Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

20 MAY 2024 02:38 PM IST
മലയാളി വാര്‍ത്ത

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് (heavy rain alert). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ് (red alert). തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രി ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളിയെങ്കിലും, തോരാതെ മഴ പെയ്തതാണ് വെള്ളക്കെട്ടിനും പ്രതിസന്ധിക്കും കാരണമെന്നാണ് നഗരസഭയുടെ നിലപാട്. മഴയെ പഴിക്കുന്ന മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടത്തിയതെന്നാണ് ആക്ഷേപം.

 

മഴക്കാല പൂര്‍വ ശുചീകരണത്തിനൊപ്പം ആറുകളിലേയും ഓടകളിലേയും കൈയേറ്റമാണ് നഗരവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിനു പ്രധാന കാരണം. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഏഴു മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങുമെന്നാണ് നഗരവാസികൾ പറയുന്നത്.നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

കുഴിയും നിർമാണ സാമഗ്രികളുമായി കിടക്കുന്ന സ്മാർട്ട് സിറ്റി റോഡിലൂടെയുള്ള മഴയാത്ര വലിയ ദുരിതത്തിനാണ് വഴിയൊരുക്കുന്നത്. മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി. ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകാനാണ് സാധ്യത.ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, കുറഞ്ഞത് മെയ് 23 വരെ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ സുപ്രധാന സ്ത്രോതസ്സായ തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്,

 

കാറ്റിനെതിരെ ജാഗ്രത പാലിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു.കുറഞ്ഞ സമയത്തിനുള്ളിലെ തീവ്രമായ മഴ വെള്ളപ്പൊക്കത്തിനും നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും കാരണമാകുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയെ റെഡ് അലർട്ട് സൂചിപ്പിക്കുന്നു. ഓറഞ്ച് അലർട്ട് എന്നാൽ അതിശക്തമായ മഴ (6 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ) എന്നാണ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് എന്നാൽ 6 മുതൽ 11 സെൻ്റീമീറ്റർ വരെ പെയ്യുന്ന കനത്ത മഴയാണ്.വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിരുവനന്തപുരം നഗരത്തിൽ ഓട വൃത്തിയാക്കൽ ആരംഭിച്ചു. തിരുവനന്തപുരത്ത് ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും കടകളും വെള്ളത്തിനടിയിലായി. അട്ടക്കുളങ്ങര, മുക്കോലക്കൽ, ചാല ഭാഗങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (8 minutes ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (16 minutes ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (16 minutes ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (27 minutes ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (44 minutes ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (1 hour ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (1 hour ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (3 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (4 hours ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (4 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (4 hours ago)

Malayali Vartha Recommends