പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും.
സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമര്‍ശനം. വിഷയം തത്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.ഇന്നലെ 14 പേര്‍ക്കാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്.
പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടാണ്് വിതരണം ചെയ്തത്.
300 പേര്‍ക്ക് ഓണ്‍ലൈനായി പൗരത്വം നല്‍കാനാണ് നീക്കം. സിഎഎക്കെതിരെ 237 ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കോടതി വേനല്‍ക്കാല അവധിയിലേക്ക് പോകാനിരിക്കെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അര്‍ഹരായ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും എന്നാണ് പ്രതികരിച്ചത്. എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha
























