കൂട്ടികൊടുപ്പുകാരി കൂട്ടികൊടുത്തത് വയോധികയെ; അനാശാസ്യത്തിന് പെണ്‍കുട്ടികളെ കിട്ടിയില്ല; പകരം കാഴ്ച്ച വച്ചത് വയോധികയെ; കാമംമൂത്ത് ഷാഫി കാട്ടികൂട്ടിയത് ക്രൂരത ഇങ്ങനെ; മുഹമ്മദ് ഷാഫിയുടെ വിവരണം കേട്ട് ഞെട്ടിതരിച്ച് പോലീസ്; ഓമനയുടെ ഇടപാടുകാരില്‍ ഉന്നതരും
പാങ്കോട്ടില്‍ വയോധിക ക്രൂര പീഡനത്തിന് ഇരയായി സംഭവത്തില്‍ കണ്ണില്‍ ചോരയില്ലാത്ത ഇടനിലക്കാരിയുടെയും കാമഭ്രാന്തനായി ഇടപാടുകാരന്റെയും പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. അനശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപാടുകാരിയാണ് ഓമന. ഇവരുടെ വീടു കേന്ദ്രകരിച്ചു നടന്നിരുന്നത് അനാശ്യപ്രവര്ത്തനങ്ങളാണെന്ന് പോലീസ് കണ്ടെത്തിട്ടുണ്ട്. ഇടപാടുകാരനായ മുഹമ്മദ് ഷാമിക്ക് പെണ്‍കുട്ടികളെ കണ്ടെത്തി നല്കാന് അന്നെ ദിവസം ഓമനക്ക് സാധിച്ചില്ല. തുടര്‍ന്ന് 75 വയസുള്ള വയോധികയെ പുകയില നല്‍കാമെന്ന് പ്രലോഭിച്ച് ഓമന സ്വന്തം വീട്ടിലെത്തിച്ച് മുഹമ്മദ് ഷാഫിക്ക് കാഴ്ച്ച വയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നത്.
കാമം തീര്‍ക്കാന്‍ 75 കാരിയെ മുഹമ്മദ് ഷാഫി ഉപയോഗപ്പെടുത്തിയപ്പോള്‍ വായ്്പൊത്തിപ്പിടിച്ച് ഓമനയുടെ സഹായം. മല്‍പ്പിടുത്തവും ദേഹോപദ്രവും മൂലം തളര്‍ന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തില്‍ കത്തികുത്തിയിറക്കിയും വലിച്ചും മുറിവേല്പ്പിക്കുമ്പോഴും മാറിടത്തില്‍ തലങ്ങും വിലങ്ങും വരഞ്ഞപ്പോഴും കാഴ്ചക്കാരിയായി ഉണ്ടായിരുന്നതും ഓമന തന്നെ. അടിവയറ്റില്‍ ചവിട്ടി വയോധികയെ മൃതപ്രായയാക്കി. മൂന്ന് മണിക്കൂറോളം നേരം 75 കാരിക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നാണ് പോലീസ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ആക്രമണമാണ് വയോധിക്കുനേരെ ഉണ്ടായത്. തക്കസമയത്ത് ചികത്സ ലഭ്യമാക്കിയതുകൊണ്ടാണ് ഇവര്‍ ഇപ്പോള്‍ ജീവനോടെയുള്ളതെന്നാണ് മെഡിക്കല്‍ സംഘം പോലുമായി പങ്കുവച്ച വിവരം.
വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (50), ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ ഇരുച്ചിറ ഭാഗത്ത് ആശാരിമലയില്‍ മനോജ് (46), ഇരുച്ചിറ ഭാഗത്ത് ആശാരി മലയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ഓമന (66) എന്നിവരെയാണ് നാടിനെ നടുക്കിയ അക്രസംഭവത്തിന്റെ പേരില്‍ അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ ഷാഫിയെ കഴിഞ്ഞ ദിവസമാണ് പോലീസുക്കാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിച്ചത്. കേസില്‍ കൂടുതല്‍ പേര് ഉള്പ്പെട്ടിട്ടുണ്ടോയന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ചെമ്പറക്കി സ്വദേശിയായി മുഹമ്മദ് ഷാഫി ലോറി ഡ്രൈവറാണ്. ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞ് ഓമനയുടെ വീട്ടിലെത്തിയ വയോധികയെ മുഹമ്മദ് ഷാഫി ബലാത്സംഗം ചെയ്തശേഷം ശരീരമാസകലം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ രണ്ടാം പ്രതി മനോജ് വയോധികയുടെ സ്വകാര്യ ഭാഗങ്ങലില്‍ കത്തികൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, പുത്തന്‍കുരുശ് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് സേവ്യര്‍, രാമമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ.പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha