റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങുന്നത് അഴിമതി ആരോപണങ്ങള്‍ക്ക് മുകളിലൂടെ; 58000 കോടിയുടെ അഴിമതി ആരോപണങ്ങള്‍ക്ക് എന്തു സംഭവിച്ചു? യു.പി.എ തുടങ്ങി എന്‍.ഡി.എ പൂര്‍ത്തിയാക്കി; സുപ്രീംകോടതി അഴിമതി ആരോപണങ്ങള്‍ തള്ളി; പക്ഷേ പുകമറ നീങ്ങിയിരുന്നില്ല
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സംഭവാണ് റാഫല്‍ വിമാനങ്ങളുമായി ബന്ധപ്പെട്ടു നിന്നത്. ആദ്യ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിലൊന്നാണ് റാഫല്‍ ഇടപാട്. 58000 കോടി രൂപയുടെ അഴിമതി നടന്നതായിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ആരോപിച്ചത്. റഫാല്‍ ഇടപാട് ജെ.പി.സി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 526 കോടി രൂപയായിരുന്നു റഫാലിന്റെ വില. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങും 108 വിമാനങ്ങള്‍ സാങ്കേതിക വിദ്യാകൈമാറ്റ കരാര്‍ പ്രകാരം എച്ച്.എ.എല്ലില്‍ നിര്‍മിക്കും. ഇതായിരുന്നു യു.പി.എ സര്‍ക്കാരുണ്ടാക്കിയ കരാര്‍. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ വന്നപ്പോള്‍ യുദ്ധസജ്്ജമായ വിമാനത്തിനുള്ള വില 1611 കോടി. 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് 58000 കോടി രൂപക്ക്. ഫ്രാന്‍സിസെ കമ്പനിയാ ദസോള്‍ട്ട് സാങ്കേതിക വിദ്യ കൈമാറുന്നത് സ്വകാര്യ സ്ഥാപനമായ റിലാന്‍സിന്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്ധനക്കുന്നു. ഇതെല്ലാമണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പ്രധാന ആരോപണം.
കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടതും വന്‍ വിവാദമായിരുന്നു. റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രാന്‍സ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് നിലപാട് മയപ്പെടുത്തിയ ഫ്രാന്‍സ്വാ ഇക്കാര്യത്തില്‍ ദസോള്‍ട്ടാണ് മറുപടി പറയേണ്ടതെന്ന് അറിയിച്ചു. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോള്‍ട്ട് തന്നെ രംഗത്തെത്തിയിരുന്നു.
2018 ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെതിരെ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. കരാറില്‍ കോടതി ഇടപെടാന്‍ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങള്‍ പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന് കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. സുപ്രീം കോടതി അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, പ്രശാന്ത് ഭൂഷണ്, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്, സാമൂഹിക പ്രവര്ത്തകന് വിനീത് ധാണ്ഡ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എതിര്‍കക്ഷിയും. ഇതിന് ശേഷം പുനര്‍ പരിശോധന ഹര്‍ജികള്‍ സമര്പ്പിക്കപ്പെണ്ടെങ്കിലും 2019 നംവബറില്‍ ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കണ്ട് സുപ്രീംകോടതി ഇവതള്ളി. ഇതോടെ പ്രതിപക്ഷത്തിന് മോദി സര്‍ക്കാരിനെതിരായ ആയുധം നഷ്ടപ്പെടുകായിരുന്നു. ഇതോടെ റാഫേയില് അഴിമതി ആരോപണങ്ങളും കെട്ടടങ്ങി എന്നാലും ചില പുകമറകള്‍ ഇപ്പോളും നീങ്ങിട്ടില്ലതാണ് സത്യം.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചന തുടങ്ങിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസോള്‍ട്ടുമായി 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തുന്നു. എന്നാല്‍ കരാറായില്ല. കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ വ്യോമസേനയില്‍നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതിന് തുടര്‍ന്നായിരുന്നു സേന ആവശ്യപ്പെട്ട മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനത്തില്‍പ്പെടുന്ന റഫാല്‍ വാങ്ങാന്‍ 2012ല്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു. 2015 ഏപ്രില്‍ പത്തിനാണ് പാരീസില്‍വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 സെപ്റ്റംബറിലാണ് 36 റഫാല്‍ പോര് വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ദസോള്‍ട്ട് ഏവിയേഷനുമായി കരാറില്‍ ഒപ്പുവച്ചത്. ഏകദേശം 7.87 ബില്യണ്‍ യൂറോ (58000 കോടി രൂപ) രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. ദസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാണ് കരാര്‍.
റഫാല്‍ കൈമാറ്റം നടന്നതോടെ ഏഷ്യയിലെ വന്‍ പ്രതിരോധ ശക്തിയായി മാറി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോര് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാവുംവിധം രൂപകല്പന ചെയ്തതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാല്‍. എണ്‍പതുകളില്‍ നിര്‍മാണം ആരംഭിച്ച റഫാല്‍ 2001ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമ, നാവിക സേനകളും ഈജിപ്ത്, ഖത്തര്‍ വായുസേനയുമാണ് റഫാല്‍ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 165 റഫാല്‍ വിമാനങ്ങള്‍ ദസോള്‍ട്ട് നിര്‍മ്മിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha