Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

പുല്‍വാമ ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം; മുഖ്യ സൂത്രധാരന്‍ ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ പേര് കുറ്റപത്രത്തിലുണ്ട്; പാകിസ്ഥാന്റെ പങ്കും വ്യക്തം

25 AUGUST 2020 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തില്‍ ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ്ര്‍ അടക്കം 19 പേരെയാണ് പ്രതി ചേര്‍ത്തിയിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഹറുമാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.ഭീകരാക്രമണത്തിന്റെ ആസൂത്രണവും നിര്‍വഹണവും എങ്ങനെയായിരുന്നെന്നു കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. 2019 ഫെബ്രുവരി നാലിനാണ് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. ഗൂഢാലോചന നടത്തിയവര്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുല്‍വാമ ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂക്കിന്റെ വാട്‌സാപ് സന്ദേശങ്ങള്‍, കോള്‍ റെക്കോര്‍ഡിങ്ങുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കയറ്റിയയച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവയില്‍ നിന്നു ലഭിച്ചതായാണ് വിവരം. പുല്‍വാമ ഭീകരാക്രമണത്തെ പ്രകീര്‍ത്തിക്കുന്ന മസൂദ് അസ്ഹറിന്റെ ശബ്ദ സന്ദേശങ്ങളും വിഡിയോകളും കുറ്റപത്രത്തിലുണ്ട്. 'നൂറ് ഇന്ത്യന്‍ ഹിന്ദു സൈനികരെ ഇല്ലാതാക്കി' എന്ന് ആക്രമണത്തിനു പിന്നാലെ ജയ്‌ഷെ മുഹമ്മദിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ വന്ന സന്ദേശവും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

26/11 മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യ തേടുന്ന ഭീകരനാണ് മസൂദ് അസ്ഹര്‍. പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദാര്‍ ആണ് പ്രതിപട്ടികയിലുള്ള മറ്റൊരാള്‍. ഭീകരാക്രമണത്തിനുള്ള ബോംബുകള്‍ എത്തിച്ച ഉമര്‍ ഫറൂഖ്, ആക്രമണത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ച ഷാക്കിര്‍ ബഷീര്‍ മാഗ്രേ (കാര്‍ ആക്രമണ സ്ഥലത്തു നിന്ന് 500 മീറ്റര്‍ അകലയാണ് നിര്‍ത്തിയിട്ടത്), പാക്ക് ഭീകരരെ കശ്മീരില്‍ എത്തിച്ചെന്ന് കരുതുന്ന മുഹമ്മദ് ഇക്ബാല്‍ റാത്തര്‍ (ഇയാളെ ജൂലൈയില്‍ എന്‍ഐഎ അറസ്റ്റു ചെയ്തു), ജയ്‌ഷെ ഭീകരര്‍ക്ക് ഫോണുകള്‍ എത്തിച്ചു നല്‍കിയെന്ന് കരുതുന്ന ബിലാല്‍ അഹമ്മദ് കുചെ, മുഹമ്മദ് അബ്ബാസ് റാത്തെര്‍, വൈസ് ഉല്‍ ഇസ്‌ലാം, താരിഖ് അഹമ്മദ് ഷാ, ഇന്‍ഷ ജാന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍.

ഇതില്‍ ഉമര്‍ ഫറൂഖ് ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി ഗ്ലൗസ്, ബാറ്ററി, അമോണിയം പൗഡര്‍ എന്നിവ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സംഘടിപ്പിച്ചതും കാര്‍ ഓടിച്ച ഷാക്കിര്‍ ബഷീര്‍ ആണെന്നാണ് നിഗമനം. ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീര്‍ പൊലീസില്‍നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്‌പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു, ആക്രമണത്തിനു മുന്‍പ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ തയാറെടുപ്പുകള്‍, പാക്കിസ്ഥാന്റെ പങ്ക്, ഭീകരര്‍ക്കു പ്രദേശവാസികളില്‍നിന്നു ലഭിച്ച പിന്തുണ, ഇന്റലിജന്‍സ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായിരുന്നു. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 minute ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (25 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (29 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends