Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി

09 JUNE 2020 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

എക്‌സൈസ് ഇന്റലിജന്‍സിന് ഒരു രഹസ്യ സന്ദേശം കിട്ടി; 'മീന്‍ വണ്ടിയില്‍ കഞ്ചാവ് വരുന്നുണ്ട്. രണ്ടു പേരാണ് വണ്ടിയില്‍. തൃശൂര്‍ നെല്ലായിക്കാരാണ്. വണ്ടിയുടെ നമ്പര്‍ ഇതാണ്', എന്നായിരുന്നു സന്ദേശം. വാണിയംമ്പാറ, ഇരുമ്പുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി എക്‌സൈസ് സംഘം നിലയുറപ്പിച്ചു. മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. മീന്‍ വണ്ടി വാണിയംമ്പാറ വിട്ട ഉടനെ, ഇരുമ്പുപാലത്തെ സംഘത്തിനു വിവരം കൈമാറി.

ഇരുമ്പുപാലത്ത് കുരുക്കുണ്ടാകാറുണ്ട്. വേഗത്തില്‍ ഓടിച്ചു പോകാന്‍ കഴിയില്ല. എക്‌സൈസിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. എക്‌സൈസ് സംഘം ദേശീയപാതയിലേയ്ക്കു കയറി നിന്നു. മീന്‍ വണ്ടിയ്ക്കു മുമ്പില്‍ കയറി നിന്ന ഉദ്യോഗസ്ഥര്‍ ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കി. രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. ഇരുമ്പുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടിട്ട് മീന്‍ പെട്ടികള്‍ പരിശോധിച്ചു. ഒന്നും കാണാനില്ല. ഇനി വിവരം കിട്ടിയതിലെ അപാകതയാകുമോ എന്നു സംശയിച്ചു.

ആശങ്കയോടെ ഉദ്യോഗസ്ഥര്‍ പെട്ടികളെല്ലാം പുറത്തെടുത്ത് പരിശോധിച്ചു. കഞ്ചാവില്ല. പണി പാളിയോ? വീണ്ടും ഡ്രൈവറേയും കൂട്ടാളിയേയും ചോദ്യംചെയ്തു. കഞ്ചാവില്ല സാറേ, ഇത് മീന്‍ ഇറക്കിയ പെട്ടിയാണ്. ഇതില്‍ മീനിന്റെ മണമില്ലേ. വിശ്വസിക്കൂ'.. എന്നല്ലാതെ ഇരുവരും ഒന്നും പറയുന്നില്ല. ഇരുവരുടേയും സൗമ്യമായ വിശദീകരണം കേട്ട് തൃപ്തിവരാതെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ മീന്‍ വണ്ടിയില്‍ കയറി. ഉദ്യോഗസ്ഥന്റെ കൈ ഡ്രൈവറുടെ ക്യാബിനു പുറകിലുള്ള ഭാഗത്തു തട്ടി. സ്റ്റീല്‍ അലമാരയുടെ പുറത്ത് കൈ കൊണ്ടാല്‍ എങ്ങനെയാണോ അങ്ങനെയുള്ള ശബ്ദം. 'സാറേ ഇതില്‍ അറയുണ്ടെന്ന് തോന്നുന്നു. നമുക്ക് സ്‌ക്രൂ അഴിച്ചുനോക്കാം'. ഉദ്യോഗസ്ഥന്‍ ഉച്ചത്തില്‍ പറഞ്ഞു. സ്‌ക്രൂ അഴിച്ചുമാറ്റാന്‍ സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊണ്ടുവന്നു.

മീന്‍ വണ്ടിയുടെ രഹസ്യ അറ തുറന്നു. ഒട്ടേറെ പായ്ക്കറ്റുകള്‍. ഒരെണ്ണം തുറന്നുനോക്കി. നല്ല കഞ്ചാവ്. പ്രതികളെ ഇരുവരേയും വീണ്ടും സമഗ്രമായി ചോദ്യംചെയ്തു. 170 കിലോ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണെന്ന് സമ്മതിച്ചു. ആരു പറഞ്ഞാണ് ഇതു വാങ്ങിയതെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇരുവരും സ്വയം കുറ്റമേറ്റു.

ലോക്ഡൗണിന്റെ മറവില്‍ കടത്തിയ അഞ്ഞൂറു കിലോ കഞ്ചാവ് നേരത്തെ പൊലീസും എക്‌സൈസും ചേര്‍ന്ന് തൃശൂര്‍ ജില്ലയില്‍ നിന്ന് പിടികൂടിയിരുന്നു. കിമിനല്‍ സംഘങ്ങള്‍ ക്വട്ടേഷന്‍ പണി നിര്‍ത്തി ഇപ്പോള്‍ കഞ്ചാവ് ബിസിനസിലാണ്. വന്‍തോതില്‍ പണം കൊയ്യാമെന്നതാണ് കാരണം. പഴയ കേസുകളുടെ നടത്തിപ്പിനും പണം വേണം. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴിയാണ് ഇപ്പോള്‍ കഞ്ചാവ് കടത്ത്.

മീന്‍ വണ്ടിയില്‍ രഹസ്യ അറയുണ്ടാക്കിയത് ഏതു വര്‍ക്ഷോപ്പിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്ഷോപ്പ് ഉടമ കേസില്‍ സാക്ഷിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (1 hour ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (1 hour ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (1 hour ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (1 hour ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (2 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (2 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (2 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (2 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (3 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (3 hours ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (9 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (9 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (10 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (10 hours ago)

Malayali Vartha Recommends