Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

07 MAY 2024 12:38 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു. ഏറ്റവും ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.

ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്തിരുന്നു. പി എ ബക്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഉണര്‍ത്തുപാട്ടിലൂടെയായിരുന്നു അരങ്ങേറ്റം.

എന്നാല്‍ ഉണര്‍ത്തുപാട്ട് റിലീസായില്ല. ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ആകാശഗംഗ, ഹരികൃഷ്!ണന്‍, വിദേശി നായര്‍ സ്വദേശി നായര്‍, ഒരു യാത്രാമൊഴി, സഫടികം, കുസൃതിക്കാറ്റ്, മാനത്തെക്കൊട്ടാരം, ബന്ധുക്കള്‍ ശത്രുക്കള്‍, അച്ഛന്റെ ആണ്‍മക്കള്‍, പകല്‍, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്, ദ ഗുഡ് ബോയ്!സ്, കിലുകില്‍ പമ്പരം, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ടു.

 



തമിഴില്‍ സ്!മാര്‍ട് ബോയ്‌സ്, ഇലൈ തുടങ്ങിയവയ്!ക്ക് പുറമേ കടവൂള്‍ സാക്ഷി, എനക്കായി പിറന്തേന്‍ എന്നിവയിലും വേഷമിട്ടു. പ്രമാണി, ഇന്ദുലേഖ, സ്വാതി തിരുന്നാള്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. സിനിമയില്‍ നിറസാന്നിദ്ധ്യമായി പ്രിയങ്കരിയായ നടി സീരീയലുകളായ പാലിയത്തച്ചന്‍, പ്രേയസി, സാഗരചരിതം, പകിട പകിട പമ്പരം, അഗ്‌നിസാക്ഷി, ജ്വാലയായി, വീണ്ടും ജ്വാലയായി, ദേവഗംഗ, പ്രണയം, ഗംഗ, തുലാഭാരം, സൂര്യപുത്രി, ഡ്രാക്കുള തുടങ്ങിയവയിലും വേഷമിട്ടിട്ടുണ്ട്‌ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (3 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (18 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (32 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (41 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends