രാഷ്ട്രീയം ജീവിതമാര്ഗമല്ലെന്ന് തെളിയിച്ച് ഒരു മകന്റെ അച്ഛന്
രാഷ്ട്രീയക്കാരെയെല്ലാം പുഛത്തോടെ അടച്ചാക്ഷേപിക്കുന്നവര് ഈ വാര്‍ത്ത കാണുക. രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തരായവരും ഉണ്ട്. അങ്ങനെ ഒരു അച്ഛനെയും മകനെയും പരിചയപ്പെടാം. രാജസ്ഥാനിലെ ഈ എംഎല്‍എയുടെ മകന്, ഒരു ജോലിക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്യൂ നില്‍ക്കുവാണ്. ബിജെപി എംഎല്‍എ ഹീരാലാല്‍ വര്‍മയാണ് എട്ടാം ക്ലാസ് പാസായ മകനെ കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്യൂണ്‍ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയ്ക്കു പറഞ്ഞയച്ചത്.
രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് ഹീരാലാല്‍. രാഷ്ട്രീയം ജീവിത മാര്‍ഗമല്ലെന്നും ജോലി ചെയ്താണു ജീവിക്കേണ്ടതെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. സ്വന്തം മകനായ ഹന്സ്രാജിലൂടെയാണ് താന്‍ ഈ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും വര്‍മ കൂട്ടിച്ചേര്‍ത്തു. നേരത്തെ രണ്ടു തവണ എംഎല്‍എയായിട്ടുള്ള ഹീരാലാല്‍ വര്‍മ, രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു.
എട്ടാം ക്ലാസാണ് ഹന്‍സ്രാജിന്റെ വിദ്യാഭ്യാസ യോഗ്യത. രാഷ്ട്രീയക്കാരന് എന്നതിലുപരി, മകനെ ഒരു ജോലിക്കാരനായി കാണാനാണ് ആഗ്രഹിക്കുന്നത് എന്നും വര്‍മ പറയുന്നു. എംഎല്‍എയുടെ മകനെന്ന പരിവേഷമില്ലാതെ അഭിമുഖത്തിനെത്തിയ ഹന്സ്രാജ് കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു.
പ്യൂണ്‍ ജോലി എന്നാല്‍ പാപമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മകനെ പ്യൂണ്‍ ജോലിക്കു വിടണോ എന്നു പലരും ചോദിച്ചിരുന്നുവെന്ന് വര്‍മ പറയുന്നു. രാഷ്ട്രീയം ജീവിതമാര്‍ഗമല്ല എന്ന് സ്വന്തം മകനിലൂടെ തെളിയിക്കുന്ന നേതാവ് ലോകത്തിന് മാതൃകയാകുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha