Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

'വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടി കരഞ്ഞ പോലെ ഞാൻ പിന്നൊരിക്കലും കരഞ്ഞിട്ടില്ല...' വൈറലായി അമ്മയുടെ കുറിപ്പ്

04 AUGUST 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മരണത്തെ മുഖാമുഖം കാണുന്ന പ്രസവ വേദനയെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാൽ ആ വേദനയ്ക്കുപിന്നാലെ എത്തുന്ന കുഞ്ഞിന്റെ കരച്ചിൽ ലോകം കീഴടക്കിയ സന്തോഷമാണ് ഓരോരുത്തർക്കും നൽകുന്നത്. അത്തരത്തിൽ തന്റെ പ്രസവകാലത്ത് അനുഭവിച്ച യാതനകളും വേദനയും തുറന്നെഴുതുകയാണ് ജൂലി ഫൈസൽ എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ആദ്യത്തെ ഫോട്ടോ ജനിച്ചു രണ്ട് മാസം കഴിഞ്ഞു എന്റെ കയ്യിൽ തന്നപ്പോ ഉള്ള റയാൻ ആണ്... രണ്ടാമത്തെ ഫോട്ടോ അവനെ മിനഞ്ഞാന്ന് പുറത്തു കൊണ്ട് പോയപ്പോ ഉള്ളതും... രണ്ടും തമ്മിൽ ഒന്നര വർഷത്തെ വ്യത്യാസമുണ്ട്.... നീണ്ട ഒന്നര വർഷം..... ഗർഭാവസ്ഥയിൽ കാണിച്ച ഹോസ്പിറ്റലുകളിൽ എല്ലാം തന്നെ കുഞ്ഞിനെ ഒരു കാരണവശാലും ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞാണ്.... ഇന്ന് അവൻ കൈ പിടിച്ചു നടന്ന കണ്ടപ്പോ വല്ലാത്ത സന്തോഷം....

അവൻ വയറ്റിലുണ്ട് എന്നറിഞ്ഞ ദിവസം തൊട്ട് ഹോസ്പിറ്റലിൽ.... ഇല്ലാത്ത അസുഖം എല്ലാം പിടിച്ചു... ഇടക്ക് വന്നു പോകുന്ന ബ്ലീഡിങ്, നിർത്താത്ത വോമിറ്റിങ്, ചില ദിവസങ്ങളിൽ പച്ച വെള്ളം പോലും ഇറക്കാൻ പറ്റാത്ത ഗതികേട്.... ചർദ്ധിച്ചു ബ്ലഡ് വന്നു ബോധം കെട്ടു വീഴുന്ന അവസ്ഥ, ഗർഭപാത്രത്തിന്റെ ബലക്കുറവ്, ഷോർട്ട് ആയ സെർവിക്‌സ്, ഹൈ പ്രഷർ, ഷുഗർ, ഇടക്കിടെ കൂടുന്ന അസറ്റോൺ, ഒന്നും പോരാഞ്ഞ് അഞ്ചാം മാസം പിടിപ്പെട്ട ഫാറ്റി ലിവർ....

കൂനിന്മേൽ കുരു പോലെ മരുന്നുകൾ മുഴുവൻ അലർജി ആയി തുടങ്ങി.... വിറ്റാമിൻ.ഗുളിക പോലും ശരീരത്തിൽ വല്ലാത്ത പ്രശ്നമുണ്ടാക്കി.... ശരീരം മുഴുവൻ ചൊറിഞ്ഞു തടുത്തു പൊട്ടാൻ തുടങ്ങി...അവസാനം ഒക്കെ ഇട്ടിരുന്ന ഡ്രസ്സ് മുഴുവൻ രക്തക്കറ ആയി തുടങ്ങി... 5 മാസം കിടന്ന കിടപ്പിൽ കിടന്നു.... നാട്ടിൽ വന്നിട്ടും വല്യ മെച്ചം ഒന്നും ഉണ്ടായില്ല.... സ്ഥിരമായി ഹോസ്പിറ്റലിൽ തന്നെ.... ഒരിക്കലും ക്രിസ്തുമസും ന്യൂ ഇയറും ആഘോഷം മുടക്കാത്ത എന്റെ വീട് ആദ്യമായി മരണ വീട് പോലെ ശൂന്യമായി കിടന്നു.... ഇക്കയും അമ്മയും പപ്പയും അനിയനും ഒക്കെ മാറി മാറി പരിചരിച്ചു....

സ്‌കാനിംഗിൽ കുഞ്ഞിന് വളർച്ച കുറവാണ്, ഏതോ വെയ്ൻ ഒക്കെ ബ്ലോക്ക് ആയി കുഞ്ഞിന് ഫുഡ് കറക്ടായി കിട്ടുന്നില്ല എനായി...ഇനി റിസ്ക് ആണ് ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ആക്കാം എന്ന അവസ്ഥ വന്നപ്പോ അഡ്മിറ്റ് ആയി....ആറാം മാസം തുടങ്ങിയ സമയം, വാപ്പയോട് (അമ്മായിയപ്പൻ) ഡോക്ടർ ഇച്ചിരി ക്രിട്ടിക്കൽ ആണ് അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ എന്നു പറഞ്ഞ പ്രകാരം ഇക്ക നാട്ടിൽ വന്നു.... അന്ന് തന്നെ സ്ഥിതി വല്ലാതെ വഷളായി... നേരെ icu... അപ്പോ തന്നെ അമ്മയുടെ ജീവൻ രക്ഷിക്കാം കുഞ്ഞിനെ കിട്ടില്ല എന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം bp കുറയാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തു ഓപ്പറേഷൻ തീയേറ്ററിൽ കയററ്റാൻ ഉള്ള നടപടി തുടങ്ങി.... പച്ച ഉടുപ്പൊക്കെ ഇട്ട് കണ്ണടച്ചു കിടന്നപ്പോ മനസ്സിൽ എന്റെ ജീവൻ പോയാലും വേണ്ടില്ല എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാകല്ലേ എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.... ദുബായിലെ സ്കാനിംഗിൽ ആൺകുഞ്ഞാണ് എന്നറിയാവുന്നോണ്ട് അവനെ കിട്ടിയില്ലേൽ എന്നെ കൂടെ അങ്ങു വിളിച്ചെക്കണം എന്നു മാത്രമേ ദൈവത്തോട് പറഞ്ഞുള്ളു... തീയേറ്ററിനികത്തു കയറ്റാൻ നേരം സമ്മത പത്രവും ഒപ്പിട്ടു കഴിഞ്ഞപ്പോ ഡോക്ടർക്ക് വെളിപാട് വന്നു... നേരെ SAT ക്ക് വിട്ടോ ചിലപ്പോ രക്ഷപ്പെടും എന്നായി....വിവരമറിഞ്ഞു സകല ബന്ധുക്കളും എത്തി...

ആംബുലൻസിൽ പോകും വഴി ബ്ലീഡിങ് കൂടി, നിർത്താതെ ഛര്ദിൽ ആയി... ബോധം പോയി... 3 ദിവസം എല്ലാം സഹിച്ചു അവിടെ കിടന്നു... 2 പകലും 2 രാത്രിയും പ്രസവറൂമിൽ തന്നെ ചിലവഴിച്ചു... എന്റെ മുന്നിൽ ഓരോരുത്തർ വരുന്നു പ്രസവിക്കുന്നു പോകുന്നു....ലേബർ റൂമിൽ ആരെയും പുറത്തു നിന്നു കയറ്റില്ല എന്നിരിക്കെ ഞാൻ മരിച്ചു പോകുമെന്ന് കരുതി അവർ അമ്മക്ക് ഇടക്ക് അകത്തു വന്നു കാണാൻ സൗകര്യം കൊടുത്തു...ടെസ്റ്റുകൾക്ക് കൊണ്ട് പോകുമ്പോ ഇക്ക അടുത്തു വന്നു കണ്ടു ധൈര്യം തന്നു... അടുത്ത ബെഡിൽ ഉണ്ടായിരുന്ന കൊച്ചും മാസം തികയാതെ പ്രസവിച്ചു കുഞ്ഞിന് കുഴപ്പമില്ല എന്നു കണ്ടപ്പോ എനിക്കും ധൈര്യമായി തുടങ്ങി....ആ കൊച്ചിന്റെ വെള്ളം പൊട്ടിച്ചപ്പോ എന്റെ ദേഹത്തു വീണ അവശിഷ്ടങ്ങൾ പോലും എന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന അവസ്ഥ എത്തിയിരുന്നു....

ഒടുവിൽ ഇനി താമസിച്ചാൽ മരിച്ചു പോകുമെന്ന് ഉറപ്പായപ്പോ ഓപ്പറേഷൻ തീയേറ്ററിലേക്ക്.... അനസ്‌തേഷ്യക്ക് കുത്തിയത് പോലും എനിക്ക് വല്യ വേദന ആയി തോന്നിയില്ല എന്നതാണ് സത്യം.. മരവിപ്പിന്റെ സമയത്തും എന്റെ വിചാരം ഞാൻ മരിച്ചു പോകും, കുഞ്ഞിനെ കിട്ടും, കുഞ്ഞിന്റെ മുഖം ഒന്നു കണ്ടാ മതി എന്നു തന്നെയായിരുന്നു....കുഞ്ഞിനെ എടുത്ത പാടെ ഡോക്ടർ നിനക്ക് ഒരു ആണ്കുഞ്ഞാണ് കണ്ടോ എന്നു പറഞ്ഞു പൊക്കിയെടുത്തു നേരെ എങ്ങോട്ടോ കൊണ്ട് പോയി... അപ്പോഴൊക്കെ അയ്യോ ഞാൻ എന്റെ കൊച്ചിനെ കണ്ടില്ല ഞാൻ മരിച്ചു പോകും എന്നൊക്കെ പുലമ്പുകയും ചെയ്തു എന്നാണ് അന്നവിടെ ഉണ്ടായിരുന്ന സിസ്റ്റർ പറഞ്ഞത്.... ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും icu... അപകട നില തരണം ചെയ്ത് കഴിഞ്ഞപ്പോ അവർ ഒരു side ആക്കി...

മാസങ്ങൾക്ക് ശേഷം അന്ന് ഞാൻ സുഖമായി ഉറങ്ങി.... എണീറ്റപ്പോ വല്ലാത്ത ദാഹം... കഞ്ഞി കൊണ്ട് വന്നു ആരോ കാലിനടുത്തു വച്ചു.... സഹായത്തിനു വിളിച്ചിട്ട് ആരെയും കണ്ടില്ല... ദാഹത്തിന്റെ കൂടുതൽ കൊണ്ടാവണം ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾ മാത്രം പിന്നിട്ട ഞാൻ കട്ടിലിൽ നിന്നു എണീറ്റു തിരിഞ്ഞു പരസഹായമില്ലാതെ വലിഞ്ഞു പോയി അതെടുത്തു കുടിച്ചത്...ഓരോ അനക്കത്തിലും തലക്ക് ഒരു കൂടം വച്ചു അടിച്ചാൽ എന്ന പോലെ വേദന.... എന്നിട്ടും ആ പുളിച്ച വെള്ളത്തിനു ശെരിക്കും അന്ന് പായസത്തിന്റെ രുചി ആയിരുന്നു....

അതും കഴിഞ്ഞു 16 ദിവസത്തിനു ശേഷമാണ് ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത്...അതും കരഞ്ഞു നിലവിളിച്ചു പ്രശ്നം ഉണ്ടാക്കിയ ശേഷം...അത് വരെ അവനെ കണ്ട മമ്മിയും ഇക്കയും തന്ന വിവരണം മാത്രം.... അന്ന് വരെ സൂചി കുത്തി നീരായ കൈയും കാലും ഒക്കെ നോക്കി പരാതിപ്പെട്ടിരുന്ന ഞാൻ അന്ന് ആദ്യമായി അവനെ കണ്ട് എന്റെ വേദന ഒന്നും അല്ലല്ലോ എന്നു ആലോചിച്ചു പോയി... വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടി കരഞ്ഞ പോലെ ഞാൻ പിന്നൊരിക്കലും കരഞ്ഞിട്ടില്ല...

പിന്നിങ്ങോട്ട് രണ്ട് മാസം... ഒടുവിൽ കയ്യിൽ തന്നപ്പോ ഉള്ള പടമാണ് അത്..പിന്നെ കുറച്ചു നാൾ കഴിഞ്ഞു അവനു രണ്ട് കിലോ ആയപ്പോ ഞങ്ങൾ ആശുപത്രി വിട്ടു... 6 മാസം വീടിനകത്ത്... പിന്നെ പതുക്കെ പുറത്തു പോയി തുടങ്ങി... പിന്നിങ്ങോട് ഓരോ ഘട്ടവും ഞങ്ങൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.....

ഇപ്പോഴും അവനു മതിയായ വെയ്റ്റ് ഇല്ല... എങ്കിൽ പോലും ഞങ്ങൾ സന്തുഷ്ടരാണ്... സംതൃപ്തരാണ്... കാരണം ഒരു കടുകുമണിയിൽ നിന്നാണ് അവൻ ജീവനു വേണ്ടി പൊരുതി വന്നത്.... എന്റെ സന്തോഷം മുഴുവൻ ഇപ്പോ അവനെ ചുറ്റിപ്പറ്റി മാത്രമാണ്...ഇന്നവൻ അവന്റെ വാപ്പീടെ കൈ പിടിച്ചു നടക്കുന്ന കണ്ടപ്പോ അന്ന് സഹിച്ചത് ഒന്നുമല്ല എന്നു ഒരു തോന്നൽ.... വീണ്ടും വീണ്ടും ആ പടം കാണുമ്പോ കണ്ണു നിറയുന്നത് എന്തായിരിക്കും????

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (2 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (3 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (3 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (3 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (3 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (4 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (6 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (7 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (7 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (7 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (7 hours ago)

Malayali Vartha Recommends