മുഖ്യമന്ത്രി നിയമസഭയെ മറന്നു, ചട്ടം മറന്നു എന്തിന് സ്വന്തം വാക്കും മറന്നു; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പാര്‍ട്ടി ഓഫീസ് യോഗത്തിനെതിരെ പ്രതിഷേധം ശക്തം; സഭാ രേഖകള്‍ ചുണ്ടിക്കാട്ടി പ്രതിപക്ഷം; അച്ചടക്ക നടപടി എടുക്കുമോ? ഇനിയും എത്ര എത്ര വിഴ്ച്ചകള്‍
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെ യോഗം ഇന്നലെ എ.കെ.ജി. സെന്ററില്‍ വിളിച്ചു ചേര്‍ത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്. ചട്ടം വിരുദ്ധമാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതിന് വിരുദ്ധമായിയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
'പാര്‍ട്ടി ഓഫീസില്‍ ഗവണ്മെന്റ് ജീവനക്കാരുടെ യോഗം' എന്ന വിഷയത്തില്‍ നിയമസഭയില്‍ കെ.എസ് ശബരിനാഥ് എം.എല്‍.എ 2017 ഫെബ്രുവരിയില്‍ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടി ഇതിന് തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അന്ന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. '1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 67 പ്രകാരം ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്ന ഏതെങ്കിലും സംഘടനയിലോ ഒരംഗം ആകുവാനോ മറ്റൊരു രീതിയില്‍ അവരുമായി സഹകരിക്കുവാന്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവര്‍ത്തനത്തിലോ പങ്കെടുക്കാവാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഫയല്‍ നീക്കത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തില്‍ യോഗങ്ങള്‍ നടത്തി വിലയിരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പു സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്'
ഈ ചട്ടം നിലനില്‍ക്കെയാണ് എ.കെ.ജി സെന്ററില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാര്‍ട്ടി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തത്. കൃത്യമായ ചട്ടലംഘനമാണിവിടെ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ചട്ടം 67 പ്രകാരം യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സ്റ്റാഫിനെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിക്കാനുള്ള യാതൊരു അധികാരവും സി.പി.എമ്മിന് ഇല്ല. ഭരണം ഇനി എകെ.ജി സെന്ററിലേക്ക് മാറ്റിയോ എന്നാണ് അറിയാനുള്ളതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു.
അതെസമയം ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്കി. വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തരുത്, മന്ത്രിമാരുടെ ഓഫീസുകള്‍ കൂടുതല്‍ കാര്യക്ഷമമാകണം. ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുത്. സര്‍ക്കാരിന്റെ പ്രതിച്ഛായ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്. ആരോപണങ്ങള്‍ക്ക് വഴിയൊരുക്കരുത്. തിരഞ്ഞെടുപ്പ് വരുന്നെന്ന ജാഗ്രത അനിവാര്യം. വരുംമാസങ്ങളില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രത വേണമെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചന അനിവാര്യമാണെന്നും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ കോടിയേരി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha