Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

ആത്മനിര്‍ഭര്‍ ഭാരത് പൊളിയാണ്; ഐ ഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മിക്കും; ഇന്ത്യയുടെ കളി ചൈന കാണാന്‍ പോകുന്നതേയുള്ളു; തൊഴില്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യ; ടെക്‌നോളജി മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍

22 AUGUST 2020 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞ ഒരു കാര്യമുണ്ട്. 'ഇന്ത്യയില്‍ നിര്‍മിക്കുന്നു' എന്നതില്‍ നിന്നും നമ്മള്‍ ഉയരുവാന്‍ പോവുകയാണ് ലോകത്തിനു വേണ്ടി നിര്‍മിക്കാന്‍ പോവുകയാണ് നമ്മള്‍. മെയ്ക് ഇന്‍ ഇന്ത്യയില്‍ നിന്നും മെയ്ക് ഫോര്‍ ദി വേള്‍ഡ്. വെറും വാക്ക് പറഞ്ഞതല്ല നമ്മുടെ പ്രധാനമന്ത്രി. ഇന്ത്യ,ജപ്പാന്‍,ഓസ്‌ട്രേലിയ ചേര്‍ന്നുള്ള സാമ്പത്തിക സഖ്യത്തിലൂടെ യഥാര്‍ത്ഥത്തില്‍ നമ്മള്‍ മാനുഫാക്ച്ചറിങ് ഹബ് ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

ആപ്പിള്‍ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മ്മിക്കും. കര്‍ണാടകയിലെ നരസപുരയിലാണ് ഉല്‍പാദന കേന്ദ്രം നിലവില്‍ വരുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം പകുതിയോടു കൂടെ ഉല്‍പാദനം തുടങ്ങും. ഈയിടെയാണ് ആപ്പിളിന്റെ ഏറ്റവും വലിയ കോണ്‍ട്രാക്ട് ഉല്‍പാദകരായ ഫോക്‌സ് കോണ്‍ അവരുടെ ചൈന വിടാനുള്ള തീരുമാനങ്ങള്‍ തുറന്നു പറഞ്ഞത്. ലോകത്തിന്റെ ഫാക്ടറി എന്ന നിലയില്‍ ചൈനയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നാണ് ഫോക്‌സ് കോണിന്റെ മേധാവി പറഞ്ഞിരിക്കുന്നത്. ആപ്പിളിന്റെ മറ്റൊരു കോണ്‍ട്രാക്ട് ഉല്‍പാദകരായ വിസ്‌ട്രോണ്‍ ഇന്ത്യയില്‍ തദ്ദേശീയമായി ഉത്പാദനം ആരംഭിക്കാന്‍ പോവുകയാണ്. 10000 ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവര്‍ ജോലി കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിസ്‌ട്രോണ്‍ നിലവില്‍ 2000 തൊഴിലാളികളെ നിലവില്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. ആപ്പിളിന്റെ പുതിയ പതിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോട് കൂടിയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ആപ്പിളിന്റെ തായ്‌വാനീസ് നിര്‍മാതാക്കളായ വിസ്‌ട്രോണ്‍. തദ്ദേശീയമായി ഉല്‍പാദനം തുടങ്ങുവാന്‍ വേണ്ടി പ്രാഥമികമായി 2900 കോടി രൂപ നിക്ഷേപിക്കാനുള്ള ആലോചന നിലവില്‍ വിസ്‌ട്രോണ്‍ തുടങ്ങി വച്ച് കഴിഞ്ഞു.

ബാംഗ്ലൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായി കോലാര്‍ ജില്ലയിലെ നരസപുര പ്ലാന്റിലാണ് ഐ ഫോണ്‍ 12 ന്റെ ഉല്‍പാദനത്തിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ വിസ്‌ട്രോണ്‍ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഇതിന്റെ രൂപ രേഖ പുറത്തു വിട്ടപ്പോള്‍ തന്നെ 43 ഏക്കറോളം ഭൂമി വിസ്‌ട്രോണിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.ഐ.എ.ബി) നല്‍കി കഴിഞ്ഞു. പാതയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ രണ്ടായിരത്തോളം തൊഴില്‍ നിലവില്‍ നല്‍കി കഴിഞ്ഞു. ഘട്ടം ഘട്ടമായിട്ടാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് നിലവില്‍ ഡിപ്ലോമ ബിരുദധാരികളുടെ നേരിട്ടുള്ള അഭിമുഖമാണ് നടന്നു കൊണ്ടിരിക്കുന്നത്. പവൃത്തി പരിചയം ഉള്ളവരും പുതുമുഖങ്ങളുമായുള്ള അഭിമുഖങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തലുള്ള ഉല്‍പാദനം തുടങ്ങി വച്ച് കഴിഞ്ഞു. വ്യാപാര ആവശ്യത്തിന് വേണ്ടിയുള്ള ഉത്പാദനം സെപ്റ്റംബറോടു കൂടി തുടങ്ങും എന്നാണ് അറിയാന്‍ കഴിയുന്നത്.

തദ്ദേശീയമായ ഉല്‍പാദനം ഐ ഫോണിന്റെ നികുതിയില്‍ 22 ശതമാനം കുറവ് വരുത്തും. അതുകൂടാതെ തദ്ദേശീയമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യതയും ഉറപ്പു വരുത്തും .അതായതു ഐ ഫോണ്‍ 12 ഐ ഫോണ്‍ 11 ന്റെ അതെ വിലയില്‍ വിപണിയില്‍ ലഭ്യം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ തായ്‌വാനീസ് കോണ്‍ട്രാക്ട് ഉല്‍പാദകരായ ഫോക്‌സ് കോണ്‍, വിസ്‌ട്രോണ്‍ പിന്നെ പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയുടെ തദ്ദേശീയ വല്‍ക്കരണ പദ്ധതിയുടെ കീഴില്‍ ഇവിടെ ഉല്പാദന കേന്ദ്രങ്ങള്‍ തുടങ്ങുവാനുള്ള പദ്ധതിയില്‍ ചെറുവാനുള്ള പേക്ഷ അയച്ചിട്ടുണ്ട്. ഏതാണ്ട് 49,828 കോടി രൂപയാണ് പദ്ധതി തുകയായി കണക്കാക്കുന്നത്. അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതിയിലൂടെ ചൈനക്ക് സമാനമായി ഇന്ത്യയും ഒരു ലോക സ്മാര്‍ട്ട് ഫോണ്‍ ഉല്‍പാദക കേന്ദ്രമായി മാറുവാനുള്ള ശ്രമം ആണ് നടന്നു കൊണ്ടിരിക്കുന്നത്.

സൗത്ത് കൊറിയയിലെ ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങും സമാന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അതിരുകളില്‍ നിലവില്‍ അവര്‍ ലോകത്തെ തന്നെ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കാവുന്ന ഉല്പാദന കേന്ദ്രം സ്ഥാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സ്മാര്‍ട്ട് ഫോണ്‍ മേഖല തീര്‍ച്ചയായും ഒരു തിളക്കമാര്‍ന്ന ഭാഗം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഊന്നല്‍ കൊടുക്കുന്ന തദ്ദേശീയ ഉല്‍പാദന കേന്ദ്രങ്ങളുടെ നിര്‍മാണവും വികസനവും ലക്ഷകണക്കിന് തൊഴിലവസരങ്ങളാണ് രാജ്യത്തു നിര്‍മ്മിക്കാന്‍ പോകുന്നത്. ഒരു ബില്യണില്‍ കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ 350 ദശലക്ഷത്തോളം പേര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫോണുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണ്‍ വിപണി ഒരു വന്‍ സാധ്യതയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നതു.

ഇന്ത്യയിലെ തൊഴിലാളി വേതനം ചൈനയെ അപേക്ഷിച്ചു കുറവായതു കൊണ്ട് കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. നമുക്ക് തല്‍ഫലമായി ദശലക്ഷകണക്കിന് തൊഴിലവസരങ്ങളും ലഭിക്കും. എന്നാല്‍ കമ്പനികള്‍ക്ക് വേണ്ട സാഹചര്യങ്ങള്‍ ലഭ്യമാക്കി കൊടുക്കുക എന്നത് പരമ പ്രധാനമാണ്. ലോകത്തിലെ മാനുഫാക്ച്ചറിങ് ഹബാണ് ചൈന. അതു പെട്ടെന്ന് ഒരു ദിവസം കൊണ്ടായതല്ല. എണ്‍പതുകളില്‍ ഇന്ത്യയുടേയും ചൈനയുടെയും സമ്പദ് വ്യവസ്ഥ ഏതാണ്ട് ഒരു പോലെയായിരിന്നു. പിന്നീട് പടി പടിയായാണ് ചൈന ഈ നിലയിലെത്തിയത്. അത്തരത്തില്‍ ലോക സാമ്പത്തിക ശക്തി ആകാനുള്ള ഒരു മാറ്റത്തിലേക്കൂടെ കടന്നു പോകാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയും ആത്മനിര്‍ഭര്‍ ഭാരത്തിലൂടെയും നമ്മള്‍ സ്വയം പര്യാപ്തതയിലേക്കു പോയ്‌കൊണ്ടിരിക്കുകയാണ്. ചില സ്വയം പ്രഖ്യാപിത ബുദ്ധി ജീവികള്‍ പറയുന്ന പോലെ സ്വിച്ചിട്ട പോലെ എല്ലാം നന്നാവുകയൊന്നും ഇല്ല . അതിനു സമയം എടുക്കും. നന്നാക്കാന്‍ ഒരുപാടുണ്ടെന്നു നമുക്ക് അറിയാവുന്നതാണല്ലോ.

എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് നമ്മള്‍ 2019 ല്‍ രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 12-ാം സ്ഥാനത്തുണ്ടായിരുന്ന നാം ഒന്‍പതാം സ്ഥാനത്തു എത്തിയിരുന്നു 2019ല്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 20 ശതമാനം വര്‍ധിച്ചു 51 ബില്യണ്‍ ഡോളര്‍ ആയിരിന്നു നമ്മുടെ വിദേശ നിക്ഷേപം. എന്നാല്‍ 2020 ഇല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും നമുക്ക് ആഹ്ലാദിക്കാവുന്ന കാര്യങ്ങള്‍ ആണ് കൂടുതലും നമ്മുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ചേര്‍ന്നുണ്ടാകുന്ന സാമ്പത്തിക സഖ്യത്തിലൂടെ ഉല്‍പാദന ശൃംഖല ചൈനയില്‍ നിന്നും മാറ്റി ഈ മൂന്ന് രാജ്യങ്ങളിലാണ് കേന്ദ്രീകരിക്കാന്‍ പോകുന്നത്. ഇതു നടപ്പിലാകുന്നതിലൂടെ തൊഴില്‍ മേഖലയില്‍ ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാവുന്നതാണ് . സ്വയം പര്യാപ്തവും ആത്മ നിര്‍ഭരവുമാകട്ടെ ഭാരതം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 minute ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (25 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (29 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends