അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും...
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നതിനിടെയാണ് രണ്ടുപേരും വോട്ട് ചെയ്യാനെത്തിയത്. മുംബൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരങ്ങള്‍ വോട്ട് ചെയ്തത്.
ബോളിവുഡ് താരം ഷാഹിദ് കപൂറും തന്റെ തിരക്കുകള്‍ മാറ്റിവച്ച് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ഓരോ വോട്ടും പ്രധാനമാണെന്നും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയുണ്ടായി.
വിരലില്‍ മഷി പുരട്ടിയ ചിത്രവും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അക്ഷയ് കുമാര്‍, സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നീ താരങ്ങളും അതത് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
8.95 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മുംബൈയിലെ ആറ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് അഞ്ചാംഘട്ടമായി നടക്കുന്നത്.
"
മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെന്‍ട്രല്‍, ധൂലെ, ദിന്‍ഡോരി, നാസിക്, കല്യാണ്, പാല്‍ഘര്‍, ഭിവണ്ടി, താനെ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha