Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...


മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?


കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...


യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...

സൈക്കോ ജപ്പാന്‍; ചര്‍ച്ച കഴിഞ്ഞ് മഷി ഉണങ്ങിയില്ല; രണ്ടു യുദ്ധ കപ്പല്‍ ചൈനീസ് തീരത്തേക്ക്; ജപ്പാന്റെ കണക്കുകൂട്ടലുകള്‍ ചൈനക്ക് പിടികിട്ടുന്നില്ല; ക്വാഡ് ശക്തികള്‍ അണി നിരക്കുന്നു; തായ്‌വാന് പിന്തുണ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും

13 OCTOBER 2020 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

നയതന്ത്രവും സൈനിക ഭീഷണിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പലപ്പോഴും പറയാറുണ്ട്. ചൈനയുമായുള്ള ഉഭയകക്ഷി ഇടപാടില്‍ സോഫ്റ്റ് നയതന്ത്രവും കഠിനമായ സൈനിക തന്ത്രവും സംയോജിപ്പിച്ച് ചൈനക്കെതിരെയുള്ള ദ്വി രാഷ്ട്ര ബന്ധത്തില്‍ ജപ്പാന്‍ ഇത് നടപ്പിലാക്കികൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത് . ഇതുമായി ബന്ധപ്പെട്ട് , ജാപ്പനീസ് നാവിക സ്വയം പ്രതിരോധ സേന ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദക്ഷിണ ചൈനാക്കടലില്‍ അന്തര്‍വാഹിനി വിരുദ്ധ അഭ്യാസങ്ങള്‍ നടത്തുകയുണ്ടായി.

ചൈനയിലെയും ജപ്പാനിലെയും നേതാക്കള്‍ ഒരു ടെലി കോണ്‍ഫറന്‍സ് വഴി പരസ്പരം സംസാരിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ ചൈനാക്കടലില്‍ ജപ്പാന്റെ അന്തര്‍വാഹിനി വിരുദ്ധ യുദ്ധ കപ്പലിന്റെ അഭ്യാസങ്ങള്‍ നടന്നത്. ഇപ്പോള്‍, അന്തര്‍വാഹിനി വിരുദ്ധ വ്യായാമത്തിലൂടെ, ജപ്പാന്‍ മൃദുവായ നയതന്ത്രത്തിന്റെയും കഠിനമായ സൈനിക ഭീഷണികളുടെയും സമന്വയമാണ് പരിശീലിക്കുന്നത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഇതൊരു തെറ്റായ നിലപാടാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. ചര്‍ച്ചകളില്‍ സൗഹാര്‍ദ്ദ പരമായ നിലപാടെടുക്കുകയും അതെ സമയം തന്നെ അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്, ചൈനക്ക് അവരുടേതായ വഴിയില്‍ തിരിച്ചു കൊടുക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍.

മേല്‍ പറഞ്ഞ നാവിക അഭ്യാസം കപ്പലുകളുടെയും ജപ്പാന്റെ സ്വയം പ്രതിരോധ സേന അഥവാ ജെഎസ്ഡിഎഫ് എന്നറിയപ്പെടുന്ന ജപ്പാന്‍ സൈന്യത്തിന്റെയും തന്ത്രപരമായ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ്. ഇത് ഒരു ഹെലികോപ്റ്റര്‍ കാരിയറും ഒരു അന്തര്‍വാഹിനിയും ഉള്‍ക്കൊള്ളുന്ന മൂന് യുദ്ധ കപ്പലുകള്‍ അടങ്ങിയതാണ് . വിയറ്റ്‌നാമിലെ കാം റാന്‍ ബേയില്‍ വാരാന്ത്യത്തില്‍ സപ്ലൈസ് നിറയ്ക്കാന്‍ വേണ്ടി താല്‍ക്കാലികമായി നിര്‍ത്തിയിടുന്ന തരത്തിലാണ് നിലവില്‍ നിലവില്‍ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, യുഎസ്എ, ഫിലിപ്പൈന്‍സ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്തോപസിഫിക്കില്‍ നടത്തുന്ന നിരവധി വ്യായാമങ്ങളില്‍ ഒന്നാണിത്.

ജാപ്പനീസ് സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ചൈന-ജപ്പാന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തിലും പുതിയ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗയും ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെയും നേര്‍ കാഴ്ചയായി കാണണം. സെപ്റ്റംബര്‍ 25 ന് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം യോഷിഗെഥെ സുഗ വിളിച്ച ഏഴാമത്തെ നേതാവായിരുന്നു ഷി ജിന്‍പിംഗ്. നിലവില്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയും, മേഖലയിലെ വന്‍ സൈനിക ശക്തിയും, ജപ്പാന്റെ നാവിക അയല്‍ക്കാരും ആണെന്നിരിക്കെ മറ്റ് 6 പേര്‍ക്ക് ശേഷമാണു ചൈനീസ് പ്രസിഡന്റിനെ ജപ്പാന്‍ വിളിച്ചത് എന്നുള്ളത് നയതന്ത്ര പരമായി വലിയ മാനങ്ങള്‍ ഉള്ള ഒരു നടപടി തന്നെയാണ്. നിങ്ങള്ക്ക് ഈ പരിഗണന മാത്രമേ ഞങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നതായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രിയുടെ നടപടി.

യോഷിഗെഥെ സുഗയും ഷി ജിന്‍പിംഗും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തെ കുറിച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , ബീജിംഗിനെ നേര്‍ക്ക് നേര്‍ തന്നെ എതിരിടാന്‍ ജപ്പാന്‍ കണക്കു കൂട്ടി വച്ചിട്ടുണ്ടെന്നു പകല്‍ പോലെ വ്യക്തമാവുകയാണ്. കോവിഡ് മഹാമാരി ലോകത്തെ ബാധിച്ചത് മുതല്‍ നിര്‍ത്തി വയ്കപെട്ട, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ജപ്പാനിലേക്കുള്ള ഏറെ പ്രതീക്ഷിക്കപ്പെടുന്ന സന്ദര്‍ശനത്തെ കുറിച്ച് സൂചിപ്പിക്കുവാന്‍ പോലും യോഷിഗെഥെ സുഗ താല്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ പുതിയ പ്രധാനമന്ത്രി സുഗയുടെ വിദേശ നയം ഒരല്‍പം വൈരുധ്യാത്മകമാണ്. ഒരു വശത്ത് അയല്‍ രാജ്യമായ ചൈനയുമായി സഹകരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ പരിപോഷിപ്പിക്കാനും സമ്മതിക്കുന്നു, മറുവശത്ത്, അന്തര്‍വാഹിനി വിരുദ്ധ വ്യായാമങ്ങള്‍ നടത്തുക, മന്ത്രി തലത്തിലുള്ള ക്വാഡ് യോഗത്തിനു ആതിഥേയത്വം വഹിക്കുക, ഇന്തോനേഷ്യയുമായും വിയറ്റ്‌നാമുമായും ബന്ധം മെച്ചപ്പെടുത്തുക, ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ്എ എന്നിവരുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടുക, ദക്ഷിണ കൊറിയക്കാരുമായി ബന്ധം സ്ഥാപിച്ച് യുഎസ്എയുടെ കിഴക്കന്‍ ഏഷ്യന്‍ സഖ്യം പുനര്‍നിര്‍മിക്കുക, തായ്‌വാന് വേണ്ടി നില്‍ക്കുക എന്നിവയില്‍ ഏര്‍പ്പെട്ടു കൊണ്ട് ഷിന്‍സോ അബെ തുടങ്ങി വച്ച സജീവമായ വിദേശനയവുമായി മുന്നോട്ടു പോകുന്നു.

നിലവില്‍ ഈ വൈരുധ്യാത്മകത യോഷിഗെഥെ സുഗയുടെ വിദേശ നയത്തിന്റെ സവിശേഷതയായി മാറുകയാണ് . ഷിന്‍സോ ആബെയുടെ ഇന്തോപസഫിക് നയം തുടരുന്നതിലൂടെ, വിശ്വസ്ത പങ്കാളിയെന്ന നിലയില്‍ സൗഹൃദ രാജ്യങ്ങള്‍ക്കിടയില്‍ ജപ്പാന്റെ വിശ്വാസ്യത അദ്ദേഹം വര്‍ദ്ധിപ്പിക്കുകയും ദക്ഷിണ കൊറിയയുമായി തകര്‍ന്നു കിടക്കുന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ഒരു വലിയ ലോകശക്തിയെന്ന നിലയില്‍ ജപ്പാന്റെ നില മെച്ചപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഏഷ്യാ പസഫിക്കില്‍ വളരെക്കാലമായി സജീവമല്ലാത്ത ഒരു കളിക്കാരനാണ് ജെഎസ്ഡിഎഫ് എന്നറിയപ്പെടുന്ന ജപ്പാന്‍ സൈന്യം , അതുകൊണ്ട് തന്നെ ജപ്പാനെ പൊതുവില്‍ സമാധാനശക്തി എന്നാണ് വിളിക്കുന്നത്. എന്നിരുന്നാലും, ഇപ്പോള്‍ ഇന്തോപസിഫിക്കിലെ സജീവമായ അഭ്യാസ പ്രകടനങ്ങളും തന്ത്രപരമായ നീക്കങ്ങളും കൊണ്ട് ജപ്പാന്‍ തങ്ങളുടെ സാനിധ്യം മേഖലയില്‍ തുടര്‍ച്ചയായി അറിയിക്കുകയാണ്. നിലവില്‍ ഒരു സമാധാന കാംഷി ആണെങ്കിലും ജപ്പാന്റെ ചരിത്രം സത്യത്തില്‍ അങ്ങനെയല്ല. ലോകം കണ്ടതില്‍ വച്ച് തന്നെ ഏറ്റവും നശീകരണ സ്വഭാവമുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് ജപ്പാന്‍ എന്ന ഈ കൊച്ചു രാജ്യം അറിയപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക ആറ്റം ബോംബ് ഇട്ടതിന്റെ ഒരു സഹതാപത്തില്‍ മാത്രം ജപ്പാന്‍ നടത്തിയ , പ്രേത്യേകിച് ചൈനക്കെതിരെ നടത്തിയ നര നായാട്ടുകള്‍ അധികം പുറത്തു വരുന്നില്ല എന്ന് മാത്രം. എന്നാല്‍ ഇപ്പോള്‍ ഏറെക്കാലമായി ഉറങ്ങി കിടക്കുകയായിരുന്ന സമുറായി യോദ്ധാവിനെ ഉണര്‍ത്തുന്നതിനും കാരണമായിരിക്കുന്നത് ചൈനയുടെ തല തിരിഞ്ഞ നയങ്ങളാണ്. ഒരിക്കല്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ ജപ്പാന്റെ വിനാശകരമായ ശക്തി നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അധികമായിരിക്കും. മാത്രമല്ല മുന്‍പ് ജപ്പാനെ അടിച്ചിരുത്തിയ അമേരിക്ക ഇന്ന് ജപ്പാനോടൊപ്പം ആണെന്നും അവരുടെ പൊതു ശത്രു ചൈന ആണെന്നതും ചൈനയുടെ സ്ഥാനം വളരെ കഷ്ടത്തില്‍ ആക്കുന്നുണ്ട്. ചൈനക്ക് നല്ല ബുദ്ധി തോന്നുകയും അവര്‍ സമാധാനത്തില്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലേക്ക് വരുകയും ചെയ്താല്‍ അവര്‍ക്ക് നല്ലതു എന്നെ പറയാനുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (4 minutes ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (21 minutes ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (31 minutes ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (41 minutes ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (1 hour ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (1 hour ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (1 hour ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (1 hour ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (2 hours ago)

കരുവന്നൂരിൽ വീണ്ടും കണ്ടുകെട്ടാൻ ഇ.ഡി.  (2 hours ago)

കലിപ്പനും കാന്താരിയും അഴിക്കുള്ളിലേക്ക്...!  (2 hours ago)

കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം... മകന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends