Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍


സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...

ചേട്ടന്‍ ബാവ കത്തികയറിയുമ്പോള്‍ അനിയന്‍ ബാവ കത്തിയണയുന്നു; ലോകത്തെ ഏറ്റവും വലിയ ധനികന്‍ എങ്ങനെ കടക്കാരനായി; പ്രതിസന്ധിയിലായ യെസ് ബാങ്കിന് അനില്‍ അംബാനി നിക്കക്കള്ളി; വായ്പ കുടിശിക പകരം ഏറ്റെടുത്ത് 2892 കോടി രൂപയുടെ സ്വത്തുകള്‍; അനില്‍ അംബനിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ?

31 JULY 2020 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

2008ല്‍ ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനില്‍ അംബാനി. 42 ബില്യണ്‍ ഡോളറായി എന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ അതിന് ശേഷം പന്ത്രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അനില്‍ അംബാനി വെറും വട്ടപൂജ്യം. ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ന് മുകേഷ് അംബാനി. എന്നാല്‍ അനിയന്‍ വായ്പ കുടിക വരുത്തിയതിന് ബാങ്കുകളുടെ ജപ്തി ഭയന്ന് ഓടി ഒളിച്ചു നടക്കുന്നു. വായ്പ അടക്കാന്‍ പണം ഇല്ലാത്തിന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. കുടുംബ സ്വത്ത് വിഭജനത്തില്‍ ടെലികോം, വൈദ്യുതി ഉല്‍പാദനം, ധനകാര്യ സേവന ബിസിനസുകള്‍ എന്നിവ ഏറ്റെടുത്ത് അനില്‍ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തില്‍ മുങ്ങുകയായിരുന്നു. അനില്‍ അംബാനി എന്ന കോടീശ്വരന്റെ പതനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.

2019 ജൂണ്‍ വരെ, അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ആറ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂലധനം 6,196 കോടി രൂപയായിരുന്നു. എന്നാല്‍ ഇന്ന് 300 മില്ല്യന്‍ ഡോളറിന്റെ കടബാധ്യതയാണ് അനില്‍ അംബാനിക്ക് ഇന്നുള്ളത്. കടമെടുത്ത പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാല്‍ മൂന്ന് ചൈനീസ് ബാങ്കുകളോട് കോടതി വഴി പൊരുതുകയാണ് അനില്‍ അംബാനി. 2012 ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് വായ്പ നല്‍കിയ 680 മില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കാന്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് അനില്‍ അംബാനിയോട് ലണ്ടന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബാധ്യതകള്‍ കണക്കിലെടുത്ത് നിക്ഷേപത്തിന്റെ മൂല്യം ഇടിഞ്ഞുവെന്നും അദ്ദേഹത്തിന്റെ മൊത്തം മൂല്യം ഇപ്പോള്‍ വെറും പൂജ്യമാണെന്നുമാണ് അനില്‍ അംബാനി കോടതിയില്‍ വാദിച്ചിരിക്കുന്നത്. ഇതാ ഇപ്പോള്‍ യെസ് ബാങ്കിന് അനില്‍ അംബാനി ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരമുള്‍പ്പെടെ ഏറ്റെടുക്കുകയും ചെയ്തു. വായ്പ തട്ടിപ്പ് നടപ്പിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധയിലായ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് ഇത് നിക്കകള്ളിയുടെ കൂടെ കാര്യമാണ്. 2892 കോടിയുടെ വായ്പ കുടിശികയാണ് യെസ് ബാങ്കില്‍ അനില്‍ അംബാനി വരുത്തിയത്. ഇതിനെ തുടര്‍ന്ന് സാന്താക്രീസില്‍ മുംബൈ വിമാനത്താവളത്തിന് സമീപം 20000 ചതുശ്ര അടിയിലേറെ വലുപ്പമുള്ള കെട്ടിടം, ദക്ഷിണ മുബൈയിലെ നാഗില്‍ മഹല്‍ എന്ന കെട്ടിടത്തിലെ രണ്ട് ഫഌറ്റുകള്‍ എന്നിവ യെസ് ബാങ്ക് ഏറ്റെടുത്തു.

മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ല്‍ മരിച്ചപ്പോള്‍, മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും അനില്‍ അംബാനി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിനിടെ സഹോദരങ്ങള്‍ക്കിടയില്‍ ചില കല്ലുകടികള്‍ രൂപപ്പെട്ടു. 2005 ല്‍ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു. ടെലികോം, വൈദ്യുതി ഉല്‍പാദനം, ധനകാര്യ സേവന ബിസിനസുകള്‍ എന്നിവ അനില്‍ അംബാനി ഏറ്റെടുത്തപ്പോള്‍ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് ബിസിനസുകള്‍ ഏറ്റെടുത്തു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നേവല്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നടത്തുന്ന ബിസിനസുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലികോം ബിസിനസ് ലഭിക്കാന്‍ അനില്‍ അംബാനി കാര്യമായി തന്നെ ആഗ്രഹിച്ചിരുന്നു. കാരണം അക്കാലത്ത് വളരെയധികം വളര്‍ച്ചയ്ക്ക് സാധ്യതയുമുള്ള ഒരു വ്യവസായമായിരുന്നു ടെലികോം.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ആര്‍കോം അനില്‍ ഏറ്റെടുത്ത ഏറ്റവും മികച്ച ബിസിനസ്സ് ആയിരുന്നു. 2002ല്‍ ആര്‍കോം റിലയന്‍സ് ഇന്‍ഫോകോം ആയി തുടങ്ങിയപ്പോള്‍ സിഡിഎംഎ (കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ ആക്‌സസ്) പ്ലാറ്റ്‌ഫോമാണ് തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ എയര്‍ടെല്‍, ഹച്ച് തുടങ്ങിയ എതിരാളികള്‍ ജിഎസ്എം (ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍) ആണ് ഉപയോഗിച്ചിരുന്നത്. ടെലികോം വ്യവസായം വളര്‍ന്നപ്പോള്‍, സിഡിഎംഎ റിലയന്‍സിന് ഒരു പോരായ്മയായി. കാരണം ഇത് 2 ജി, 3 ജി സേവനങ്ങളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ 4 ജി നേടാല്‍ ആര്‍കോമിനായില്ല. കാലക്രമേണ, ടെലികോം വ്യവസായത്തില്‍ മത്സരം രൂക്ഷമായി, വിവിധ കമ്പനികള്‍ കൂടുതല്‍ വരിക്കാര്‍ക്കായി മത്സരിക്കാന്‍ തുടങ്ങി. ബിസിനസ്സ് വളര്‍ത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി അനില്‍ കടം വാങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ കാലക്രമേണ ഈ വ്യവസായത്തിലൂടെയുള്ള ലാഭം കുറയാന്‍ തുടങ്ങി. ബിസിനസ്സ് വളര്‍ത്താന്‍ അനില്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, നിക്ഷേപങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു. അതിനാല്‍ വീണ്ടും വായ്പകളെ ആശ്രയിക്കാന്‍ തുടങ്ങി.

ശവപ്പെട്ടിയിലെ അവസാന ആണി എന്നതുപോലെ അനില്‍ അംബാനിയുടെ തകര്‍ച്ച പൂര്‍ണമാക്കിയത് ടെലികോം ബിസിനസ്സിലേക്കുള്ള സഹോദരനായ മുകേഷ് അംബാനിയുടെ പ്രവേശനമായിരുന്നു. ടെലികോം ബിസിനസ്സിലേക്കുള്ള തന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തി മുകേഷ് ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സ്വന്തമാക്കി. 2016 ല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ആരംഭിച്ചതോടെ ടെലികോം മേഖലയില്‍ ഒരു കൊടുങ്കാറ്റ് വീശിയ പ്രതീതിയായിരുന്നു. ആര്‍കോമിന് മാത്രമല്ല, മുഴുവന്‍ ടെലികോം വ്യവസായത്തിനും ഇത് തിരിച്ചടിയായി. നഷ്ടം വര്‍ധിക്കുകയും കടം കൂടുകയും ചെയ്തതോടെ ആര്‍കോം വയര്‍ലെസ് സേവനം 2017 ല്‍ നിര്‍ത്തിവച്ചു. അനില്‍ പിന്നീട് മറ്റ് ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ തുടങ്ങി. ആസ്തികള്‍ വില്‍ക്കാനും കടം തീര്‍ക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ആ സമയത്ത്, ആര്‍കോം ജിയോയ്ക്ക് വില്‍ക്കാന്‍ ഒരു കരാറിലേര്‍പ്പെട്ടിരുന്നു, എന്നാല്‍ ടെലികോം വകുപ്പ് ജിയോയോട് ആര്‍കോമിന്റെ കുടിശ്ശികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വില്‍പ്പന റദ്ദാക്കി.

2018 മെയ് മാസത്തില്‍ അനില്‍ അംബാനി പാപ്പരത്ത നടപടികളിലേക്ക് കടന്നു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ആര്‍കോമിനെതിരെ മൂന്ന് നിവേദനങ്ങള്‍ അംഗീകരിച്ചു. 1,100 കോടി രൂപ കുടിശ്ശികയാണ് ആര്‍കോം നല്‍കേണ്ടതെന്ന് എറിക്‌സണ്‍ അവകാശപ്പെട്ടു. എറിക്‌സണ്‍ ഇന്ത്യയ്ക്ക് ഒരു മാസത്തിനുള്ളില്‍ 5.5 ബില്യണ്‍ രൂപ നല്‍കിയില്ലെങ്കില്‍ അനിലിനെ തടവിലാക്കുമെന്ന് സുപ്രീം കോടതി അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷ് അംബാനി അവസാന നിമിഷം ഇടപെട്ടാണ് അന്ന് സഹോദരനെ രക്ഷിച്ചത്. 2020ലെ കണക്ക് അനുസരിച്ച് ആര്‍കോമിന് 50,000 കോടിയിലധികം കടമുണ്ട്. ഇന്‍ഡസ്ട്രിയല്‍ & കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് (ഐസിബിസി), ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട്ട്ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവ ലണ്ടനില്‍ അനില്‍ അംബാനിക്കെതിരെ 708 മില്യണ്‍ ഡോളര്‍ വായ്പ കുടിശ്ശിക വരുത്തിയതിന് കേസെടുത്തു. ഇതിനെ തുടര്‍ന്നാണ് 100 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് അനില്‍ അംബാനിയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2019 മെയ് മാസത്തില്‍ റിലയന്‍സ് നിപ്പണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ (ആര്‍എന്‍എം) മുഴുവന്‍ ഓഹരികളും വിറ്റ് റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍ നിന്ന് പുറത്തുകടന്നു. രണ്ട് പങ്കാളികളും കമ്പനിയില്‍ 42.88 ശതമാനം വീതം കൈവശം വച്ചിട്ടുണ്ട്, ബാക്കിയുള്ളവര്‍ പൊതു ഓഹരി ഉടമകളാണ്. 2019 ഡിസംബര്‍ 31 വരെ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികളായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് നേവല്‍ & എഞ്ചിനീയറിംഗ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നിവ വായ്പകളില്‍ 43,800 കോടി രൂപയുടെ വീഴ്ച വരുത്തിയിരുന്നു. 2020 ജനുവരിയില്‍ എന്‍സിഎല്‍ടിയുടെ അഹമ്മദാബാദ് ബെഞ്ചാണ് റിലയന്‍സ് നേവല്‍ & എഞ്ചിനീയറിംഗിനെ പാപ്പരത്ത നടപടികള്‍ക്ക് പ്രവേശിപ്പിച്ചത്. ഐഡിബിഐ ബാങ്കിനുള്ള കുടിശ്ശിക വരുത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 9,492 കോടി രൂപ വായ്പയാണ് റിലയന്‍സ് നേവലിനുള്ളത്.

നിലവില്‍ അനില്‍ അംബാനിയുടെ മൂല്യം അദ്ദേഹത്തിന്റെ കടബാധ്യതയാണ്. ഈ ബാധ്യത തീര്‍ക്കാര്‍ അനില്‍ അംബാനിക്ക് ഒരിക്കലും സാധിക്കില്ലയെന്നതാണ് സത്യം. മുകേഷ് അംബാനിക്ക് സഹായിക്കാന്‍ കഴിയുന്നതിനു അപ്പുറമാണ് അനിയന്റെ കടം. ഇനി ചേട്ടന്‍ അനിയനെ കൈയഴിഞ്ഞ് സഹായിച്ചാല്‍ ചോട്ടന്റെ ഏറ്റവും വലിയ സാമ്പന്നന്‍ എന്ന പട്ടം താഴെക്കിറങ്ങും. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു തന്നെയാണ് അനില്‍ അംബാനിയെ സംബന്ധിച്ച് ബിസിനസ് ലോകത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (15 minutes ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (19 minutes ago)

നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും...വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തില്‍ നേരിട്ട് പങ്കെടുക്കും  (31 minutes ago)

ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്  (40 minutes ago)

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (49 minutes ago)

നിലവിളിച്ച് വീട്ടുകാര്‍..... ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ചു... ആ കാഴ്ച ഏവരേയു  (51 minutes ago)

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (1 hour ago)

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച  (1 hour ago)

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ  (1 hour ago)

കോഴിക്കോട് കല്ലായി സ്വദേശി ചികിത്സയിലിരിക്കെ ജിദ്ദയില്‍ മരിച്ചു  (2 hours ago)

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു...  (2 hours ago)

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍  (2 hours ago)

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (2 hours ago)

Malayali Vartha Recommends