Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

പച്ചമാംസം ചുടുന്ന വേദനയാണ്, എന്നിട്ടും പബ്ലിസിറ്റിയെന്ന് കുത്തുവാക്ക്': കാലോ കയ്യോ ഇല്ലെങ്കിലും ഇപ്പോഴും ഈ സുന്ദരമായ ഭൂമിയിൽ എനിക്കെന്റെ ചങ്കുകളുടെ കൂടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ..തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും വളരെ ഹൃദ്യമായി സംവദിക്കുകയാണ് നന്ദു സോഷ്യൽ മീഡിയയിലൂടെ

11 MAY 2020 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ക്യാൻസറിന് മുമ്പിലും പതറാതെ ചിരിച്ച് കൊണ്ട് പോരാടുന്ന നന്ദു എന്ന യുവാവ് സോഷ്യൽ മീഡിയയിലെ അദ്‌ഭുതമാണ് . പലപ്പോഴും തളർന്ന് പോയിട്ടും പിടിച്ചു കയറാൻ നന്ദു കാണിക്കുന്ന ആത്മ വിശ്വാസം മാതൃകയാക്കേണ്ടതാണ് .. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും വളരെ ഹൃദ്യമായി സംവദിക്കുകയാണ് നന്ദു സോഷ്യൽ മീഡിയയിലൂടെ.

പക്ഷെ അടുത്തകാലത്തായി താന്‍ കാന്‍സറിനെ ആഘോഷമാക്കുകയാണെന്നും പബ്ലിസിറ്റിക്കു വേണ്ടിയാണ് ഓരോന്നു ചെയ്യുന്നതെന്നും രോഗി രോഗിയായിരിക്കണംഎന്നും പറഞ്ഞുള്ള പോസ്റ്റുകൾ നന്ദുവിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്.

കാലോ കയ്യോ ഇല്ലെങ്കിലും ഇപ്പോഴും ഈ സുന്ദരമായ ഭൂമിയിൽ എനിക്കെന്റെ ചങ്കുകളുടെ കൂടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ. നിങ്ങളെയൊക്കെ കാണാനും സ്നേഹിക്കാനും തിരിച്ച് ആ സ്നേഹം അനുഭവിക്കാനും കഴിയുന്നുണ്ടല്ലോ എന്ന് നന്ദു കുറിക്കുമ്പോൾ ഹൃദയമുള്ള ഏതൊരാളുടെയും കണ്ണ് നിറഞ്ഞു പോകും

.ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു പ്രിയം എന്ന തരത്തിൽ നന്ദുവിനെതിരെ ആക്ഷേപം ചൊരിഞ്ഞവരോട് വളരെ വികാരനിര്‍ഭരമായ മറുപടിയാണ് നന്ദു പങ്കുവെച്ചത്..

നന്ദുവിന്റെ ഫെസ്ബൂക് പോസ്റ്റ് ഇങ്ങനെ

ഞാൻ ക്യാൻസറിനെ ആഘോഷമാക്കുന്നവൻ ആണത്രേ..!! ഹൃദയവേദനയോടെയാണ് ഞാനിതെഴുതുന്നത്..

ഈ സഹിക്കാൻ കഴിയാത്ത വേദനകൾക്കിടയിലും ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും അത് പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരും ഉണ്ടല്ലോ എന്നോർത്ത് എനിക്ക് അത്ഭുതമാണ് തോന്നുന്നത്..!!

രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകൾ എന്റെ ഹൃദയത്തെ മുറിവുണ്ടാക്കി കൊണ്ടിരിക്കുന്നു..!! ജീവൻ നിലനിർത്താൻ വേണ്ടി ശരീരത്തിലെ ഓരോ അവയവങ്ങളും നഷ്ടപ്പെടുമ്പോൾ പോലും ഞാൻ സങ്കടപ്പെട്ടിട്ടില്ല..!!

കാലോ കയ്യോ ഇല്ലെങ്കിലും ഇപ്പോഴും ഈ സുന്ദരമായ ഭൂമിയിൽ എനിക്കെന്റെ ചങ്കുകളുടെ കൂടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ..!! നിങ്ങളെയൊക്കെ കാണാനും സ്നേഹിക്കാനും തിരിച്ച് ആ സ്നേഹം അനുഭവിക്കാനും കഴിയുന്നുണ്ടല്ലോ... എന്റെ ഏറ്റവും വലിയ സന്തോഷം അതാണ്..അതിനോളം വലുതല്ല എനിക്കൊന്നും..!!

ഞാനൊരിക്കലും എന്റെ ശാരീരികമായ വേദനകളുടെ ഒരംശം പോലും നിങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയിട്ടില്ല..!!

പല സമയങ്ങളിലും പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്...ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട്...!പലപ്പോഴും കനലിൽ പൊള്ളുന്ന പോലെയുള്ള നൊമ്പരം സഹിച്ചിട്ടുണ്ട്..!! ഇപ്പോഴും അനുഭവിക്കുന്നു..!! എന്തിനേറെ പറയുന്നു മരണത്തിന്റെ രുചി അനുഭവിച്ചു തിരിച്ചു വന്നതാണ്..

എന്നിട്ടും ചിരിച്ചു കൊണ്ടല്ലേ ഞാൻ നിങ്ങളുടെ മുന്നിൽ വന്നിട്ടുള്ളൂ..!! അത് ചുറ്റുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണം എന്ന എന്റെ വാശി കാരണമാണ്..

ഞാനനുഭവിക്കുന്ന വേദനകളെക്കാൾ എത്രയോ മടങ്ങ് തീഷ്ണമാണ് എനിക്ക് നിങ്ങളോടുള്ള സ്നേഹം..!!

ലോകം ഭീകരമായി കാണുന്ന ഒരു രോഗത്തെ ഇങ്ങനെയും നേരിടാം എന്നു സമൂഹത്തിന് കാണിച്ചു കൊടുത്തതാണോ ഞാൻ ചെയ്ത തെറ്റ്..? അതോ ഞാൻ അലമുറയിട്ടു കരയുന്നത് കാണാത്തതിലുള്ള ദേഷ്യമാണോ അവർക്ക് എന്നറിയില്ല..!!

വേദനയുടെ കൊടുമുടിയിലിരിക്കുന്ന നേരത്തും നിങ്ങളിലാരെങ്കിലും സുഖമാണോ എന്നു ചോദിച്ചാൽ അടിപൊളിയായി പോകുന്നു ഉഷാറാണ് എന്നല്ലേ മറുപടി തന്നിട്ടുള്ളൂ..!! മനസ്സ് കൊണ്ട് പോലും ആരെയും വേദനിപ്പിക്കാതെ ഓരോ പ്രവർത്തിയിലും മറ്റുള്ളവർക്ക് നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ അവസ്ഥ ഇതാണ്..!!

അടുത്ത ആരോപണമാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്..അർഹതയില്ലാത്ത ഒരുരൂപ പോലും ആരുടെയും ആഗ്രഹിച്ചില്ല.. ഇങ്ങനെ ഈ കീമോ ചൂടിലും ഓരോ ദിവസവും എത്ര പേരെ എന്തൊക്കെ തരത്തിൽ ഞാൻ സഹായിക്കുന്നുണ്ട്.. പേരിനും പബ്ലിസിറ്റിക്കും ഒക്കെയാണെങ്കിൽ അതൊന്നും എനിക്ക് രഹസ്യമായി ചെയ്യേണ്ട കാര്യമില്ലല്ലോ..!

അർബുദം തകർത്ത ഒത്തിരി കുടുംബങ്ങളെ എനിക്ക് കഴിയും പോലെ ഞാനിപ്പോഴും സഹായിക്കുന്നുണ്ട്..
നന്മ മനസ്സുകളെ കൊണ്ട് സഹായിപ്പിക്കുന്നുമുണ്ട്.. സാമ്പത്തികമായി മുന്നോട്ട് ചികിത്സയ്ക്ക് കഴിയാതെ പകച്ചു നിന്ന എത്രയോ പേർക്ക് ഞാൻ മുൻകൈയെടുത്ത് ഫണ്ട് കണ്ടെത്തി.. അവർ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ..

എന്നിട്ടും ഞാൻ കമ്മീഷൻ വാങ്ങി എന്നൊക്കെ പറഞ്ഞു വിരലിലെണ്ണാവുന്ന ചുരുക്കം ചിലർ കുത്തി നോവിക്കുമ്പോൾ എനിക്ക് വിഷമം സഹിക്കാൻ പറ്റുന്നില്ല.. അല്ലെങ്കിൽ ഞാൻ അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽ ഇത്ര പബ്ലിക് ആയി വെല്ലുവിളിക്കുകയാണ് അത് തെളിയിക്കാൻ..ഒറ്റവെട്ടിൽ കൊന്നാലും എനിക്ക് സന്തോഷമേയുള്ളൂ..പക്ഷെ മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ പറയരുത്..

ഒന്ന് ട്രീറ്റ്മെന്റ് കഴിഞ്ഞു വന്നാൽ എന്റെ പൂർണ്ണ സമയവും പ്രയത്നവും ഈ സമൂഹത്തിലെ പാവങ്ങൾക്ക് വേണ്ടിയാകും എന്ന് തീരുമാനിച്ചുറപ്പിച്ചവനാണ് ഞാൻ..!!

നാളിതുവരെ അനുഭവിച്ച കാര്യങ്ങളിൽ വെറും 50 ശതമാനം പോലും ഞാൻ നിങ്ങളോട് പങ്കു വച്ചിട്ടില്ല..!

എന്നെ സംബന്ധിച്ച് അവയിൽ ഏറ്റവും ചെറുതാണ് ക്യാൻസർ പോലും..! പട്ടിണിയും ദാരിദ്ര്യവും ഒക്കെ ആവശ്യത്തിലധികം അനുഭവിച്ചു താഴേക്കിടയിൽ നിന്ന് കഠിന പ്രയത്നത്താൽ ഉയർന്നു വന്നവനാണ് ഞാൻ..

സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ നല്ല ഡ്രസ് ഒക്കെ ഇടാനും , എല്ലാവരും ടൂർ പോകുമ്പോൾ ടൂർ പോകാനും ഒക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട്..പലപ്പോഴും നല്ല ഭക്ഷണം പോലും കിട്ടീട്ടില്ല..മിക്കവാറും ദിവസവും രാവിലെ പട്ടിണി ആയിരിക്കും..എല്ലാരും ഉച്ചക്ക് ചോറ് കൊണ്ടു വരുമ്പോൾ ഞങ്ങള് കുറച്ചു പേര് വട്ടയില ഒക്കെ അടർത്തി സ്കൂളിലെ കഞ്ഞി കുടിക്കും..അതിലാണെങ്കിൽ സ്ഥിരം വണ്ടും പുഴുവും കാണും..അത് കിട്ടുന്നവരെ കുടിക്കും..കിട്ടുമ്പോൾ നിർത്തും..!!

എന്നാലും തറയിൽ നിന്ന് ഒരു രൂപ കിട്ടിയാൽ അതെടുത്ത് അമ്പലത്തിന്റേയോ പള്ളിയുടെയോ ഭണ്ഡാരത്തിൽ ഇട്ടിട്ടേയുള്ളൂ..!!
എന്തൊക്കെ ജോലികൾ ചെയ്തു..എന്നാലും രക്ഷപ്പെടാത്ത ഒരു സമയം ഉണ്ടായിരുന്നു..അതൊക്കെ പറഞ്ഞാൽ നേരം വെളുക്കും വരെ പറഞ്ഞാലും തീരൂല..കുഞ്ഞിലെ ആറും ഏഴും വയസ്സുള്ളപ്പോൾ ഉത്സവ പറമ്പിൽ തമിഴന്മാരെയൊക്കെ പോലെ പൊരി കച്ചവടം ചെയ്തു തുടങ്ങിയതാണ് എന്റെ തൊഴിൽ ജീവിതം..
പക്ഷെ ഇന്നുവരെ വിധിയെ പഴിച്ചിട്ടില്ല..ദൈവത്തിനെ ഒരു വാക്ക് കൊണ്ടു പോലും കുറ്റം പറഞ്ഞിട്ടില്ല..പകരം മൂപ്പരോട് കൂടുതൽ അങ്ങടുത്തു..ഇപ്പോഴും ദേ യുദ്ധത്തിന് ഒരു കുറവും ഇല്ല..!!

അന്നൊന്നും വീണില്ല..പിന്നെയല്ലേ ഇപ്പോൾ..!!

അതുകൊണ്ട് വിനയത്തോടെ പറയുകയാണ്..സഹതപിക്കാനും പുച്ഛിക്കാനും നിന്ന് തരില്ല...!!അതേടോ ഞാൻ ക്യാൻസറിനെയും വേദനകളെയും ആഘോഷമാക്കിയവൻ തന്നെയാണ്..അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവനാണ്..!!

അതുകൊണ്ടാണല്ലോ നന്ദു നന്ദു മഹാദേവ ആയത്..!! അതുകൊണ്ടാണല്ലോ നന്ദുവിനെപ്പോലെ പൊരുതുന്ന മനസ്സുമായി ആയിരങ്ങൾ ഇപ്പോൾ ഈ രോഗത്തെ നേരിടുന്നത്..

ക്യാൻസർ വന്നാൽ ഒളിച്ചു വയ്ക്കുന്ന ഒരു രീതിയാണ് മുമ്പുണ്ടായിരുന്നത്..അതിനൊക്കെ എന്നാൽ കഴിയുന്ന മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.. ഇന്ന് എത്രയോ അതിജീവന കഥകൾ നിങ്ങളുടെ മുന്നിലുണ്ട്..
അതൊക്കെ ഇങ്ങനെ പുറത്തുകൊണ്ടുവരാൻ ഞങ്ങളൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..

എന്നെ ഇതുപോലെ ആഴത്തിൽ വിഷമിപ്പിക്കാൻ ചിലർക്ക് ഇനിയും കഴിഞ്ഞേക്കും..പക്ഷേ തളർത്താൻ നോക്കരുത്..അതിന് കഴിയില്ല..!! ഈ കണ്ണുകളടയും വരെ ഞാൻ വിജയിച്ചവൻ ആയിരിക്കും...!

വിഷമങ്ങളെയും നിരാശയേയും ദൂരത്ത് എറിഞ്ഞു കളഞ്ഞ് സന്തോഷത്തോടെ ജീവിതത്തെ ആസ്വദിക്കാനും പരസ്പരം നിഷ്കളങ്കമായി സ്നേഹിക്കാനുമൊക്കെ ഞാൻ പഠിപ്പിച്ചു കൊണ്ടേയിരിക്കും..!!
അതെന്റെ രീതിയാണ്..ശീലമാണ്..!!

എന്റെ വാക്കുകൾ എത്രത്തോളം ഈ സമൂഹത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നറിയില്ല.. വിഷമങ്ങളിൽ ഒരു പ്രവശ്യമെങ്കിലും ഞാൻ നിങ്ങൾക്ക് ആർക്കെങ്കിലും ഊർജ്ജമായിട്ടുണ്ടോ ആശ്വാസമായിട്ടുണ്ടോ എന്നും അറിയില്ല..!! അത് നിങ്ങൾ മനസ്സു തുറന്നു പറയാനുള്ള സമയമാണിത്..!!

ഒരുപാട് ക്ഷമിച്ചു..എന്തിനേറെ പറയുന്നു..എന്റെയും അമ്മയുടെയും മുഖം കണ്ടു മടുത്തു എന്നുവരെ അവർ പറഞ്ഞു.. ഒരുപക്ഷേ ഇതെന്റെ അവസാനത്തെ പോസ്റ്റ് ആകാം..
ചങ്ക് പിടയണ വേദനയുണ്ട്.. എന്നെ ഞാനാക്കിയത് തുടക്കം മുതൽ നിഷ്കളങ്കമായ സ്നേഹം തന്ന് കൂടെ നിൽക്കുന്ന എന്റെ ഹൃദയങ്ങൾ നിങ്ങളോരോരുത്തരും ആണ്..ചിതയിലേക്ക് എടുക്കും വരെ എന്റെ സ്നേഹം നിങ്ങളോടൊപ്പം ഉണ്ടാകും..

അതുകൊണ്ട് നിങ്ങളാണ് പറയേണ്ടത്..ഇനി ഞാനെന്ത് തീരുമാനം എടുക്കണം..?

ഞാനിങ്ങനെ നിറഞ്ഞു തന്നെ നിൽക്കണമോ അതോ ഉൾവലിയണമോ എന്ന് എന്റെ പ്രിയപ്പെട്ടവർ പറയൂ..

കാരണം നിങ്ങളാണ് എനിക്കെല്ലാം.. നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഒന്നും ഒരിക്കലും എന്നെ തളർത്തില്ല..!! വേദനിപ്പിക്കുന്നവരോടുള്ള എന്റെ പ്രതികാരം ഈ പുഞ്ചിരിയാണ്..

സ്നേഹപൂർവ്വം.. നന്ദു മഹാദേവ

NB: എന്നെ വേദനിപ്പിച്ചവരെ ഇപ്പോഴും ഞാൻ വെറുക്കുന്നില്ല..അവരോട് യാതൊരു ദേഷ്യവും ഇല്ല..
സ്നേഹം മാത്രേ ഉള്ളൂ..നിങ്ങളും അവരോട് മോശമായ ഭാഷയിൽ പ്രതികരിക്കുകയോ ദേഷ്യം വിചാരിക്കുകയോ ചെയ്യരുത്.. എന്റെ വിഷമവും നിങ്ങളോടല്ലേ പങ്കു വയ്ക്കാൻ പറ്റുള്ളൂ..

വിളിക്കുന്നവർ ക്ഷമിക്കണേ ഇന്നലെ കീമോ കഴിഞ്ഞ ക്ഷീണത്തിലാണ് ഞാൻ.. തല പൊക്കാൻ പറ്റാത്ത ക്ഷീണവും വേദനയുമാണ്.. അതിന്റെ കൂടെ ഇത് കൂടി കേട്ടപ്പോൾ എന്തോ പറയാൻ പറ്റാത്ത ഒരു അവസ്ഥ..!!

നന്ദു എഴുതി നിർത്തുമ്പോൾ അനുഭവപ്പെടുന്നത് എന്തെന്നില്ലാത്ത ശൂന്യതയാണ് ...നന്ദുവിന്‌ സുഖപ്പെടുമെന്ന ശുഭാപ്തി വിശ്വാസം നമുക്കും പങ്ക് വെക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍  (2 hours ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു  (2 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ  (2 hours ago)

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (8 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (8 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (9 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (9 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (9 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (9 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (9 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (9 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (10 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (10 hours ago)

Malayali Vartha Recommends