മുന്‍ ഭര്‍ത്താവിന് അയാളുടെ മകന്റെ ജഡം പിറന്നാള്‍ സമ്മാനമായെത്തിക്കാന് കൊല നടത്തിയ യുവതിക്കും കാമുകനും തടവുശിക്ഷ
അമ്മ മനസ്സ് തങ്ക മനസ്സ് എന്നൊക്കെ നമ്മളിലധികം പേരും സമ്മതിക്കുമായിരിക്കും. എന്നാല്‍ അങ്ങനെ സമ്മതിച്ചു തരാന്‍ മടിയുള്ളവരും ഉണ്ടാവും. അവരുടെ ജീവിതാനുഭവങ്ങള്‍ അത്തരത്തിലുള്ളതായിരിക്കും. മെക്സിക്കോയിലെ ഇരുപത്തിയാറുകാരിയായ കരീന ലൂണ സന്‍ഡോവല്‍ തന്റെ ആദ്യ ഭര്‍ത്താവായ മിഗുല് ബെല്ട്രാനുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ആ ബന്ധത്തില്‍ 7 വയസ്സുകാരനായ ഒരു മകനുണ്ട്. അതിനിടെ അവള് 23 കാരനായ ഗൊണ്‍സാലോ ഹെമന്ഡെസും ആയി പ്രണയത്തിലായി.
അയാളുമൊത്ത് അമേരിക്കയിലേയ്ക്ക് പോകാനും പുതിയ ജീവിതം തുടങ്ങാനുമുള്ള സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ മകന് വഴി മുടക്കിയായി തീര്‍ന്നു. പിന്നെ അവള് മടിച്ചു നിന്നില്ല. മകനെ വക വരുത്താന്‍ കാമുകനുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. അതിനായി അവള് തെരഞ്ഞെടുത്തത് മുന്‍ഭര്‍ത്താവിന്റെ പിറന്നാളിനു മുമ്പിലത്തെ ദിവസമാണ്. പിറന്നാളിന് മകനേയും കൂട്ടി കൊണ്ടു പോകാന്‍ അച്ഛനെത്തുമെന്നും അതിനായി ഗേറ്റിന് അടുത്ത് കാത്തു നില്‍ക്കണമെന്നും അച്ഛന് അറിയിച്ചിട്ടുണ്ടെന്ന് അവള് തന്റെ മകനോടു പറഞ്ഞു.
അതുപ്രകാരം അച്ഛനേയും പ്രതീക്ഷിച്ചു നിന്ന മകന്റെ അരികിലേയ്ക്ക് മഞ്ഞ് വെട്ടി നീക്കാനുപയോഗിക്കുന്ന പിക്കാസും കൊടുത്ത് കാമുകനെ അയച്ചു. അയാള്‍ അവനെ തലങ്ങും വിലങ്ങും വെട്ടി. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് ബന്ധുക്കളും ചുറ്റുമുള്ളവരും ഓടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കരീനയുടെ പങ്കും അവന് വെളിപ്പെടുത്തി.
കുട്ടിയെ കൊന്ന് അവന്റെ ജഡം അച്ഛന് പിറന്നാള്‍ സമ്മാനമായി അയച്ചു കൊടുത്തിട്ട് അന്നു തന്നെ അമേരിക്കയിലേയ്ക്ക് കടക്കാനായിരുന്നു പരിപാടി. പാതിജീവനോടെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുമ്പോള്‍ ആ 7 വയസ്സുകാരന് പറഞ്ഞു കൊണ്ടിരുന്നു. എനിയ്ക്കു മരിയ്ക്കേണ്ട.. വലുതായിട്ട് എനിക്ക് ഫുട്ബോള്‍ കളിക്കേണ്ടതാണ് എന്ന് ! പക്ഷെ വിധി അനുവദിച്ചില്ല. അവനെ വക വരുത്തിയ കുറ്റത്തിന് അമ്മയെ 42 വര്‍ഷത്തെ തടവിനും കാമുകന് 40 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha