലത്ത് നാടാകെ ഭയം പരത്തിയ പാചകക്കാരി!

24 APRIL 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകത്താകെ ഇന്നൊരൊറ്റ പ്രധാന ചിന്തയേ ഉള്ളൂ, നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ എങ്ങനെ മറികടക്കാം എന്നതാണത്. എന്നാല്‍, ഇത് ആദ്യത്തെ തവണയല്ല സമൂഹത്തിന്റെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറം ഒരു മഹാമാരിയെത്തി രാജ്യങ്ങളെ, ജനങ്ങളെ കഷ്ടത്തിലാക്കുന്നത്. 1918 മുതല്‍ 1920 വരെ നീണ്ടുനിന്ന സ്പാനിഷ് ഫ്‌ളൂ ലോകത്തിലെ ആകെ ജനസംഖ്യയുടെ പകുതിയേയും അക്രമിച്ചിരുന്നു. 17 മുതല്‍ 50 മില്ല്യണ്‍ വരെ ആള്‍ക്കാരാണ് അന്ന് മരിച്ചത്.

ഒരുകാലത്ത് മാധ്യമങ്ങളില്‍ തലക്കെട്ടായിരുന്നു മേരി എന്ന ഒരു പാചകക്കാരി. ചില കഥകളില്‍ മേരി പ്രത്യക്ഷപ്പെട്ടത് ഇരയായിട്ടാണ്. എന്നാല്‍, ചില കഥകളിലാകട്ടെ വില്ലത്തിയായിട്ടും. പക്ഷേ, ഒന്നാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പ് പ്രത്യേകിച്ചും ന്യൂയോര്‍ക്കിലും ലോകത്തിലാകെയും, സ്വന്തമായി ഒരു പ്രത്യേകവിഭവം തന്നെ തയ്യാറാക്കുന്ന ഐറിഷ് കുക്കായ ടൈഫോയിഡ് മേരി ചര്‍ച്ചയായി.

മേരി മലന്‍ ജനിച്ചത് 1869 -ല്‍ County Tyrone -ലെ കൂക്ക്‌സ്‌ടൌണിലാണ്. പക്ഷേ, കൗമാരത്തില്‍ തന്നെ അവര്‍ പുതിയൊരു ലോകം തേടി നാട്ടില്‍ നിന്നും പുറത്തിറങ്ങി. 1900 -ത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെയും പരിസരത്തെയും സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായിരുന്നു മേരി. അവര്‍ തയ്യാറാക്കുന്ന പീച്ച് ഐസ്‌ക്രീം എന്ന പ്രത്യേകവിഭവം അന്ന് പ്രശസ്തമായിരുന്നു.

സമ്പന്നകുടുംബങ്ങളിലെ പാചകക്കാരായി ജോലി ചെയ്യുന്ന ഒന്നോ രണ്ടോ ദശലക്ഷം ആളുകള്‍ ഉണ്ടായിരുന്ന ആ കാലത്ത് ഈ ഒരൊറ്റ വിഭവം കൊണ്ട് അവര്‍ക്കിടയിലെ ഒരേയൊരു റാണിയായി മാറി മേരി. അപ്പോഴാണ് ആ നാടിനെ ടൈഫോയിഡ് കീഴടക്കുന്നത്. ടൈഫോയിഡ് ഒരു കൊലപാതകി ആയിരുന്നു. പക്ഷേ, അത് ആദ്യമാദ്യം കീഴടക്കിക്കൊണ്ടിരുന്നത് ആളുകള്‍ തിങ്ങിനിറഞ്ഞു പാര്‍ത്തിരുന്ന തെരുവുകളെയായിരുന്നു.

1900 -ത്തിനും 1907 -നും ഇടയില്‍ ഏഴ് കുടുംബങ്ങളിലാണ് മേരി പ്രധാന പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്തിരുന്ന കുടുംബങ്ങളിലേക്കെല്ലാം ഈ അസുഖം പടര്‍ന്നു. 1900 -ത്തില്‍ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രോഗം പ്രത്യക്ഷപ്പെട്ടു. 1901 -ല്‍ മേരി, മാന്‍ഹട്ടണിലെ ഒരു കുടുംബത്തിലേക്ക് വന്നു. അവിടെയും മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം ഒരു അഭിഭാഷകന്റെ കുടുംബത്തിലേക്കാണ് മേരി ജോലിക്കായി ചെന്നത്. അവിടെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചതോടെ മേരി അവിടെനിന്നും ഇറങ്ങി.

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു വീട്ടിലായിരുന്നു 1906 ആഗസ്തില്‍ മേരി. രണ്ടാഴ്ചക്കുള്ളില്‍ ആ കുടുംബത്തിലെ 11 -ലെ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി. അതോടെ മേരി പിന്നെയും ജോലിസ്ഥലം മാറ്റി. പിന്നീട് മേരി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും ഇതുതന്നെ സംഭവിച്ചു. സമ്പന്നരായ ഒരു ബാങ്കര്‍ കുടുംബത്തിന്റെ വീട്ടില്‍ മേരി ജോലിക്ക് നിന്നിരുന്നു. ചാള്‍സ് ഹെന്റി വാരണ്‍ എന്നായിരുന്നു അയാളുടെ പേര്. വാരണ്‍ 1906 -ല്‍ ഓയ്സ്റ്റര്‍ ബേയില്‍ ഒരു വീടെടുത്ത് പോയപ്പോള്‍ മേരിയേയും കൊണ്ടുപോയി. ആഗസ്ത് 27-നും സപ്തംബര്‍ മൂന്നിനുമിടയില്‍ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയ്‌സറ്റര്‍ ബേയില്‍ ആ അസുഖം സാധാരണമായിരുന്നില്ല.

എന്നാല്‍, ഒരു കുടുംബം 1906 -ന്റെ അവസാനത്തോടെ ജോര്‍ജ്ജ് സോപര്‍ എന്നൊരു ഗവേഷകനെ ഈ രോഗത്തിന്റെ തുടക്കവും വ്യാപനവും കണ്ടുപിടിക്കാന്‍ നിയമിച്ചു. അന്നയാള്‍ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15 -ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അയാള്‍ പറഞ്ഞത് മേരിയാണ് രോഗം ഓരോരുത്തരിലേക്കായി എത്തിച്ചത് എന്നായിരുന്നു.

കണ്ടാല്‍ ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ഐറിഷ് പാചകക്കാരിക്ക് ഓരോ സ്ഥലത്തെ രോഗവ്യാപനത്തിലും പങ്കുണ്ട് എന്നായിരുന്നു അയാള്‍ തന്റെ കണ്ടെത്തലില്‍ പറഞ്ഞത്. ഏതായാലും അയാള്‍ക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേക്ക് തന്നെ മേരി അവിടം വിടുമായിരുന്നു. മാത്രവുമല്ല, ഒരു വിലാസവും അവളുടേതായി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിലും രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. അവിടെ വീട്ടുടമയുടെ മകള്‍ ടൈഫോയിഡിനെ തുടര്‍ന്ന് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു.

ഒടുവില്‍ സോപ്പര്‍, മേരിയെ കണ്ടുപിടിച്ചു. എന്നാല്‍ സോപ്പറിന്റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി നല്‍കിയില്ല. അന്ന് മടങ്ങിയ സോപ്പര്‍ പിന്നീട് ഒരു ഡോക്ടറോടൊപ്പം തിരിടെയെത്തി. എന്നാല്‍, അന്നും മേരി പരിശോധനയ്ക്ക് തയ്യാറായില്ല. അവസാനം അവളുമായുള്ള വാഗ്വാദത്തിനൊടുവില്‍, അവള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സമ്മതിക്കുകയാണെങ്കില്‍ അയാള്‍ അവളെ കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന്റെ റോയല്‍റ്റി അവള്‍ക്ക് നല്‍കുകയും ചെയ്യാം എന്ന ഓഫര്‍ വരെ നല്‍കി. എന്നാല്‍, മേരി പ്രതിഷേധ സൂചകമായി ബാത്ത്‌റൂമില്‍ കയറി വാതിലടക്കുകയും അയാള്‍ പോവാതെ തിരിച്ചിറങ്ങില്ല എന്ന് പറയുകയുമായിരുന്നു.

മേരിക്ക് ഒരിക്കലും രോഗലക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തനിക്ക് രോഗമില്ലെന്ന് അവരുറപ്പിച്ചു. എന്നാല്‍, മേരിയില്‍ രോഗമുണ്ടായില്ലെങ്കിലും അത് മറ്റുള്ളവരിലേക്കെത്തിക്കുന്നതിന് മേരി കാരണമായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതായാലും അത് മനസിലാക്കാനോ ആശുപത്രിയിലെത്താനോ ഒന്നും മേരി തയ്യാറായില്ല.എങ്കിലും ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരിയെ രോഗവാഹകയായി തിരിച്ചറിഞ്ഞു. അങ്ങനെ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്ന് കാണിച്ച് മേരി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്ന് ചോദ്യം ചെയ്യലില്‍ താന്‍ വളരെ വിരളമായി മാത്രമേ കൈകഴുകാറുണ്ടായിരുന്നുള്ളൂവെന്ന് മേരി തുറന്ന് സമ്മതിച്ചു. ആ സമയത്ത് കൈ ഇടയ്ക്കിടെ കഴുകുക എന്ന ശീലം അത്രയധികമൊന്നുമില്ലായിരുന്നു. ഏതായാലും ചോദ്യം ചെയ്യലിനുശേഷം നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ മൂന്ന് വര്‍ഷം മേരിയെ ഐസൊലേഷനിലാക്കി.

സാമ്പിളിനായി അവിടെവച്ച് മൂത്രം നല്‍കേണ്ടിയും വന്നു മേരിക്ക്. അതില്‍നിന്നും മേരിയുടെ പിത്താശയത്തില്‍ നിരവധിക്കണക്കിന് ടൈഫോയിഡ് ബാക്ടീരിയകള്‍ കണ്ടെത്തി. അത് റിമൂവ് ചെയ്യാന്‍ അധികൃതരാവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും താന്‍ രോഗവാഹകയാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത മേരി അത് നിഷേധിച്ചു. താനിനിയും പാചകക്കാരിയായി ജോലി ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഏതായാലും ആ സമയത്താണ് മേരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും ടൈഫോയിഡ് മേരി എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും.

ഇനിയും രോഗവാഹകരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മൂന്ന് വര്‍ഷത്തിനുശേഷം മോചിപ്പിക്കപ്പെട്ടു. പാചകക്കാരിയായി ജോലി തുടരരുത് എന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിനു ശേഷമാണ് മേരി മോചിപ്പിക്കപ്പെടുന്നത്. അങ്ങനെ മേരി താന്‍ പാചക്കകാരിയെന്ന തൊഴില്‍ ഇനി തുടരില്ലെന്ന ഉറപ്പ് അധികൃതര്‍ക്ക് നല്‍കി. രോഗം പകരാതിരിക്കാനായി മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളുമെടുക്കുമെന്നും സത്യവാങ്മൂലം നല്‍കി.

മേരി പിന്നീട് അലക്കുകാരിയായും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങി. അതിനൊക്കെ പാചകത്തിനേക്കാളും വളരെ ശമ്പളം കുറവായിരുന്നു. അലക്കുകാരിയായി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയുമായി കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. പിന്നീട് മേരി മലന്‍ എന്ന പേര് മേരി ബ്രൌണ്‍ എന്ന് മാറ്റിയതിനുശേഷം മേരി വീണ്ടും പാചകക്കാരിയായി ജോലിക്ക് പോകാന്‍ തുടങ്ങി. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ഒരുപാട് ഒരുപാട് അടുക്കളകളില്‍ മേരി ജോലി ചെയ്തു. എവിടെയൊക്കെ മേരി ജോലി ചെയ്‌തോ അവിടെയെല്ലാം ടൈഫോയിഡുമുണ്ടായി. രോഗം പിടിപെടുന്നുവെന്ന് കാണുന്ന ഉടനെ തന്നെ മേരി അവിടം വിട്ട് അടുത്ത വീട്ടിലെത്തും. സോപ്പര്‍ എത്ര ശ്രമിച്ചിട്ടും മേരിയെ കണ്ടെത്താനായില്ല.

എന്നാല്‍, 1915 -ല്‍ ഒരു വലിയ രോഗവ്യാപനത്തിനാണ് മേരി തുടക്കമിട്ടത്. അത് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലായിരുന്നു. അവിടെ പാചകക്കാരിയായി ചെന്നതാണ് മേരി. 25 പേര്‍ക്കാണ് ഇവിടെ അസുഖം ബാധിച്ചത്. അവിടെനിന്നും മേരി ഉടനെ തന്നെ സ്ഥലം വിട്ടു. പിന്നീട് അവിടെ ഒരു സുഹൃത്തിന്റെയൊപ്പം ഭക്ഷണം കഴിക്കവെ പൊലീസ് അവളെ കണ്ടെത്തി. അറസ്റ്റ് ചെയ്യപ്പെട്ട മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. 1915 മാര്‍ച്ച് 27 -നാണ് ഇത്. അപ്പോഴും മേരി തന്റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതിച്ചില്ല.

പിന്നീടുള്ള 23 വര്‍ഷവും അവര്‍ ക്വാറന്റൈനില്‍ തന്നെയായിരുന്നു. അവര്‍ പിന്നീട് അറിയപ്പെടുകയും വിവിധ മാധ്യമങ്ങളില്‍ അവരുടെ അഭിമുഖം പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തു. മേരി പിന്നീടുള്ള തന്റെ ജീവിതകാലം മുഴുവന്‍ റിവര്‍സൈഡ് ഹോസ്പിറ്റലില്‍ ചെലവഴിച്ചു. മരണത്തിന് ആറുവര്‍ഷം മുമ്പ് അവള്‍ക്കൊരു ഹൃദയാഘാതവുമുണ്ടായി. 1938 നവംബര്‍ 11 -ന് ന്യുമോണിയ ബാധിച്ച് 69 -ാം വയസ്സില്‍ അവള്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ അവളുടെ പിത്തസഞ്ചിയില്‍ ടൈഫോയ്ഡ് ബാക്ടീരിയയുടെ തെളിവുകള്‍ കണ്ടെത്തിയെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കണ്ടെത്തലുകള്‍ സ്ഥിരീകരിച്ചുവെന്നും. എന്നാല്‍, സോപ്പര്‍ പറഞ്ഞത് അവളുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ലായെന്നാണ്.

ഇത്ര നീണ്ടകാലം ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നതിന് ന്യായീകരണമായിട്ടാണ് മേരിയില്‍ ഇപ്പോഴും ടൈഫോയിഡ് ബാക്ടീരിയകളുണ്ട് എന്ന് അധികൃതര്‍ പറഞ്ഞിരുന്നത് എന്നും അന്ന് ആക്ഷേപമുണ്ടായി. ഏതായാലും ടൈഫോയിഡ് മേരിയുടെ പ്രധാന വിഭവമായിരുന്ന അവള്‍ തയ്യാറാക്കിയിരുന്ന ഐസ്‌ക്രീമിലൂടെയാവാം രോഗം പകര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (3 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (3 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (4 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (4 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (4 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (4 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (4 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (4 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (7 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (7 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (7 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (7 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (7 hours ago)

Malayali Vartha Recommends