Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

'പ്രസവശുശ്രുഷക്ക് പകരം പെറ്റ പച്ചവയറുമായി കുഞ്ഞിന്റെ തുണികഴുകലും കുളിപ്പിക്കലും വീട്ടിലെ ജോലികളും..അന്നത്തെ അറുപത് ദിവസത്തെ കാത്തിരുപ്പിന്റെ കയ്പ്പും വേദനയും പിന്നീട് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നത് വേറൊരു സത്യം..' ഒരമ്മയുടെ ഹൃദയഭേദകമായ ഒരു കുറുപ്പ്

19 JULY 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്ത ആരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല. എന്നാൽ പ്രസവസമയത്തെ ഒറ്റപ്പെടലും സഹായിക്കാനാരുമില്ലാതിരുന്ന അവസ്ഥയും തുറന്നു പറയുകയാണ് ലിസ് ലോന എന്ന യുവതി. പ്രസവാനന്തരം കുഞ്ഞിനെ നേക്കാനോ തന്നെ ശുശ്രൂഷിക്കാനോ ആളില്ലാതെ വന്ന സാഹചര്യത്തെക്കുറിച്ചും രണ്ട്മാസത്തിനുള്ളിൽ ജോലിക്ക് തിരികെ പ്രവേശിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചും തുറന്നു പറയുകയാണ് ലിസ് ലോന എന്ന യുവതി. സോഷ്യൽമീഡിയയിലൂടെയാണ് വികാരനിർഭരമായ തനറെ കുറിപ്പ് പങ്കുവയ്ക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

മുൻപൊരിക്കൽ ഇതെഴുതിയിട്ടുള്ളതാണ് കണ്ണിലീറനോടെ നെഞ്ച് പൊള്ളിപ്പിടഞ്ഞാണെങ്കിലും ഇതൊന്നു കൂടി പകർത്താതെ എന്റെ കുഞ്ഞിന്റെ ആദ്യ അനുഭവങ്ങൾക്കൊന്നും പൂർണതയുണ്ടാകില്ല..സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കാറില്ലാത്തതുകൊണ്ട് കൂടുതലും മറവിയിലാഴ്ന്നു പോകുമെങ്കിലും ജീവിതം കരുപിടിക്കാനുള്ള ഓട്ടവും സങ്കടങ്ങളും ഓർമതിരകളായി നിരന്തരം അലയടിക്കും..

ജീവിതം മുൻപോട്ട് പോകാനുള്ള ശക്തിയായി ഇതെല്ലാം കൂടെയുള്ളപ്പോൾ ഞാനെങ്ങനെ തളർന്നുപോകും.ഒരു രാത്രിക്കൊരു പകലുണ്ടെന്ന സത്യം എനിക്ക് മുൻപിൽ ഉള്ളപ്പോൾ നോവുള്ള ഓർമ്മകൾക്ക് പോലും ഉലയിൽ പഴുപ്പിച്ച ലോഹത്തിളക്കമാണ്..

പ്രണയവിവാഹവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും കാരണം ഞാൻ എല്ലാവരിൽ നിന്നും അകന്ന് മംഗലാപുരത്താണ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും..ചില പ്രതികൂല സാഹചര്യങ്ങൾ മൂലം ഭർത്താവും വീട്ടുകാരും അടുത്തില്ലാതെ അകന്ന് നിൽക്കേണ്ടിവന്ന തനിച്ചായ ഒരു ഗർഭിണിക്ക് ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങൾ ഉണ്ടായിട്ടും കുഞ്ഞിനെ കരുതി ജീവിതത്തോട് പൊരുതാൻ തീരുമാനം എടുത്തതോടെ വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നു എനിക്ക് മുൻപിൽ..

ഗർഭിണിയെന്ന യാതൊരു പരിഗണനയും കിട്ടാത്ത ശുശ്രുഷകളോ സ്നേഹമോ കരുതലോ സ്വപ്നം പോലും കാണാൻ കഴിയാത്ത ഐസിയൂ ഡ്യൂട്ടിക്കിടയിലും ഗർഭകാലം കഴിച്ചുകൂട്ടിയത് പ്രസവത്തിന്റെ തലേന്ന് വരെയാണ്..

പ്രസവം കഴിഞ്ഞ് സാലറിയില്ലാത്ത അവധിയായതുകൊണ്ട് ഒരുമാസത്തേക്ക് മാത്രം മതിയെന്ന് തീരുമാനിച്ച എനിക്ക് 30ദിവസം പ്രായമുള്ള കുഞ്ഞിനെ ഏല്പിച്ചുപോകാൻ പറ്റുന്ന ഒരാളെയും കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ലീവ് നീട്ടേണ്ടി വന്നു.

പ്രസവത്തിനായി തനിയെ സ്വരുക്കൂട്ടിയ പൈസ തീരാൻ തുടങ്ങി..മിക്കവാറും പാതി നിറഞ്ഞ വയറോടെയും ചിലപ്പോഴൊക്കെ കാലിവയറോടെയും കുഞ്ഞിനെ മുലയൂട്ടി ബാക്കിയുള്ള അവധി തീരാനായുള്ള കാത്തിരുപ്പായി..

ഫ്ലാറ്റിൽ ഞാനും കുഞ്ഞി അമ്മുവും പിന്നെ ആഴ്ചയിലൊരിക്കൽ വന്നുപോകുന്ന കൂട്ടുകാരും മാത്രമുള്ള ലോകം. ഒരു നിമിഷം പോലും മാറാതെ അമ്മുവിനടുത്തു ഞാനുണ്ട് കണ്ണീരെല്ലാം വറ്റി..ഇനി കരഞ്ഞാൽ കണ്ണിൽ നിന്നും ചുടുചോര വരുമെന്നറിയാം..

പ്രസവശുശ്രുഷക്ക് പകരം പെറ്റ പച്ചവയറുമായി കുഞ്ഞിന്റെ തുണികഴുകലും കുളിപ്പിക്കലും വീട്ടിലെ ജോലികളും..അന്നത്തെ അറുപത് ദിവസത്തെ കാത്തിരുപ്പിന്റെ കയ്പ്പും വേദനയും പിന്നീട് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നത് വേറൊരു സത്യം..തിരികെ ജോലിക്കു കയറുന്നതിനു മുൻപേ കുഞ്ഞിനെ നോക്കാനൊരാളെ പറഞ്ഞു ഏർപ്പാടാക്കിയിരുന്നു.പുള്ളിക്കാരി കാലത്തു വരും, വൈകീട്ട് ഞാൻ എത്തിയാലുടൻ പോകും വേറൊരു ജോലിയും പറയരുത്..

പറഞ്ഞാലും ചെയ്യില്ല. കാരണം കുഞ്ഞിനെ നോക്കാൻ മാത്രമാണ് ഞാൻ കൊടുക്കുന്ന പൈസ തികയുള്ളുവെന്നാണ് അവരുടെ ഭാഷ്യം.അങ്ങനെ ജോലിയിൽ തിരികെ കേറേണ്ട ദിവസമെത്തി.. അന്നുവരെ എത്ര ശ്രമിച്ചിട്ടും അമ്മപ്പാലൊഴികെ എന്തു കൊടുത്താലും കുടിക്കാത്ത രണ്ടുമാസം പ്രായമുള്ള കുഞ്ഞ്..

രാവിലെതന്നെ അവരെത്തി,വളരെ നേരത്തെ ശ്രമത്തിനൊടുവിൽ കുപ്പിയിലാക്കിയ മുലപ്പാലും രണ്ട് ദിവസം മുൻപ് വാങ്ങിയ പാൽപ്പൊടിയുമെല്ലാം അവരെ ഏല്പിച്ച് വീട്ടിൽ നിന്നിറങ്ങി.അവളെയൊന്ന് തിരികെ നോക്കാൻ ഒത്തിരി തവണ തോന്നിയെങ്കിലും കഴിയുന്നില്ല.. ആ കുഞ്ഞു മുഖം കാണാൻ വയ്യ..ഇന്ന് വരെ കാണാത്തൊരാളുടെ കയ്യിൽ എത്തിപെട്ടതിന്റെ കരച്ചിലും വാശിയും ഉയർന്നു കേൾക്കാനുണ്ട്..

മുൻപോട്ട് നടക്കാൻ കഴിയുന്നില്ല കണ്ണുകളെ മുടിയൊരു പുക ...തൊണ്ടക്കുഴിയിലെല്ലാം വല്ലാത്തൊരു നീറ്റലും തടസ്സവും.. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. ജോലിക്കിടയിൽ സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി...നെഞ്ചിൽ കല്ലെടുത്തുവച്ച ഭാരത്തോടെ നിറഞ്ഞു വന്ന പാൽ പലതവണ വാഷ്‌റൂമിൽ പോയി പിഴിഞ്ഞ് കളഞ്ഞു..പിഴിഞ്ഞുകളയുമ്പോഴുള്ള വേദനയേക്കാൾ കുഞ്ഞിനെ ഓർത്തുള്ള സങ്കടം നെഞ്ച് പൊള്ളിക്കുന്നുണ്ട്...

വാഷ്‌റൂമിനുള്ളിൽ നെഞ്ഞു പൊട്ടിക്കരയുന്ന എന്നെ ആരും കേട്ടില്ലെങ്കിലും തിരികെ വരുമ്പോൾ ചുവന്നിരിക്കുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി കൂടെയുള്ളവർ നിശ്ശബ്ദരാകും..നനഞ്ഞുകുതിർന്ന യൂണിഫോം ഒളിപ്പിക്കാനുള്ള വ്യഗ്രതയിൽ ബാഗേടുത്ത്‌ മാറോട് ചേർത്ത് വക്കുമ്പോഴേക്കും ആരൊക്കെയോ വന്നെന്റെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു എല്ലാം ശരിയാവുമെന്ന്...ആവണം ആയല്ലേ പറ്റൂ അല്ലെങ്കിൽ ഞാനെന്തിനു ദൈവത്തിനെ സങ്കടമറിയിക്കണം..

വൈകുന്നേരം വരെയുള്ള ഡ്യൂട്ടി കഴിഞ്ഞതും ഞാനോടി എന്റെ പൊന്നോമനയുടെ അരികിലേക്ക്....എന്നെ കാണാതെയെന്റെ കുഞ്ഞ് ഒന്നും കുടിച്ചിട്ടില്ല, ബലമായി കൊടുത്ത ഫോർമുല മിൽക്കെല്ലാം ശർദ്ധിച്ചു കളഞ്ഞു..കരഞ്ഞുകരഞ്ഞു വാടി തളർന്നുകിടന്ന അവളെ വിറയലോടെ കയ്യിലെടുത്തതും കരച്ചിലിന്റെ ഒരു ചീള് എന്നിൽനിന്നും ഉയർന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (8 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (11 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (25 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (33 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (44 minutes ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (45 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (49 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (2 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends